Once again Arun Gopy Dileep team up: അരുണ്‍ ഗോപി - ദിലീപ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു. 2017ല്‍ പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'രാമലീല'യ്‌ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ മറ്റൊരു സസ്‌പന്‍സ് ത്രില്ലര്‍ ഒരുങ്ങുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ബാന്ദ്ര'.
Bandra teaser released: 'ബാന്ദ്ര'യുടെ ടീസര്‍ പുറത്തിറങ്ങി. 1.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദിലീപ്, തമന്ന ഉള്‍പ്പടെ നിരവധി മുഖങ്ങള്‍ മിന്നിമറയുന്നുണ്ട്. വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. അലന്‍ അലക്സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുക. ദിലീപിന്‍റെ 147ാമത് ചിത്രം കൂടിയാണ് 'ബാന്ദ്ര'.
- " class="align-text-top noRightClick twitterSection" data="">
Pan Indian actors will play in Bandra: തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയാണ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായെത്തുന്നത്. മലയാളത്തിലേയ്‌ക്കുള്ള തമന്നയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. പാന്‍ ഇന്ത്യന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. തെന്നിന്ത്യന്‍ താരം ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കൂടാതെ സിദ്ദിഖ്, ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോന്‍, ലെന, രജ്‌വീര്‍ അങ്കൂര്‍ സിംഗ്, ദാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
Bandra crew members: അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത് ആണ് സിനിമയുടെ നിര്‍മാണം. ഉദയകൃഷ്‌ണയാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കും. സാം സി എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലവിത ലോബോയുടെ ഗാനരചനയില്‍ ലവിത തന്നെയാണ് ആലാപനവും.
Arun Gopy action movie Bandra: ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യമുള്ള ചിത്രമായതിനാല്‍ മാഫിയ ശശി, അന്‍പറിവ്, ഫിനിക്‌സ് പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്. പ്രസന്ന മാസ്‌റ്റര്‍ ആണ് കൊറിയോഗ്രാഫര്‍. ഹൈദരാബാദ്, അഹമ്മദാബാദ്, മുംബൈ, ജയ്‌പൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, സിദ്ധാപൂര്‍ എന്നിവിടങ്ങളിലായായിരുന്നു ചിത്രീകരണം.
Also Read: രാജകീയ പ്രൗഢിയോടെ തമന്ന; ജന്മദിനാശംസകൾ നേർന്ന് 'ബാന്ദ്ര'യുടെ പുതിയ പോസ്റ്റർ പുറത്ത്
പ്രൊഡക്ഷന്‍ ഡിസൈന്‍ - സുഭാഷ് കരുണ്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - രതീഷ് പാലോട്, കോസ്‌റ്റ്യൂം ഡിസൈനര്‍ - പ്രവീണ്‍ വര്‍മ, മേക്കപ്പ് - രഞ്ജിത് അമ്പാടി, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, സിഡൈന്‍സ് - ആനന്ദ് രാജേന്ദ്രന്‍, സ്‌റ്റില്‍സ് - രാംദാസ് മാതൂര്‍, ഡിജിറ്റല്‍ മാര്‍ക്കെറ്റിംഗ് - സ്‌നേക്പ്ലാന്‍റ് എല്‍എല്‍പി, വിതരണം - അജിത് വിനായക റിലീസ്, വിഎഫ്‌എക്‌സ് - ഡേവിഡ്.