Complaint filed against actress Taapsee Pannu ബോളിവുഡ് താര സുന്ദരി തപ്‌സി പന്നുവിനെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് തപ്‌സി പന്നുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഗ്ലാമറസ് വേഷം ധരിച്ച് കഴുത്തില്‍ ഹിന്ദു ദൈവമായ ലക്ഷ്‌മി ദേവിയുടെ ഡിസൈനിലുള്ള മാല അണിഞ്ഞതിന് എതിരെയാണ് തപ്‌സി പന്നുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്..
- " class="align-text-top noRightClick twitterSection" data="
">
Taapsee Pannu for allegedly hurting religious sentiments: തപ്‌സി പന്നു ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്‌തുവെന്നാണ് നടിക്കെതിരായ ആരോപണം. ബിജെപി എംഎല്‍എ മാലിനി ഗൗറിന്‍റെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കണ്‍വീനറുമായ ഏകവല്യ സിങ് ഗൗറാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
Taapsee Pannu wearing a neckpiece of Godess Laxmi: തപ്സി പന്നുവിനെതിരെ ഛത്രിപുര പൊലീസ് സ്‌റ്റേഷനിലാണ് ഗൗര്‍ പൊലീസില്‍ പരാതി നൽകിയിരിക്കുന്നത്. ഇത് മതവികാരം വ്രണപ്പെടുത്തുകയും സനാതന ധര്‍മത്തിന്‍റെ പ്രതച്ഛായ നഷ്‌ടപ്പെടുത്തുകയും ചെയ്‌തുവെന്ന് ആരോപിച്ചാണ് ഏകലവ്യ ഗൗര്‍ നടിക്കെതിരെ പരാതി നല്‍കിയതെന്ന് പൊലീസ് പറയുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Taapsee Pannu for hurting image of Sanatan Dharma: വൈഡ് നെക്കഡ് കട്ടിംഗോടു കൂടിയ ചുവന്ന നിറമുള്ള ഗൗണ്‍ ധരിച്ച് മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. ലക്ഷ്‌മി ദേവിയുടെ ലോക്കറ്റ് ധരിച്ച് മതവികാരം വ്രണപ്പെടുത്തിയ തപ്‌സി പന്നുവിനെതിരെ ഏകലവ്യ ഗൗറിൽ നിന്ന് (ബിജെപി എംഎൽഎ മാലിനി ഗൗറിന്‍റ മകൻ) ഞങ്ങൾക്ക് പരാതി ലഭിച്ചുവെന്ന് ഛത്രിപുര സ്‌റ്റേഷനിലെ എസ്എച്ച്ഒ എഎൻഐയോട് പറഞ്ഞു. സനാതൻ ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ഗൗർ പരാതിയിൽ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Taapsee Pannu at the Lakme Fashion Week 2023: 2023 ലെ ലാക്‌മെ ഫാഷൻ വീക്കിൽ പങ്കെടുത്ത വിവരം സോഷ്യല്‍ മീഡയയില്‍ തപ്‌സി പന്നു പങ്കുവച്ചിരുന്നു. മഹത്തായ തഞ്ചാവൂരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഡിസൈനുകൾ എന്നെ വളരെ ആകർഷിച്ചു. ആഭരണങ്ങളോടുള്ള എന്‍റെ ഇഷ്‌ടം വീണ്ടും വര്‍ദ്ധിച്ചു. ഇന്ന് അവരുടെ ഷോറൂം സന്ദർശിച്ച് അവരുടെ വിസ്‌മയിപ്പിക്കുന്ന ആഭരണ ശേഖരങ്ങളുടെ മഹത്വത്തിന് സാക്ഷ്യം കുറിച്ചു.
Eklavya filed complaint against Munawar Faruqui: നേരത്തെ മുനാവർ ഫാറൂഖിക്കെതിരെയും ഏകലവ്യ ഗൗര്‍ നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് ഹാസ്യ നടനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 2021ലെ പുതുവത്സര ദിനത്തിലായിരുന്നു സംഭവം.
Also Read: ഫിലിം ഫെയർ അവാർഡ്: മികച്ച നടൻ ഇർഫാൻ ഖാൻ, നടി തപ്സി പന്നു