ETV Bharat / entertainment

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'സൂപ്പർ സിന്ദഗി' ! ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത് - സൂപ്പർ സിന്ദഗി മോഷന്‍ പോസ്‌റ്റര്‍

Super Zindagi first look: സിനിമയിലെ താരങ്ങള്‍ അണിനിരന്ന ഒരു കളർഫുൾ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.

Super Zindagi First Look Poster  Super Zindagi  Super Zindagi First Look  Super Zindagi Motion Poster  Dhyan Sreenivasan  Dhyan Sreenivasan movie  Dhyan Sreenivasan 2023 movies  Dhyan Sreenivasan latest movies  Dhyan Sreenivasan movie Super Zindagi  Super Zindagi first look and motion poster  സൂപ്പർ സിന്ദഗി  സൂപ്പർ സിന്ദഗി ഫസ്‌റ്റ് ലുക്ക്  സൂപ്പർ സിന്ദഗി മോഷന്‍ പോസ്‌റ്റര്‍  ധ്യാൻ ശ്രീനിവാസന്‍
Super Zindagi first look and motion poster
author img

By ETV Bharat Kerala Team

Published : Dec 27, 2023, 3:41 PM IST

ധ്യാൻ ശ്രീനിവാസന്‍റെ (Dhyan Sreenivasan) ഏറ്റവും പുതിയ ചിത്രമാണ് 'സൂപ്പർ സിന്ദഗി' (Super Zindagi). സിനിമയുടെ ഫസ്‌റ്റ് ലുക്കും മോഷൻ പോസ്‌റ്ററും പുറത്തിറങ്ങി. സിനിമയിലെ മറ്റ് താരങ്ങളെ അണിനിരത്തി ഒരുക്കിയ കളർഫുൾ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത് (Super Zindagi First Look Poster).

  • " class="align-text-top noRightClick twitterSection" data="">

'സൂപ്പർ സിന്ദഗി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിനിമയുടെ മോഷന്‍ പോസ്‌റ്ററും വ്യത്യസ്‌തമായാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത് (Super Zindagi Motion Poster).

പാർവതി നായർ, ജോണി ആന്‍റണി, മുകേഷ്, സുരേഷ് കൃഷ്‌ണ, ശ്രീവിദ്യ മുല്ലശ്ശേരി, കലേഷ്, ഡയാന ഹമീദ്, മാസ്‌റ്റർ മഹേന്ദ്രൻ തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കുന്നു. 666 പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Also Read: 72-ാം വയസില്‍ സംവിധായക കുപ്പായം; എസ് എന്‍ സ്വാമി ചിത്രത്തില്‍ നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍

വിന്‍റേഷാണ് സിനിമയുടെ സംവിധായകൻ. വിന്‍റേഷും പ്രജിത്ത് രാജ് ഈകെആറും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് ശ്രീധരന്‍ സിനിമയുടെ സംഭാഷങ്ങളും ഒരുക്കി. എൽദൊ ഐസകാണ് ഛായാഗ്രാഹകൻ. ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിച്ചു. സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്.

കലാസംവിധാനം - ഹംസ വള്ളിത്തോട്, മേക്കപ്പ് - അരുൺ ആയുർ, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നുർ, കൊറിയോഗ്രഫി - ഭൂപതി, ആക്ഷൻ - ഫൊണെക്‌സ്‌ പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിഷ്‌ണു ഐക്കരശ്ശേരി, അസോസിയേറ്റ് ഡയറക്‌ടർ - മുകേഷ് മുരളി, അഖിൽ കഴക്കൂട്ടം, ബിജു ബാസ്ക്കർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ - സങ്കീത് ജോയ്, പ്രൊഡക്ഷൻ കൺട്രോളർ - ഷെമിൻ എസ് ആർ, സ്‌റ്റിൽസ് - റിഷ് ലാൽ ഉണ്ണികൃഷ്‌ണൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: ഹൃദയത്തിന് വർഷങ്ങൾക്കു ശേഷം; ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ പുറത്തിറക്കി കരൺ ജോഹർ

അതേസമയം ഏറെ പ്രേക്ഷകപ്രശംസ ലഭിച്ച ധ്യാൻ ശ്രീനിവാസൻ ചിത്രമാണ് 'ഉടൽ' (Udal). 'ഉടൽ' ഒടിടി റിലീസിനൊരുങ്ങുകയാണ്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്‌ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിയ ചിത്രമാണ് 'ഉടൽ' (Udal OTT Release).

ക്രിസ്‌മസിന് ശേഷമാകും സിനിമയുടെ ഒടിടി റിലീസ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇനിയും 'ഉടൽ' ഒടിടി റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സൈന പ്ലേയിലാണ് ചിത്രം സ്‌ട്രീമിംഗ് ആരംഭിക്കുക (Udal OTT Release on Saina Play). റെക്കോഡ് തുകയ്‌ക്കാണ് സൈന പ്ലേ 'ഉടലി'ന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത് (Udal OTT rights).

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി തിയേറ്ററുകളിലാകെ ഭീതി പടർത്തിയ ചിത്രമാണ് 'ഉടൽ'. രതീഷ് രഘുനന്ദ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം 2022 മെയ് 20നാണ് തിയേറ്റർ റിലീസ് ചെയ്‌തത്. തിയേറ്ററുകളിലെത്തി ആറ് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്.

Also Read: ഒടിടിയില്‍ ഭീതി പടര്‍ത്താന്‍ ഒരുങ്ങി ഇന്ദ്രന്‍സിന്‍റെ ഉടല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.