ETV Bharat / entertainment

ഏഴാം നാള്‍ വന്നെത്തി, കഥ പറയാന്‍ വിശിഷ്‌ട അതിഥിയും; നിഗൂഢതകളുമായി മമ്മൂട്ടി

author img

By

Published : May 2, 2022, 9:12 AM IST

Puzhu trailer: 'പുഴു'വിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നിഗൂഢതകളും ആകാംക്ഷയും ജനിപ്പിക്കുന്ന തരത്തിലുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.

Puzhu official trailer released  Puzhu trailer  Crime thriller Puzhu  Puzhu OTT release  Puzhu Teaser  Parvathy Thiruvoth in Puzhu  Puzhu cast and crew  'പുഴു'വിന്‍റെ ട്രെയ്‌ലര്‍  നിഗൂഢതകളുമായി മമ്മൂട്ടി
ഏഴാം നാള്‍ വന്നെത്തി, കഥ പറയാന്‍ വിശിഷ്‌ട അതിഥിയും; നിഗൂഢതകളുമായി മമ്മൂട്ടി

Puzhu trailer: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം 'പുഴു'വിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നിഗൂഢതകളും ആകാംക്ഷയും ജനിപ്പിക്കുന്ന തരത്തിലുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. 1.13 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് ദൃശ്യമാകുക.

  • " class="align-text-top noRightClick twitterSection" data="">

Puzhu OTT release: മെയ്‌ 13ന്‌ ഒടിടി റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തും. സോണി ലിവിലൂടെയാണ്‌ ചിത്രം പ്രദര്‍ശനത്തിനെത്തുക. നവാഗതയായ റത്തീന ആണ് സംവിധാനം. ഇതാദ്യമായാണ്‌ മമ്മൂട്ടി മലയാളത്തില്‍ ഒരു വനിത സംവിധായികയുടെ സിനിമയില്‍ വേഷമിടുന്നത്‌.

Puzhu Teaser: നേരത്തെ പുറത്തിറങ്ങിയ 'പുഴു'വിന്‍റെ ടീസറും ശ്രദ്ധേയമായിരുന്നു. പ്രേക്ഷകരെ ആകാംക്ഷയിലാഴ്‌ത്തിയ സസ്‌പന്‍സ്‌ നിറച്ച ടീസറാണ് പുറത്തിറങ്ങിയത്‌. ഒരു മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാകും 'പുഴു' എന്നാണ് ടീസര്‍ നല്‍കിയ സൂചന.

Parvathy Thiruvoth in Puzhu: പാര്‍വതി തിരുവോത്താണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്‌, ആത്മീയ, മാളവിക മേനോന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടി നായകനായ ഖാലിദ്‌ റഹ്മാന്‍ ചിത്രം 'ഉണ്ട'യ്‌ക്ക്‌ ശേഷം ഹര്‍ഷാദ്‌ രചന നിര്‍വഹിക്കുന്ന ചിത്രമാണ് 'പുഴു'.

Puzhu cast and crew: സില്‍ സില്‍ സെല്ലുലോയ്‌ഡിന്‍റെ ബാനറില്‍ എസ്‌.ജോര്‍ജ്‌ ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫാറര്‍ ഫിലിംസാണ് സഹ നിര്‍മാണവും വിതരണവും. 'വൈറസ്‌' എന്ന ചിത്രത്തിന് ശേഷം ഷര്‍ഫു-സുഹാസ്‌ കൂട്ടുകെട്ടിനൊപ്പം ഹര്‍ഷദ്‌ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. 'ബാഹുബലി', 'മിന്നല്‍ മുരളി' എന്നീ സിനിമകളുടെ കലാസംവിധായകന്‍ മനു ജഗദ്‌ ആണ് 'പുഴു'വിന്‍റെയും കലാസംവിധാനം നിര്‍വഹിക്കുന്നത്. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം. തേനി ഈശ്വര്‍ ഛായാഗ്രഹണവും ദീപു ജോസഫ്‌ എഡിറ്റിങും നിര്‍വഹിക്കുന്നു.

Also Read: 'മുട്ട്‌ വിറയ്‌ക്കുന്നുണ്ട്‌.. കാരണം കാമറയ്‌ക്ക് പിന്നില്‍ വാപ്പച്ചിയാണ്..'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.