ETV Bharat / entertainment

കട്ടത്താടി, നീണ്ടമുടി... കൂളാണ് ധനുഷ്; വൈറലായി എയർപോർട്ട് ലുക്ക് - Arun Matheswaran

ധനുഷിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ക്യാപ്റ്റൻ മില്ലറി'ലെ ലുക്കാണോ ഇതെന്ന സംശയത്തിലാണ് ആരാധകർ

ധനുഷ്  Dhanush airport look  Dhanush new look  ധനുഷ് എയർപോർട്ട് ലുക്ക്  Dhanush airport look goes viral  ധനുഷിന്‍റെ എയർപോർട്ട് ലുക്ക്  ധനുഷിന്‍റെ പുതിയ ലുക്ക്  ധനുഷ് പ്രൊഡക്ഷൻ 15  കർണന്‍  മാരി സെൽവരാജ്  Dhanush Production 15  Arun Matheswaran  Mari Selvaraj
കട്ടത്താടി, നീണ്ടമുടി... കൂളാണ് ധനുഷ്; വൈറലായി എയർപോർട്ട് ലുക്ക്
author img

By

Published : May 29, 2023, 6:11 PM IST

ഹൈദരാബാദ്: അഭിനയത്തില്‍ മാത്രമല്ല ഫാഷന്‍ സ്‌റ്റേറ്റ്‌മെന്‍റുകളിലും തന്‍റേതായ കയ്യൊപ്പ് ചാർത്തുന്നയാളാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ്. അന്താരാഷ്‌ട്ര വേദികളില്‍ പോലും മുണ്ടും വേഷ്‌ടിയുമണിഞ്ഞ് കൂളായി എത്തുന്ന താരത്തിന്‍റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിങ്കളാഴ്‌ച മുംബൈ വിമാനത്താവളത്തിൽ എത്തിയ താരത്തിന്‍റെ ഫോട്ടോകളും വീഡിയോകളുമാണ് നിമിഷനേരം കൊണ്ട് വൈറലായത്.

പതിവില്‍ നിന്നും വ്യത്യസ്‌തമായി, നീട്ടിവളർത്തിയ മുടിയിലും താടിയിലുമാണ് ധനുഷ്. ചാരനിറത്തിലുള്ള അത്‌ലഷർ പാന്‍റും മൗവ് നിറമുള്ള ഹൂഡിയുമാണ് വേഷം. ഏതായാലും താരത്തിന്‍റെ എയർപോർട്ട് ലുക്ക് കൂൾ ആണെന്നാണ് ആരാധകർ പറയുന്നത്.

മുംബൈ എയർപോർട്ടിലെത്തിയ ധനുഷിനെ പാപ്പരാസികൾ പിന്തുടരുകയും നടനോട് ചിത്രങ്ങൾക്ക് പോസ് ചെയ്യാൻ അഭ്യർഥിക്കുകയും ആയിരുന്നു. ഇവർക്കായി അൽപ്പനേരം പോസ് ചെയ്‌ത ശേഷമാണ് താരം നടന്ന് നീങ്ങിയത്. ഇൻസ്റ്റഗ്രാമിൽ പുറത്തുവന്ന വീഡിയോയിൽ, ധനുഷ് മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കുന്നത് കാണാം.

ധനുഷിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ക്യാപ്റ്റൻ മില്ലറി'ലെ ലുക്കാണോ ഇതെന്നാണ് ആരാധകരുടെ സംശയം. ചിത്രത്തിലെ ധനുഷിന്‍റെ ലുക്ക് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ ആരാധകരുടെ സംശയത്തെ തള്ളിക്കളയാനുമാകില്ല. ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമായ 'ക്യാപ്റ്റൻ മില്ലർ സംവിധാനം ചെയ്യുന്നത് അരുൺ മാതേശ്വരൻ ആണ്.

സാനി കായിതം എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ 'ക്യാപ്റ്റൻ മില്ലർ പ്രേക്ഷകർക്കരികില്‍ എത്തും. ധനുഷിന്‍റെ ജന്മദിനമായ ജൂലൈ 28 ന് 'ക്യാപ്റ്റൻ മില്ലർ' റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

1940-കളിൽ നടക്കുന്ന കഥയാണ് ബി​ഗ് ബജറ്റിലൊരുങ്ങുന്ന ഈ ആക്ഷൻ ചിത്രം പറയുന്നത്. ധനുഷിന്‍റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുഗു താരം സുന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. നേരത്തെ ചിത്രത്തിന്‍റെ ഒരു മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മുഖം മറച്ച് ബൈക്കിൽ ചീറിപ്പായുന്ന നായകന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

അതേസമയം മാരി സെൽവരാജിനൊപ്പമുള്ള ധനുഷിന്‍റെ ചിത്രവും അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ഹിറ്റ് ചിത്രം 'കർണന്' ശേഷം ധനുഷ് സെൽവരാജുമായി കൈകോർക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ധനുഷ് പ്രൊഡക്ഷൻ 15 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ധനുഷിൻ്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്.

നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് വണ്ടർബാർ ഫിലിംസ് പുതിയ ചിത്രവുമായി എത്തുന്നത്. കർണ്ണൻ്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. തൻ്റെ അരങ്ങേറ്റ ചിത്രമായ ‘പരിയേറും പെരുമാളി’ലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ മാരി സെൽവരാജിന്‍റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

READ ALSO: കർണ്ണന് ശേഷം ധനുഷിനെ നായകനാക്കി പുതിയ സിനിമയുമായി മാരി സെൽവരാജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.