Bhadran Mohanlal movie Spadikam: മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍. മോഹന്‍ലാലിനെ നായകനാക്കി നിരവധി സിനിമകള്‍ ഭദ്രന്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. 1995ല്‍ പുറത്തിറങ്ങിയ 'സ്‌ഫടിക'മാണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ പ്രധാന ചിത്രം.
Spadikam re release: വര്‍ഷങ്ങള്‍ക്ക് ശേഷം 'സ്‌ഫടികം' വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയാണ്. 'സ്‌ഫടിക'ത്തിന്‍റെ റീ റിലീസ് ആവേശത്തിലാണ് ആരാധകരും. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ആടു തോമ എന്ന കഥാപാത്രത്തെ വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ നന്ദി അറിയിച്ചു. സ്‌ഫടികം വീണ്ടുമെത്താന്‍ കാരണം മലയാളികള്‍ ആണെന്നും ഭദ്രന്‍ പറഞ്ഞു.
Bhadran about Mohanlal: സിനിമയുടെ പ്രീ റിലീസ് വേളയില്‍ മോഹന്‍ലാല്‍ സിനിമകളെ കുറിച്ചും അദ്ദേഹം പറഞ്ഞു. പഴയ മോഹന്‍ലാല്‍ പുതിയ മോഹന്‍ലാല്‍ എന്നില്ലെന്നും നല്ല കഥകള്‍ ഇല്ലാത്തതാണ് കുഴപ്പമെന്നും ഭദ്രന്‍ പറഞ്ഞു. നടന്‍റെ സിനിമകള്‍ വിജയിക്കാത്തത് അദ്ദേഹത്തിന്‍റെ കുഴപ്പമല്ലെന്നും മോഹന്‍ലാലിന്‍റെ കൂടെക്കൂടുന്ന കഥകള്‍ക്കാണ് കുഴപ്പമെന്നും സംവിധായകന്‍ പറഞ്ഞു.
'തുറന്നു പറയുന്ന കൂട്ടത്തിലായത് കൊണ്ട് പറയാന്‍ എനിക്ക് കുഴപ്പമില്ല. അത് പറയുന്നതില്‍ എനിക്ക് പേടിയുമില്ല. മോഹന്‍ലാല്‍ എന്ന നടന്‍റെ ഭാഗത്ത് അല്ല കുഴപ്പം. അദ്ദേഹം തെരഞ്ഞെടുക്കുന്ന കഥകള്‍ക്കാണ് കുഴപ്പം. ഒരിക്കല്‍ കിട്ടിയ പ്രതിഭ അത് അദ്ദേഹത്തിന് നൈസര്‍ഗികമായി ജനിച്ചപ്പോള്‍ തൊട്ട് കിട്ടിയ കഴിവാണ്. വേറെ എവിടെ നിന്നും എടുത്തത് ഒന്നുമല്ല. മറ്റ് നടന്‍മാര്‍ക്ക് ഒന്നുമില്ലാത്ത പ്രത്യേകതകള്‍ മോഹന്‍ലാലിനുണ്ട്.
ഒരു കഥ പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസില്‍ തന്നെ ഒരു കെമിസ്‌ട്രി ഉണ്ടാവുന്നുണ്ട്. അത് പലപ്പോഴും അദ്ദേഹം പോലും അറിയാതെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് ആ കെമിസ്‌ട്രി എന്താണെന്ന് അദ്ദേഹത്തിന് വിവരിക്കാനും കഴിയുന്നില്ല. അതിന് അനുസരിച്ച് പെരുമാറുകയാണ്. ആ മോഹന്‍ലാല്‍ ഇപ്പോഴുമുണ്ട്.
Director Bhadran about Mohanlal movies: അങ്ങനെ ഒരു മോഹന്‍ലാല്‍ ഉള്ളത് കൊണ്ടാണ് ശരീരം സൂക്ഷിച്ച് അദ്ദേഹം നിലകൊള്ളുന്നത്. എനിക്ക് തോന്നുന്നത് അദ്ദേഹത്തിലേക്ക് നല്ല കഥകള്‍ കടന്ന് ചെല്ലുന്നില്ലെന്നാണ്. നല്ല വിഷയങ്ങളുള്ള കഥകള്‍ കടന്ന് ചെന്നാല്‍ മോഹന്‍ലാല്‍ തീര്‍ച്ചയായും പഴയ മോഹന്‍ലാല്‍ ആകും. അതില്‍ യാതൊരു സംശയവുമില്ല. കഥയുമായി ചെല്ലുന്നവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. കുറെ ശബ്‌ദവും ബഹളവും സ്‌റ്റണ്ടും കാണിക്കുന്നതല്ല സിനിമ.
കണ്ടന്‍റ് ഓറിയന്‍റഡ് ആകണം... നമ്മുടെ മനസ്സിനെ സ്‌പര്‍ശിക്കണം. നമ്മളുമായി ബന്ധപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് കണ്ടന്‍റ് ഓറിയന്‍റഡ് ആയ ഒരു സിനിമയായി മാറും. നല്ല കഥ കടന്ന് ചെല്ലാത്തത് തന്നെയാണ് കുഴപ്പം. അദ്ദേഹം തിരിച്ചുവരും. എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടാകുമല്ലോ. കണ്ടന്‍റില്ലാത്ത കഥകളില്ലാത്തത് തന്നെയാണ് സിനിമ തിയേറ്ററില്‍ ആളുകള്‍ വരാത്തത്'-ഭദ്രന്‍ പറഞ്ഞു.
ഡിജിറ്റല്‍ റീസ്‌റ്റൊറോഷന്‍ നടത്തി, പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4കെ അറ്റ്‌മോസ് ശബ്‌ദ വിന്യാസത്തിലാണ് സ്‌ഫടികം തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുന്നത്. 2023 ഫെബ്രുവരി ഒമ്പതിനാകും ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക. തിലകന്‍, നെടുമുടി വേണു, കെപിഎസി ലളിത, രാജന്‍ പി ദേവ് എന്നിങ്ങനെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അന്തരിച്ച താരങ്ങള്‍ക്കുള്ള ആദരവായി കൂടിയാണ് സ്‌ഫടികം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്നും ഭദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.
Also Read: 'മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം' ; ഫാമിലി കാരിക്കേച്ചര്‍ പുറത്ത്