Dance Party poster: ഷൈൻ ടോം ചാക്കോ (Shine Tom Chacko), ശ്രീനാഥ് ഭാസി (Sreenath Bhasi), വിഷ്‌ണു ഉണ്ണികൃഷ്‌ണൻ(Vishnu Unnikrishnan) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ (Sohan Seenulal) സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഡാന്‍സ് പാര്‍ട്ടി' (Dance Party). 'ഡാൻസ് പാർട്ടി'യുടെ പുതിയ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
Dance Party second look poster: ഷൈന്‍ ടോം ചോക്കോ, പ്രയാഗ മാര്‍ട്ടിന്‍, വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ശ്രീനാഥ് ഭാസി, ജൂഡ് ആന്‍റണി ജോസഫ് എന്നിവരാണ് 'ഡാൻസ് പാർട്ടി'യുടെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്ററില്‍ (Dance Party second look). 'ഭാരത സർക്കസ്' (Bharatha Circus) എന്ന ചിത്രത്തിന് ശേഷം സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡാൻസ് പാർട്ടി'.
Dance Party story: കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ ആകസ്‌മികമായൊരു സംഭവം കടന്നു വരുന്നു. ഈ പ്രശ്‌നത്തെ വളരെ രസകരമായി തരണം ചെയ്യാനുള്ള ഈ ചെറുപ്പക്കാരുടെ ശ്രമങ്ങളും മറ്റുമാണ് 'ഡാൻസ് പാർട്ടി'യിൽ ദൃശ്യവത്‌ക്കരിക്കുന്നത്.

Also Read: കൊച്ചി പാട്ടുമായി ഷൈന്‍ ടോം ചാക്കോ ; പതിമൂന്നാം രാത്രിക്ക് വേണ്ടി ആദ്യമായി പാടി നടന്‍
Dance Party cast: പ്രയാഗ മാർട്ടിൻ (Prayaga Martin) ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ലെന, ജൂഡ് ആന്തണി ജോസഫ് (Jude Anthany Joseph), ഫുക്രു, സാജു നവോദയ, ശ്രദ്ധ ഗോകുൽ, മെക്കാർട്ടിൻ, ജോളി ചിറയത്ത്, പ്രീതി രാജേന്ദ്രൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, സംജാദ് ബ്രൈറ്റ്, ഷിനിൽ, സുശീൽ, ഫൈസൽ, ഫ്രെഡി, ഗോപാൽജി, ജാനകി ദേവി, അമാര, ബിന്ദു, ജിനി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
Dance Party crew members: ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ബിനു കുര്യനാണ് ഛായാഗ്രഹണം. വി സാജൻ- എഡിറ്റിങ്. ബിജി ബാൽ, രാഹുൽ രാജ്, V3K എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നത്. സന്തോഷ് വർമ്മ ആണ് ഗാനരചന, രാഹുൽ രാജ് ബിജിഎമ്മും നിര്‍വഹിക്കും.
കലാസംവിധാനം - സതീഷ് കൊല്ലം, ശബ്‌ദലേഖനം - ഡാൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - സുനിൽ ജോസ്, പ്രൊഡക്ഷൻ ഡിസൈനർ - മധു തമ്മനം, ഫിനാൻസ് കൺട്രോളർ - സുനിൽ പിഎസ്, കോ ഡയറക്‌ടർ - പ്രകാശ് കെ മധു, സ്‌റ്റിൽസ് - നിദാദ് കെ എൻ, ഡിസൈൻ - കോളിൻസ് ലിയോഫിൽ, ഡിജിറ്റൽ മാർക്കറ്റിങ് - വൈശാഖ് വി വടക്കേവീട്, പിആർഒ - എ എസ് ദിനേശ് എന്നിവരും നിര്‍വഹിക്കും.
Also Read: 'പമ്പരം' കറക്കാൻ ഷൈൻ ടോം എത്തുന്നു ; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ