Deepika Padukone to be part of Cannes 2022: 2022 കാന്‍സ് ഫിലിം ഫെസ്‌റ്റിവലില്‍ മത്സര ജൂറിയുടെ ഭാഗമാകാനൊരുങ്ങി ബോളിവുഡ് താര സുന്ദരി ദീപിക പദുകോണ്‍. ഈ വര്‍ഷത്തെ പല്‍മെ ഡി ഓര്‍ പുരസ്‌കാരത്തിന്‍റെ വിജയികളെ തിരഞ്ഞെടുക്കുന്നതിനായി അഞ്ച് പുരുഷന്‍മാരും നാല് സ്‌ത്രീകളുമടക്കം ഒന്‍പത് പേരാണ് ജൂറിയിലടങ്ങിയിരിക്കുന്നത്. കാന്‍സ് ഫെസ്‌റ്റിവലില്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് പല്‍മെ ഡി ഓര്‍.
Deepika Padukone in Cannes Fest: 2017 മുതല്‍ കാന്‍സ് ഫെസ്‌റ്റിന്‍റെ റെഡ് കാര്‍പ്പറ്റില്‍ സജീവ സാന്നിധ്യമാണ് ദീപിക പദുകോണ്‍. പതിവ് തെറ്റിക്കാതെ ഇത്തവണയും ദീപികയെത്തും. മറ്റ് വേദിയില്‍ നിന്നും വ്യത്യസ്‌തമായാണ് കാന്‍സ് ഫെസ്‌റ്റിവലില്‍ ദീപിക പദുകോണ്‍ എല്ലായിപ്പോഴും എത്തുക. തന്‍റെ അതിമനോഹര ലുക്കുകള്‍ കൊണ്ട് ലോകത്തെ അമ്പരിപ്പിക്കാന്‍ ദീപികയ്‌ക്ക് എല്ലായിപ്പോഴും കഴിഞ്ഞിട്ടുണ്ട്.
2022 Cannes Film Fest: ഫ്രഞ്ച് താരം വിന്‍സന്‍റ് ലിന്‍ഡൻ ആകും 75ാമത് കാന്‍സ് ഫിലിം ഫെസ്‌റ്റിന്‍റെ ജൂറി അധ്യക്ഷന്‍. ദീപികയെ കൂടാതെ നടനും സംവിധായകനുമായ റെബേക്ക ഹാള്‍, നൂമി റപസ്, ഇറ്റാലിയന്‍ നടനും സംവിധായകനുമായ ജാസ്‌മിന്‍ ട്രിന്‍ക, സംവിധായകരായ അസര്‍ ഫര്‍ഹാഡി, ലഡ്‌ജ് ലൈ, ജെഫ് നിക്കോള്‍സ്, ജൊച്ചിം ട്രയര്‍ എന്നിവരും ജൂറി അംഗങ്ങളാണ്. മെയ് 28ന് നടക്കുന്ന ചടങ്ങിലാണ് ജൂറി അംഗങ്ങള്‍ വിജയികളെ പ്രഖ്യാപിക്കുക. ഡേവിഡ് ക്രോണന്‍ബര്‍ഗിന്‍റെ സയന്‍സ് ഫിക്ഷന്‍ ഡ്രാമ 'ക്രൈംസ് ഓഫ് ദ് ഫ്യൂച്ചര്‍',' ഡിസിഷന്‍ ടു ലിവ്', 'ഫസ്‌റ്റ് കൗ' തുടങ്ങിയ ചിത്രങ്ങള്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കും.
Deepika Padukone upcoming projects: ശകുൻ ബത്ര സംവിധാനം ചെയ്‌ത 'ഗെഹ്രായിയാന്‍', ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യന്‍ വിജയകഥ പറഞ്ഞ '83' എന്നിവയാണ് ദീപികയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രങ്ങള്‍. ഷാരൂഖ് ഖാന്‍, ജോണ്‍ എബ്രഹാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'പത്താന്‍', ഹൃത്വിക് റോഷനൊപ്പമുള്ള 'ഫൈറ്റര്‍' എന്നിവയാണ് വരാനിരിക്കുന്നു ദീപികയുടെ പുതിയ ചിത്രങ്ങള്‍. 2023 ജനുവരിയല്‍ 'പത്താന്‍' റിലീസിനെത്തും.
Also Read: ദീപിക പദുകോണ്‍ റാമോജി ഫിലിം സിറ്റിയില്‍