സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റി പോസ്‌റ്റുകൾ തേടി ആരാധകർ എത്തുന്നത് സാധാരണയാണ്. തങ്ങളുടെ ആരാധന വ്യക്തികളുടെ ചിത്രങ്ങളും വീഡിയോകളും സ്വന്തം പേജുകളിലൂടെ പങ്കുവയ്‌ക്കാനും ചിലർ മറക്കാറില്ല. എന്നാൽ ഇൻസ്‌റ്റഗ്രാമിൽ വന്ന ഒരു വൈറൽ റീൽ കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോൺ. സമൂഹമാധ്യമത്തിൽ കണ്ട ആ രസകരമായ വീഡിയോ തന്‍റെ സ്വന്തം പേജിലൂടെ താരം പങ്കുവയ്‌ക്കുക കൂടി ചെയ്‌തതോടെ വീഡിയോ കൂടുതൽ ചർച്ചയായി.
Deepika Padukone about viral video: 'ഇത് ഒരു സംഭവമാണ്, ഇപ്പോൾ എന്‍റെ ജീവിതവും.. ' വൈറൽ വീഡിയോ പങ്കിട്ടുകൊണ്ട് ദീപിക പദുക്കോൺ അടിക്കുറിപ്പെഴുതി. സോഷ്യൽ മീഡിയ സെൻസേഷനും യൂട്യൂബറുമായ യുവതി ഒരു നൃത്താധ്യാപികയെ തമാശയായി അനുകരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇൻസ്‌റ്റഗ്രാമിൽ മാത്രം എട്ട് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ആറാഴ്‌ച മുമ്പ് സമൂഹ മാധ്യമ ഉപയോക്താവായ ധർണ ദുർഗയാണ് വീഡിയോ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
also read: 'പഠാന്‍ ഗാനത്തില്‍ ദീപികയ്‌ക്ക് പകരം ഈ സ്‌ത്രീയെ അവതരിപ്പിക്കുമായിരുന്നു': ഷാരൂഖ് ഖാന്‍
ഇതേ വീഡിയോ ദീപിക പദുക്കോണിന് പുറമെ ദംഗൽ ഫെയിം ഫാത്തിമ സന ഷെയ്‌ഖ്, മറ്റൊരു സോഷ്യൽ മീഡിയ താരം യഷ്‌രാജ് മുഖാട്ടെ, യൂട്യൂബർ പ്രജക്ത കോലി എന്നിവരും ലൈക്ക് ചെയ്‌തിരുന്നു. രസകരമായ വീഡിയോയുടെ താഴെ താരങ്ങളും കമന്‍റുകളിലൂടെ പ്രതികരിച്ചു.
Deepika Padukone returned from Bhutan trip: അതേസമയം ഭൂട്ടാൻ യാത്ര കഴിഞ്ഞ് ദീപിക പദുക്കോൺ തിരികെയെത്തിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തന്‍റെ ഭൂട്ടാനീസ് ആരാധകർക്കൊപ്പം ക്ലിക്കുചെയ്‌ത ചിത്രങ്ങളും ദീപിക പദുക്കോൺ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചു. അടുത്തിടെ ഇന്ത്യൻ സ്‌പോർട്‌സ് ഹോണേഴ്‌സ് 2023 ന് വേണ്ടി ദീപിക പദുക്കോൺ ധരിച്ച കറുത്ത സാരിയിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. പരമ്പരാഗത ഇന്ത്യൻ വസ്‌ത്രത്തിൽ ദീപിക ഭർത്താവും നടനുമായ രൺവീർ സിങ്ങിനൊപ്പം നിന്നെടുത്ത ചിത്രങ്ങൾ ഏറെ ആരാധക ശ്രദ്ധ പിടിച്ചുപറ്റി.
also read: 'ഇൻ്റർനെറ്റിലെ ഏറ്റവും മികച്ച ചിത്രം' ; കറുത്ത സാരിയിൽ അണിഞ്ഞൊരുങ്ങി ദീപിക പദുകോണ്‍
Deepika Padukone oscar gala: 'എല്ലാം ക്ലാസിക് ആയി നിലനിർത്തി' എന്ന അടിക്കുറിപ്പോടെ താരം പങ്കിട്ട ചിത്രങ്ങൾ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയും ചെയ്‌തിരുന്നു. കറുത്ത അതിമനോഹരമായ ഗൗണിൽ ഈ വർഷത്തെ ഓസ്‌കർ പുരസ്‌കാര ചടങ്ങിൽ പങ്കിടുത്ത ദീപിക പദുക്കോണിന്‍റെ ചിത്രങ്ങൾ ആരാധക ഹൃദയം കീഴടക്കിയിരുന്നു. വസ്‌ത്രത്തിനൊപ്പം ദീപിക ഓസ്‌കാർ വേദിയിൽ നൽകിയ പ്രസംഗവും താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.
also read: കൈനീട്ടി രൺവീർ സിംഗ്, അവഗണിച്ച് ദീപിക പദുക്കോൺ; എന്തോ കുഴപ്പമുണ്ടെന്ന് ആരാധകര്‍