സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ആള്‍ക്ക് ചുട്ട മറുപടി നല്‍കി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി (Dharmajan Bolgatty). ഭാര്യയ്‌ക്കും അരിസ്‌റ്റോ സുരേഷിനും ഒപ്പമുള്ള ധര്‍മജന്‍റെ ഒരു പഴയ ഫേസ്‌ബുക്ക് പോസ്‌റ്റിന് താഴെയാണ് നടനെതിരെ അധിക്ഷേപ കമന്‍റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ധര്‍മൂസിന്‍റെ പേരില്‍ തന്‍റെ കയ്യില്‍ നിന്നും വാങ്ങിയ കാശ് തിരികെ നല്‍കിയിട്ടില്ലെന്നും ഇതുപോലെ എത്ര പേരെ പറ്റിച്ചിട്ടുണ്ടെന്നുമായിരുന്നു കമന്‍റ്.
ധര്‍മജനെതിരെ അധിക്ഷേപ കമന്‍റ്: 'ഓർമ്മയുണ്ടോ ധർമജ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട്. അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്. പക്ഷേ ധർമൂസിന്‍റെ പേരിൽ നീ ഞങ്ങളുടെ കയ്യിൽ നിന്ന് മേടിച്ച കാശ് മാത്രം ഇതു വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം. ഇനി വേറെ ഒരാൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.' -ഇപ്രകാരമാണ് വൈശാഖ് കാര്‍ത്തികേയന്‍ എന്ന സോഷ്യല്‍ മീഡിയ ഉപയോക്താവിന്‍റെ കമന്‍റ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ അധിക്ഷേപ കമന്‍റ് കഴിഞ്ഞ ദിവസമാണ് ധര്‍മജന്‍റെ കണ്ണില്‍ ഉടക്കിയത്. കണ്ട ഉടന്‍ തന്നെ നടന്‍ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ്. 46 വര്‍ഷത്തെ ജീവിതത്തിനിടയില്‍ കുറെ പേർ തന്നെ പറ്റിച്ചതല്ലാതെ താൻ ആരെയും പറ്റിച്ചിട്ടില്ലെന്നാണ് ധര്‍മജന്‍ മറുപടി നല്‍കിയിരിക്കുന്നത്.
ചുട്ട മറുപടിയുമായി ധര്‍മജന്‍: 'വൈശാഖ്, ഞാൻ ഇന്നാണ് ഈ പോസ്‌റ്റ് കാണുന്നത്. ഞാനങ്ങനെ ഫേസ്‌ബുക്കും വാട്‌സ്‌ആപ്പും എപ്പോഴും നോക്കാറില്ല.. പിന്നെ പറ്റിച്ച കാര്യം.. എനിക്ക് 46 വയസ്സായി. എന്‍റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചത് അല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല. നിങ്ങളുടെ കയ്യില്‍ നിന്ന് അഞ്ച് രൂപ വാങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈ വച്ച് പറയാൻ പറ്റുവോ... എല്ലാവരും രക്ഷപെടാൻ വേണ്ടി നിലകൊണ്ടു... പക്ഷേ വിശ്വസിച്ചവർ ചതിച്ചു. പേര് പോയത് എന്‍റെ...'- ഇപ്രകാരമായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മറുപടി.
ധര്‍മജന്‍റെ മറുപടിക്ക് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തി. പലരും ധര്‍മജനെ പിന്തുണച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. കൃത്യമായ തെളിവുകള്‍ ഇല്ലാതെ ഒരാള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുത് എന്നാണ് ധര്‍മജനെ പിന്തുണച്ചവര്‍ പറയുന്നത്.
എന്താണ് ധര്‍മൂസ്?: ധര്‍മജന്‍റെ ഫിഷ് ഹബിന്‍റെ പേരാണ് ധര്‍മൂസ്. 2018ലാണ് ധര്‍മജന്‍ കൊച്ചിയില്‍ ധര്‍മൂസ് എന്ന പേരില്‍ ഫിഷ് ഹബ് ആരംഭിച്ചത്. എന്നാല്‍ 2022ല്‍ ഫിഷ് ഹബ്ബിന്‍റെ ഫ്രാഞ്ചൈസി നല്‍കിയില്ലെന്ന പരാതിയില്‍ നേരത്തെ താരത്തിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ധര്‍മൂസ് ഫിഷ് ഹബിന്‍റെ ഫ്രാഞ്ചൈസിക്കായി 43 ലക്ഷം രൂപ വാങ്ങിയ ശേഷം ധര്‍മജന്‍ വഞ്ചിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു കേസ്. ധര്‍മജന്‍ ഒന്നാം പ്രതിയായ കേസില്‍ സ്ഥാപനത്തിന്‍റെ ബിസിനസ് പങ്കാളികളായ മറ്റ് 10 പേരും കേസില്‍ പ്രതികളാണ്.
Also Read: 'മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട്… മോശം വാക്കുകൾ ഉപയോഗിക്കരുത്': ധര്‍മജന്‍