ETV Bharat / entertainment

രാജരാജ ചോളന്‍ ഹിന്ദു രാജാവല്ലെന്ന് വെട്രിമാരന്‍, ആഞ്ഞടിച്ച് ബിജെപി; പൊന്നിയിന്‍ സെല്‍വന് പിന്നാലെ തമിഴകത്ത് വിവാദം - Rajaraja Cholan

തെലങ്കാന, പുതുച്ചേരി ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും ബിജെപി മുന്‍ ദേശീയ സെക്രട്ടറി എച്ച് രാജയും വെട്രിമാരനെ പ്രതികൂലിച്ചു കൊണ്ട് രംഗത്തു വന്നു. ഹിന്ദു രാജാവല്ല എന്ന് പറയാന്‍ രാജരാജ ചോളന്‍ പള്ളികളോ മസ്‌ജിദുകളോ പണിതിട്ടുണ്ടോ എന്ന് എച്ച് രാജ ചോദിച്ചു

film personalities stir controversy  Rajaraja Cholan controversy  Ponniyin Selvan  controversy after Ponniyin Selvan  director Vetrimaran  Kamal Haasan  H Raja  Tamilisai Soundararajan  എച്ച് രാജ  തമിഴിസൈ സൗന്ദരരാജന്‍  രാജരാജ ചോളന്‍ ഹിന്ദു രാജാവല്ലെന്ന് വെട്രിമാരന്‍  വെട്രിമാരന്‍  പൊന്നിയിന്‍ സെല്‍വന് പിന്നാലെ തമിഴകത്ത് വിവാദം  പൊന്നിയിന്‍ സെല്‍വന്‍  Rajaraja Cholan  രാജരാജ ചോളൻ
രാജരാജ ചോളന്‍ ഹിന്ദു രാജാവല്ലെന്ന് വെട്രിമാരന്‍, ആഞ്ഞടിച്ച് ബിജെപി; പൊന്നിയിന്‍ സെല്‍വന് പിന്നാലെ തമിഴകത്ത് വിവാദം
author img

By

Published : Oct 7, 2022, 6:14 PM IST

ചെന്നൈ: പൊന്നിയിന്‍ സെല്‍വന്‍ പ്രദര്‍ശനത്തിന് എത്തിയതിന് പിന്നാലെ തമിഴകത്ത് രാജരാജ ചോളനെ കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും ചൂടുപിടിക്കുന്നു. രാജരാജ ചോളന്‍ ഒരു ഹിന്ദു രാജാവല്ലെന്ന തരത്തില്‍ സംവിധായകന്‍ വെട്രിമാരന്‍ നടത്തിയ പ്രസ്‌താവനയാണ് വിവാദത്തിന് കാരണമായത്. തമിഴിലെ തിരുവള്ളുവരെയും രാജരാജ ചോളനെയും കാവി വത്ക്കരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വെട്രിമാരൻ ഒരു പരിപാടിയിൽ പറഞ്ഞു.

നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍, കോണ്‍ഗ്രസ് പാര്‍ലമെന്‍റ് അംഗം എസ് ജോതിമണി തുടങ്ങിയവര്‍ വെട്രിമാരന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ വെട്രിമാരനെതിരെ ആഞ്ഞടിച്ചു കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള തെലങ്കാന, പുതുച്ചേരി ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും ബിജെപി മുന്‍ ദേശീയ സെക്രട്ടറി എച്ച് രാജയും രംഗത്തു വന്നു.

രാജാവിനെ അഹിന്ദുവായി ചിത്രീകരിക്കാനുള്ള ശ്രമം കണ്ട് ഞെട്ടിപ്പോയി. തമിഴ്‌നാട്ടിൽ ഹൈന്ദവ സാംസ്‌കാരിക സ്വത്വം മറച്ചുവയ്‌ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും തമിഴിസൈ സൗന്ദരരാജന്‍ അഭിപ്രായപ്പെട്ടു.

രാജരാജ ചോളൻ ശിവന്‍റെ കടുത്ത ഭക്തനാണെന്നും സ്വയം 'ശിവപാദ ശേഖരൻ' എന്ന് വിളിക്കാറുണ്ടെന്നും എച്ച് രാജ അവകാശപ്പെട്ടു. 'ബൃഹദീശ്വരർ ക്ഷേത്രം പണിതത് അദ്ദേഹമാണ്. ഹിന്ദുവല്ലെന്ന് പറയാൻ രാജരാജ ചോളൻ പള്ളികളോ മസ്‌ജിദുകളോ പണിതിട്ടുണ്ടോ?', എച്ച് രാജ ചോദിച്ചു.

ചോളരാജാവിന്‍റെ ഭരണകാലത്ത് ഹിന്ദുമതം എന്ന പദമൊന്നും ഉണ്ടായിരുന്നില്ലെന്ന് വിവാദത്തിൽ പ്രതികരിച്ച് കമല്‍ഹാസൻ പറഞ്ഞു. 'വൈഷ്‌ണവരും ശൈവരും സമനവും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പദം ഉപയോഗിച്ചത്', അദ്ദേഹം പറഞ്ഞു.

'രാജരാജ ചോളൻ മതേതരത്വത്തില്‍ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹം തന്‍റെ ഭരണകാലത്ത് ശിവൻ, ഗണേശൻ, വിഷ്‌ണു എന്നിവർക്കായി ക്ഷേത്രങ്ങൾ നിർമിക്കുകയും ജൈന, ബുദ്ധ ക്ഷേത്രങ്ങൾ നിർമിച്ചവര്‍ക്ക് ഉദാരമായി ധനസഹായം നൽകുകയും ചെയ്‌തിട്ടുണ്ട്', മുൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) എപ്പിഗ്രഫി ഡയറക്‌ടർ പി വെങ്കിടേശൻ പറഞ്ഞു.

രാജരാജ ചോളൻ ശ്രീലങ്കയിലും പല ഏഷ്യൻ രാജ്യങ്ങളിലും ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഒരു ചെമ്പ് ലിഖിതത്തിൽ അദ്ദേഹം വിഷ്‌ണുവിന്‍റെ അവതാരമാണെന്ന് പറയുന്നു. ഒരു മതത്തെയും എതിർക്കാത്ത, തന്‍റെ പ്രജകളെ തുല്യരായി പരിഗണിച്ചിരുന്ന രാജാവായിരുന്നു അദ്ദേഹം. നിരവധി ലിഖിതങ്ങൾ അദ്ദേഹത്തിന്‍റെ മതേതര മൂല്യങ്ങള്‍ കാണിക്കുന്നുവെന്നും വെങ്കിടേശൻ പറഞ്ഞു.

കൽക്കി കൃഷ്‌ണ മൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന ചരിത്ര കഥയെ ആസ്‌പദമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ഒരുക്കിയത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, പ്രഭു, ശരത്‌കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്‌മി, പ്രകാശ്‌ രാജ്, വിക്രം പ്രഭു, പാര്‍ഥിപന്‍, റിയാസ് ഖാന്‍, ശോഭിത ദുലിപാല തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ വേഷമിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.