ETV Bharat / entertainment

'കള്ളന്‍റെ കൈയില്‍ താക്കോല്‍'; കമല്‍ ഹാസന്‍ ട്രെന്‍ഡിങ് ഗാനം വിവാദത്തില്‍ - Vikram audio rights

Complaint against Vikram song: വിക്രം ഗാനത്തിനെതിരെ വിവാദം. ചിത്രത്തിലെ 'പത്തല പത്തല' എന്ന ഗാനത്തെ ചൊല്ലിയാണ് വിവാദം. ഗാനത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Vikram song  Kamal Hassan starrer Vikram  Complaint against Kamal Hassan  Complaint against Vikram song  കമല്‍ ഹാസന്‍റെ ഗാനം വിവാദത്തില്‍  Vikram song Pathala in trending  Vikram audio trailer launch  Vikram audio rights  കമല്‍ ഹാസന്‍ ട്രെന്‍ഡിംഗ്‌ ഗാനം വിവാദത്തില്‍
'കള്ളന്‍റെ കയ്യില്‍ താക്കോല്‍'; കമല്‍ ഹാസന്‍ ട്രെന്‍ഡിംഗ്‌ ഗാനം വിവാദത്തില്‍
author img

By

Published : May 13, 2022, 6:01 PM IST

Complaint against Vikram song: ഉലകനായകന്‍ കമല്‍ ഹാസന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിക്രം'. ചിത്രത്തില്‍ കമല്‍ ഹാസന്‍ പാടി അഭിനയിച്ച ഗാനത്തെ ചൊല്ലി വ്യാപക പ്രതിഷേധമുയരുന്നു. ഗാനത്തിലെ ചില പ്രയോഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നു എന്നതാണ് ആരോപണം.

ചിത്രത്തിലെ അടുത്തിടെ പുറത്തിറങ്ങിയ 'പത്തല പത്തല' എന്ന ഗാനത്തെ ചൊല്ലിയാണ് വിവാദം. ഈ ഗാനത്തിനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ആരാണ് പരാതി നല്‍കിയതെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്കാണ് പരാതി ലഭിച്ചത്‌.

  • " class="align-text-top noRightClick twitterSection" data="">

തമിഴ്‌ കുത്തു പാട്ടുകളുടെ ശൈലിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഈ ഗാനം. ഖജനാവില്‍ പണമില്ലെന്നും രോഗങ്ങള്‍ പടരുകയാണെന്നും ഗാനത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉണ്ടെങ്കിലും തമിഴന് ഒന്നും കിട്ടുന്നില്ലെന്നും പാട്ടില്‍ പരാമര്‍ശിക്കുന്നു. കള്ളന്‍റെ കൈയിലാണ് താക്കോല്‍ എന്നും ഗാനരംഗത്തില്‍ പറയുന്നുണ്ട്‌. ഇതോടെ ഗാനം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള തമിഴന്‍റെ പ്രതിഷേധമായി മാറി. ചെന്നൈ സംസാര ഭാഷയിലാണ് ഗാനം എന്നതും ശ്രദ്ധേയമാണ്.

Vikram song Pathala in trending: 17 ദശലക്ഷത്തിലധികം പേര്‍ ഇതിനോകടം തന്നെ കമല്‍ ഹാസന്‍റെ 'പത്തല പത്തല' ഗാനം കണ്ടുകഴിഞ്ഞു. ഗാനം യൂട്യൂബ്‌ ട്രെന്‍ഡിങിലും ഇടംപിടിച്ചിട്ടുണ്ട്‌. യൂട്യൂബ്‌ ട്രെന്‍ഡിങില്‍ 12ാം സ്ഥാനത്താണ് ഗാനമിപ്പോള്‍. കമല്‍ ഹാസന്‍റെ വരികള്‍ക്ക്‌ അനിരുദ്ധ്‌ രവി ചന്ദറുടെ സംഗീതത്തില്‍ കമല്‍ ഹാസനും അനിരുദ്ധ്‌ രവിചന്ദറും ചേര്‍ന്നാണ് സംഗീതം.

Vikram audio trailer launch: ഞായറാഴ്‌ച ചെന്നൈ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ചിത്രത്തിന്‍റെ ഓഡിയോ ട്രെയിലര്‍ പുറത്തിറങ്ങും. ജൂണ്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. 110 ദിവസങ്ങളുടെ ചിത്രീകരണമായിരുന്നു 'വിക്ര'ത്തിന്. ദളപതി വിജയ്‌യുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ്‌ കനകരാജ്‌ ഒരുക്കുന്ന ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രമാണിത്‌. കമല്‍ ഹാസനൊപ്പം വിജയ്‌ സേതുപതി, ഫഹദ്‌ ഫാസില്‍, നരേന്‍, കാളിദാസ്‌ ജയറാം, ചെമ്പന്‍ വിനോദ്‌ തുടങ്ങി വന്‍ താരനിരയും അണിനിരക്കും.

Vikram audio rights: സോണി മ്യൂസിക്കാണ് വിക്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ്‌ സ്വന്തമാക്കിയത്‌. വന്‍ തുകയ്‌ക്കാണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ്‌ സോണി മ്യൂസിക്‌ സ്വന്തമാക്കിയത്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‌സിന്‍റെ വില്‍പ്പന വഴി ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിലും വിക്രം സ്ഥാനമുറപ്പിച്ചു.

രാജ്‌കമല്‍ ഫിലിംസ്‌ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മാണം. ലോകേഷ്‌ കനകരാജ്‌ ആണ് തിരക്കഥ. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫറായ അന്‍പറിവാണ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായാഗ്രഹകന്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വ്വഹിക്കും. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്.

Also Read: 'കാശ്‌ വന്തതും ടേസ്‌റ്റ്‌ മാറി പോച്ചു...'; തരംഗമായി വിക്രമിന്‍റെ റിച്ച്‌ റിച്ച്‌ ഗാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.