ദിലീപ് (Dileep) ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുകയാണ് 'ബാന്ദ്ര'യുടെ റിലീസിനായി. റിലീസ് പ്രഖ്യാപനത്തിന് ഇനി ഒരു നാള്‍ കൂടി. നാളെ (ഒക്‌ടോബര്‍ 27) രാവിലെ 10 മണിക്ക് 'ബാന്ദ്ര'യുടെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും (Bandra Release Date).
- " class="align-text-top noRightClick twitterSection" data="">
ദിലീപ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം 'ബാന്ദ്ര'യുടെ റിലീസ് അനൗന്‍സ്‌മെന്‍റ് പോസ്‌റ്ററും ദിലീപ് ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. അരുണ്‍ ഗോപിയാണ് സിനിമയുടെ സംവിധാനം.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'രാമലീല'യ്‌ക്ക് (Ramaleela) ശേഷം ദിലീപും അരുണ്‍ ഗോപിയും (Dileep Arun Gopy movie) ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ബാന്ദ്ര'. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
Also Read: Bandra Movie New Poster ദിലീപിനൊപ്പം തമന്ന; ബാന്ദ്രയുടെ പുതിയ പോസ്‌റ്ററുമായി താരം
ഒരു സസ്‌പന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. 'ബാന്ദ്ര'യില്‍ ഒരു ഗ്യാങ്‌സ്‌റ്റര്‍ ആയാണ് ദിലീപ് വേഷമിടുന്നത്. ഡോണ്‍ ലുക്കിനോട് സാമ്യം ഉള്ളതാണ് സിനിമയിലെ ദിലീപിന്‍റെ ഗെറ്റപ്പ്.
ദിലീപിന്‍റെ കെരിയറിലെ 147-ാത് ചിത്രം കൂടിയാണ് 'ബാന്ദ്ര'. ദിലീപിന്‍റെ പാന്‍ ഇന്ത്യന്‍ റിലീസായ 'ബാന്ദ്ര'യില്‍ തെന്നിന്ത്യന്‍, ബോളിവുഡ് താരം തമന്ന ഭാട്ടിയ ആണ് നായികയായി എത്തുന്നത്. ദിലീപ് ചിത്രത്തിലൂടെ തമന്ന ഇതാദ്യമായാണ് മലയാളത്തിലേയ്‌ക്ക് എത്തുന്നത്.
തെന്നിന്ത്യന്‍ താരം ശരത് കുമാര്‍, ബോളിവുഡ് താരം ദിനോ മോറിയ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ ഗണേഷ് കുമാർ, സിദ്ദിഖ്, കലാഭവൻ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ടീസറുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 'ബാന്ദ്ര'യുടെ രണ്ട് ടീസറുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, രാജ്കോട്ട്, ജയ്‌പൂർ, ഘോണ്ടൽ, സിദ്ധാപൂർ എന്നിവിടങ്ങളിലായാരിന്നു 'ബാന്ദ്ര'യുടെ ചിത്രീകരണം.
അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് നിര്‍മാണം. ഉദയകൃഷ്‌ണയുടേതാണ് തിരക്കഥ. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സാം സി എസ് ആണ് സംഗീതം.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അൻബറിവ്, മാഫിയ ശശി, ഫിനിക്‌സ് പ്രഭു എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. ഡാൻസ് കൊറിയോഗ്രാഫേഴ്‌സ് - പ്രസന്ന മാസ്‌റ്റർ, ദിനേശ് മാസ്‌റ്റർ, കലാസംവിധാനം - സുബാഷ് കരുണ്‍, വസ്‌ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: Bandra Second Teaser 'മാസ് ഗെറ്റപ്പും പ്രണയവും'; 'ബാന്ദ്ര'യുടെ വരവറിയിച്ച് രണ്ടാം ടീസർ