ETV Bharat / entertainment

'മാപ്പ് മകളേ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രം'; പിന്തുണയുമായി സംവിധായകൻ എം പദ്‌മകുമാർ

പൊലീസിന് പിന്തുണയുമായി സംവിധായകൻ എം പദ്‌മകുമാർ രംഗത്ത്. പിന്തുണ അറിയിച്ചത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ.

author img

By

Published : Jul 31, 2023, 3:28 PM IST

Padmakumar  director padmakumar  director padmakumar facebook post  aluva girl murder case  director m padmakumar on aluva girl murder case  m padmakumar kerala police aluva murder case  padmakumar kerala police  kerala police  director padmakumar support kerala police  പൊലീസുകാർക്ക് പിന്തുണയുമായി സംവിധായകൻ പദ്‌മകുമാർ  എം പദ്‌മകുമാർ  പദ്‌മകുമാർ  പദ്‌മകുമാർ ഫേസ്‌ബുക്ക് പോസ്റ്റ്  പൊലീസിന് പിന്തുണ പദ്‌മകുമാർ ഫേസ്‌ബുക്ക് പോസ്റ്റ്  ആലുവ കൊലപാതകത്തിൽ പദ്‌മകുമാർ പോസ്റ്റ്  പൊലീസിന് പിന്തുണയുമായി സംവിധായകൻ  എം പദ്‌മകുമാർ  എം പദ്‌മകുമാർ ഫേസ്‌ബുക്ക് പോസ്റ്റ്
എം പദ്‌മകുമാർ

ലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെ വിമർശിക്കുന്നവർക്കെതിരെ സംവിധായകൻ എം പദ്‌മകുമാർ. ഫേസ്‌ബുക്കിലൂടെയാണ് സംവിധായകൻ പൊലീസിനെ പിന്തുണച്ച് സംസാരിച്ചത്. മാപ്പ് മകളേ... നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസെന്നും പദ്‌മകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

വ്യത്യസ്ഥ സ്വഭാവമുള്ള നൂറുകണക്കിന് ക്രിമിനലുകളെയാണ് പൊലീസുകാർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആ റിസ്‌കിൽ അറിഞ്ഞും അറിയാതെയും വീഴ്‌ചകൾ സംഭവിക്കാം. അതിനെ വിമർശിക്കുകയും ആവാം. പക്ഷേ, മനുഷ്യത്വ രഹിതമായി അകാരണമായി എല്ലാറ്റിന്‍റെയും കുറ്റം ചുമത്തി പൊലീസിനെ അധിക്ഷേപിക്കരുതെന്നും പദ്‌മകുമാർ കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം : 'മൂന്ന് മണിക്ക് കാണാതായ കുട്ടി നാലരക്ക് മുമ്പേ കൊല്ലപ്പെടുന്നു... രാത്രി ഏഴ് മണിക്ക് പൊലീസിന് മിസ്സിംഗ് കേസിൽ പരാതി ലഭിക്കുന്നു. അന്യസംസ്ഥാനക്കാരനായിട്ടും രണ്ട് മണിക്കൂറിനകം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നു.

മയക്കുമരുന്ന് ലഹരിയിലായിരുന്ന പ്രതിയിൽ നിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് പാടുപെടുന്നു. നമ്മൾ മൂടി പുതച്ച് കൂർക്കം വലിച്ചുറങ്ങിയ ആ രാത്രി മുഴുവൻ അവളെ കണ്ടെത്താൻ കൊച്ചി നഗരമാകെ അലയുകയായിരുന്നു പൊലീസുകാർ. നിരന്തരമായ ചോദ്യം ചെയ്യലിൽ നിന്നും കുട്ടിയെ ഉപേക്ഷിച്ച ലൊക്കേഷൻ പുലർച്ചയോടെ പൊലീസ് ഐഡന്‍റിഫൈ ചെയ്യുന്നു.. അടുത്ത പ്രഭാതത്തിൽ തന്നെ കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ അവിടത്തെ തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തുന്നു. ഇത്രയും പണി പോലീസ് എടുത്തതാണ്.

വീട്ടിലും ഓഫീസിലും കോഴിക്കാലും കടിച്ചുവലിച്ചിരുന്ന് മൊബൈലിൽ പൊലീസിനെ പള്ള് പറഞ്ഞ് ലൈക്കും ഷെയറും കാത്തിരിക്കുന്ന മാപ്രകളും കേരള പൊലീസ് വിരോധികൾക്കും ആ കുട്ടിയെ കാണാതാകുന്നതിനും ഒരു രണ്ട് മണിക്കൂർ മുമ്പെങ്കിലും ആലുവ മാർക്കറ്റിന് പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്ത് കാത്തിരിക്കാമായിരുന്നില്ലേ..? അവിടെ ഇരുന്നാലും വ്യാജ വാർത്തകൾ അടിച്ച് വിടുന്നതിനോ സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളുന്നതിനോ തടസ്സമൊന്നും ഉണ്ടാവുകയുമില്ലായിരുന്നില്ലല്ലോ? എങ്കിൽ പ്രതി കുട്ടിയെ അങ്ങോട്ട് കൊണ്ടുവരുമ്പോൾ രക്ഷപ്പെടുത്തുകയും ചെയ്യാമായിരുന്നില്ലേ നിങ്ങൾക്കെല്ലാം കൂടി?

പൊലീസ് എന്നത് എന്‍റെയും നിങ്ങളുടെയുമെല്ലാം വീട്ടിൽ നിന്ന് ആ യൂണിഫോമുമിട്ട് ജോലിക്ക് പോകുന്ന പച്ചയായ മനുഷ്യർ തന്നെയാണ്. അവരും അച്ചനും അമ്മയും മക്കളും പേരക്കുട്ടികളുമെല്ലാം ഉള്ള നമ്മുടെ കൂട്ടത്തിലുള്ളവരാണ്. നമ്മളെപ്പോലെയല്ല അവരുടെ ജോലി. ദിവസവും വ്യത്യസ്ഥ സ്വഭാവമുള്ള നൂറുകണക്കിന് ക്രിമിനലുകളെയാണ് അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആ റിസ്‌കിൽ അറിഞ്ഞും അറിയാതെയും വീഴ്‌ചകൾ സംഭവിക്കാം.. അതിനെ വിമർശിക്കുകയും ആവാം. പക്ഷേ മനുഷ്യത്വ രഹിതമായി അകാരണമായി എല്ലാറ്റിന്‍റെയും കുറ്റം ചുമത്തി അധിക്ഷേപിക്കരുത്. ആര് ഭരിച്ചാലും എന്തെല്ലാം പോരായ്‌മകളവർക്ക് ചാർത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്.

ഇന്നലെ മാപ്പ് മകളേ... നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണ്. അല്ലാതെ നമ്മളല്ല...'

Also Read : Aluva Incident | 'കേരള പൊലീസ് മാപ്പപേക്ഷിക്കുകയല്ല വേണ്ടത്'; നാണമുണ്ടെങ്കില്‍ പ്രതിയെ പിടിച്ചുവെന്ന വീരവാദം പറയരുതെന്ന് വി മുരളീധരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.