ETV Bharat / entertainment

രാജകീയ പ്രൗഢിയോടെ തമന്ന; ജന്മദിനാശംസകൾ നേർന്ന് 'ബാന്ദ്ര'യുടെ പുതിയ പോസ്റ്റർ പുറത്ത് - ദിലീപ്

തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ പിറന്നാളാണ് ഇന്ന്. താരത്തിന് പിറന്നാൾ സമ്മാനമായി ബാന്ദ്രയുടെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Bandra movie  ബാന്ദ്ര  Bandra  dileep movie Bandra  tamannahs birthday  Dileep movie Bandra release poster  Dileep movie Bandra new poster  bandra poster  ബാന്ദ്ര സിനിമ  ബാന്ദ്ര ചിത്രം  ബാന്ദ്ര മലയാളം ചിത്രം  ദിലീപ് ചിത്രം ബാന്ദ്ര  ദിലീപ് തമന്ന താരജോഡി  ബാന്ദ്ര ചിത്രത്തിലെ പോസ്റ്റർ  തമന്നയുടെ പിറന്നാൾ  ബാന്ദ്ര പോസ്റ്റർ  തമന്നക്ക് ജന്മദിനാശംസകൾ  തമന്ന ചിത്രം ബാന്ദ്ര  തമന്നയുടെ ആദ്യ മലയാള സിനിമ  തമന്ന  ദിലീപ്  അരുൺ ഗോപി
തമന്ന
author img

By

Published : Dec 22, 2022, 9:37 AM IST

തിരുവനന്തപുരം: ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന 'ബാന്ദ്ര'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായികയായ തെന്നിന്ത്യൻ താര സുന്ദരി തമന്നക്ക് ജന്മദിനാശംസകൾ നേർന്നാണ് ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. പോസ്റ്ററിൽ രാജകീയ പ്രൗഢിയോടെയാണ് തമന്നയെ കാണാൻ സാധിക്കുന്നത്.

തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബാന്ദ്ര. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ദിലീപിന്‍റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിലീപിന്‍റെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്‌തത്.

Bandra movie  ബാന്ദ്ര  Bandra  dileep movie Bandra  tamannahs birthday  Dileep movie Bandra release poster  Dileep movie Bandra new poster  bandra poster  ബാന്ദ്ര സിനിമ  ബാന്ദ്ര ചിത്രം  ബാന്ദ്ര മലയാളം ചിത്രം  ദിലീപ് ചിത്രം ബാന്ദ്ര  ദിലീപ് തമന്ന താരജോഡി  ബാന്ദ്ര ചിത്രത്തിലെ പോസ്റ്റർ  തമന്നയുടെ പിറന്നാൾ  ബാന്ദ്ര പോസ്റ്റർ  തമന്നക്ക് ജന്മദിനാശംസകൾ  തമന്ന ചിത്രം ബാന്ദ്ര  തമന്നയുടെ ആദ്യ മലയാള സിനിമ  തമന്ന  ദിലീപ്  അരുൺ ഗോപി
പുതിയ പോസ്റ്റർ

മാസ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദിലീപ് പ്രത്യക്ഷപ്പെട്ടത്. ഉദയകൃഷ്‌ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം വിനായക അജിത്ത് ആണ്. രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്‌പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിക്കുന്ന ബാന്ദ്രയുടെ ഷൂട്ടിങ് ഏകദേശം പൂർത്തിയാകാറായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.