ETV Bharat / entertainment

'ഈ പറക്കും തളിക, മീശമാധവൻ, സിഐഡി മൂസ, പാണ്ടിപ്പട' ; മലയാളത്തില്‍ ജൂലൈ നാലിന് പിറന്ന ചിരിപ്പടക്കങ്ങൾ - Comedy movies in malayalam

സിനിമാസ്വാദകർ എന്നും ആർത്തിയോടെ കണ്ടിരിക്കുന്ന ചിത്രങ്ങൾ സ്വീകരണ മുറികളില്‍ ചിരിമഴയായി ഇന്നും പെയ്‌തുകൊണ്ടിരിക്കുന്നു...

Comedy movies released on 4th of July in Malayalam  Comedy movies  ഈ പറക്കും തളിക  മീശമാധവൻ  സിഐഡി മൂസ  പാണ്ടിപ്പട  Ee Parakkum Thalika  Meesa Madhavan  CID Moosa  Pandippada  Dileep  Dileep movies  Dileep Comedy movies  Comedy movies in malayalam  malayalam movies
'ഈ പറക്കും തളിക, മീശമാധവൻ, സിഐഡി മൂസ, പാണ്ടിപ്പട'; മലയാളത്തില്‍ ജൂലൈ നാലിൽ പിറന്ന ചിരിപ്പടക്കങ്ങൾ
author img

By

Published : Jul 4, 2023, 4:54 PM IST

ജൂലൈ നാല്, ദിലീപ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒരു തീയതിയാണിത്. ദിലീപിന്‍റെ കരിയറിലെ പ്രധാന വിജയങ്ങളായ ചിത്രങ്ങൾ പലതും റിലീസായത് ജൂലൈ നാലിനാണ്. 'ഈ പറക്കും തളിക, മീശമാധവൻ, സിഐഡി മൂസ, പാണ്ടിപ്പട എന്നിങ്ങനെ മലയാളികൾ എക്കാലവും ഓർക്കുന്ന, ഇഷ്‌ടപ്പെടുന്ന, വീണ്ടും വീണ്ടും കാണാൻ വെമ്പുന്ന ചിത്രങ്ങളെല്ലാം പ്രദർശനത്തിനെത്തിയത് ഈ ദിവസമാണ്. 'ഈ പറക്കും തളിക 2001ലെയും മീശമാധവൻ 2002ലെയും സിഐഡി മൂസ 2003ലെയും പാണ്ടിപ്പട 2005ലെയും ജൂലൈ മാസത്തിലെ നാലാം നാളിലാണ് പ്രേക്ഷകർക്കരികില്‍ എത്തിയത്.

മറ്റൊരു തരത്തില്‍ മലയാള സിനിമാസ്വാദകർക്കും ഒരു ഭാഗ്യ തീയതിയാണ് ജൂലൈ നാല് എന്ന് പറയാം. തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരിതെളിച്ച ഈ സിനിമകൾ എത്തിയത് കാണികൾക്ക് തന്നെയാണല്ലോ അനുഗ്രഹമായി തീരുന്നത്. ഈ സിനിമകൾ നമുക്ക്​ സമ്മാനിച്ചിട്ടുള്ള ചിരികൾ കുറച്ചൊന്നുമല്ല. ഇവയിലെ എണ്ണിയാലൊടുങ്ങാത്ത തമാശകൾ ഒറ്റനിമിഷത്തിൽ ഓർത്തുപറയാനും മാത്രം ഉണ്ടാകും. സങ്കടങ്ങളും ആശങ്കകളും മറന്ന്​ ഒന്ന്​ ആർത്തുചിരിക്കാൻ പലപ്പോഴും നാം ആശ്രയിക്കുന്നതും സിനിമകളെ തന്നെയാണല്ലോ.

'ഈ പറക്കും തളിക': 'പറക്കും തളിക, ഇത് മനുഷ്യനെ കറക്കും തളിക’ ഈ പാട്ട് ഒരു തവണയെങ്കിലും മൂളാത്ത മലയാളികൾ വിരളമായിരിക്കും. താഹ സംവിധാനം ചെയ്‌ത ഈ ചിത്രവും അതിലെ കഥാപാത്രങ്ങളും പാട്ടുകളുമെല്ലാം നമ്മുടെ ഉള്ളില്‍ അത്രയേറെ ആഴത്തിൽ പതിഞ്ഞവയാണ്. മഹേഷ്‌മിത്ര, ഗോവിന്ദ് പത്മൻ എന്നിവരുടെ കഥയ്‌ക്ക് വി.ആർ ഗോപാലകൃഷ്‌ണൻ തിരക്കഥ രചിച്ച ‘ഈ പറക്കും തളിക’ തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ ഉത്സവം തന്നെയാണ് തീർത്തത്. ഇപ്പോഴും പ്രേക്ഷകർ ഓർത്തുചിരിക്കുകയും കാത്തിരുന്നു കാണുകയും ചെയ്യുന്ന സിനിമകളില്‍ മുൻപന്തിയിൽ തന്നെ കസേര വലിച്ചിട്ട് ഇരിക്കുകയാണ് 'ഈ പറക്കും തളിക'.

ജീവിക്കാൻ പെടാപ്പാട് പെടുന്ന, അതിനായി തന്നാലാവുന്നതെല്ലാം ചെയ്യുന്ന ഉണ്ണി എന്ന ചെറുപ്പക്കാരനും അയാൾക്ക് തന്‍റെ അച്ഛന്‍റെ അപകടമരണത്തെ തുടർന്ന് നഷ്‌ട പരിഹാരമായി കിട്ടിയ ഒരു ബസുമായിരുന്നു കഥയിലെ പ്രധാന കഥാപാത്രങ്ങൾ. 'താമരാക്ഷൻ പിള്ള', അച്ഛന്‍റെ പേര് തന്നെ ബസിനും ഇട്ടു, ഉണ്ണി. ദിലീപ് ഉണ്ണി എന്ന നായക കഥാപാത്രമായി എത്തിയപ്പോൾ കൂടെ ചിരിമഴയുടെ ആക്കം കൂട്ടാൻ ഹരിശ്രീ അശോകൻ അവതരിപ്പിച്ച 'സുന്ദരനും' കൊച്ചിൻ ഹനീഫയുടെ 'വീരപ്പൻ കുറുപ്പുമെല്ലാം' അകമ്പടിയേകി. ഇവർക്കിടയിലേക്ക് ബസന്തി എന്ന പെൺകുട്ടി എത്തുന്നതോടെയാണ് കഥ കൂടുതൽ രസകരമായ തലങ്ങളിലേക്ക് നീങ്ങുന്നത്. നിത്യദാസ് ആണ് ചിത്രത്തില്‍ ബസന്തി ആയി എത്തിയത്. നിത്യ ദാസിന്‍റെ അരങ്ങേറ്റ സിനിമ കൂടി ആയിരുന്നു 'ഈ പറക്കും തളിക'.

മീശമാധവൻ : ദിലീപ് എന്ന നടന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് മീശമാധവൻ. ചേക്ക് എന്ന കൊച്ചു ഗ്രാമത്തെ പശ്ചാത്തലമാക്കി ഒരുക്കിയ മീശമാധവൻ കേരളക്കരയാകെ നെഞ്ചേറ്റുന്നതാണ് പിന്നീട് കണ്ടത്. ദീലിപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച ഈ ഹിറ്റ് ചിത്രം മലയാളികളെ അന്നും ഇന്നും ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയിൽ ലാൽ ജോസ് ആണ് ചിത്രം സംവിധാനം ചെയ്‌തത്. ഇന്ന് ട്രോളന്മാർ ആഘോഷമാക്കുന്ന പല കഥാപാത്രങ്ങളും ഈ സിനിമയിലേതാണ്. ചിത്രത്തിലെ വെടിവഴിപാടും പുരുഷുവും വിഷുകണി കാണിക്കലും ഒന്നും മറക്കാൻ മലയാളികൾക്കാവില്ല. ചിത്രത്തിലെ കഥാപാത്രങ്ങളോരോന്നും പ്രേക്ഷക മനസുകളിലുണ്ട്. ദിലീപ് പകർന്നാടിയ കള്ളൻ മാധവനും ജഗതിയുടെ ഭഗീരഥൻ പിള്ളയുമെല്ലാം അത്രമാത്രം ജനകീയമായിരുന്നു.

സിഐഡി മൂസ: മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്‌ട ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് സിഐഡി മൂസ. ജോണി ആന്‍റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പ്രമേയം കൊണ്ടും അവതരണമികവ് കൊണ്ടും പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങൾ കൊണ്ടും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.

ദിലീപ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സലിം കുമാർ, ഒടുവിൽ ഉണ്ണികൃഷ്‌ണൻ, ഭാവന, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ആശിഷ് വിദ്യാർഥി, വിജയരാഘവൻ, ക്യാപ്‌റ്റൻ രാജു തുടങ്ങി വമ്പൻ താരനിരയുമായി എത്തിയ ചിത്രം സമാനതകളില്ലാത്ത സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചിത്രം പുറത്തിറങ്ങി 20 വർഷം പിന്നിടുമ്പോള്‍ സിഐഡി മൂസ വീണ്ടും എത്തുകയാണ് എന്നത് മലയാളി സിനിമ പ്രേക്ഷകരെ കൂടുതൽ ആവേശഭരിതരാക്കുമെന്നതില്‍ തർക്കമില്ല.

പാണ്ടിപ്പട : റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ 2005 ജൂലൈ നാലിന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണിത്. ബോക്‌സ് ഓഫിസിൽ ക്ലിക്കായ ഈ ചിത്രം മലയാളത്തിലെ സൂപ്പർതാരങ്ങളുടെ നിരയിലേക്ക് ദിലീപിനും ഒരു ടിക്കറ്റ് നല്‍കി. മലയാളികളുടെ മനസിൽ ഇന്നും കുടിയിരിക്കുന്ന നിരവധി നർമ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. തമിഴ് നടൻ പ്രകാശ് രാജും പാണ്ടിപ്പടയിൽ പ്രധാന വേഷത്തിലുണ്ട്.

നവ്യ നായർ, രാജൻ പി ദേവ് എന്നിവരും അണിനിരന്ന ചിത്രത്തില്‍ ഹരിശ്രീ അശോകൻ, സലിം കുമാർ, കൊച്ചിൻ ഹനീഫ, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങൾ ചിരിയുടെ പേമാരി തീർത്തു. പണമുണ്ടാക്കാൻ പാടുപെടുന്ന ഭുവനേശ്വരന്‍റെയും, അവന്‍റെ യാത്രയില്‍ കൂടെ കൂടുന്ന പങ്കാളികളുടെയും കഥ രസകരമായി പറഞ്ഞ ചിത്രം ഇടയ്‌ക്ക് വേദനയുടെ കൂടി നോവ് പടർത്തുന്നുണ്ടെങ്കിലും ആത്യന്തികമായി നർമത്തെ കൂട്ടുപിടിക്കുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കാനാകാതെ വിയർക്കുന്ന കറുപ്പയ്യയും പാണ്ടിദുരെയുമെല്ലാം കാണികളില്‍ ചിരിയുണർത്തി. പുതിയ കുപ്പിയിലെ പഴയ വീഞ്ഞെന്ന് നിരൂപകർ ഈ ചിത്രത്തെ വിമർശിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിലെ നർമ മുഹൂർത്തങ്ങളെ തള്ളിക്കളയാനാവുകയില്ല.

എല്ലാകാലത്തും മലയാള സിനിമയുടെ മുഖമുദ്രയായിരുന്നു ഹാസ്യം. വിജയത്തിന്‍റെ ചെറു കിരണങ്ങളായി സിനിമയ്ക്കു‌ള്ളിൽ ഹാസ്യം ഉണ്ടായിരുന്നു. ഒരു കാലത്ത് ഏറ്റവുമധികം വിജയ സാധ്യതയുണ്ടായിരുന്ന ഹാസ്യ ചിത്രങ്ങൾ ഇടയ്‌ക്ക് എപ്പോഴോ ഗതിമാറിയൊഴുകിയതും നാം കണ്ടു. ദ്വയാർഥ പ്രയോഗങ്ങളുടെ അതിപ്രസരവും റേപ്പ് വരെ ഹാസ്യമാക്കിയുള്ള അവതരണവുമെല്ലാം പ്രേക്ഷകനെ മടുപ്പിച്ചതിനാലാവണം അത്. ഇതിനിടയിലാണ് 'ഈ പറക്കും തളികയും സിഐഡി മൂസയും പാണ്ടിപ്പട'യുമെല്ലാം മലയാളി സിനിമാസ്വാദകരിൽ ഇന്നും ചിരി പടർത്തി, അവർക്ക് ഗൃഹാതുരതയുടെ മേച്ചിൽപ്പുറങ്ങളായി തുടരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.