ETV Bharat / entertainment

'റിസര്‍വേഷന്‍ ചെയ്‌തിട്ടും സിനിമ കാണാനായില്ല'; ഐഎഫ്‌എഫ്‌കെയില്‍ 'നൻപകൽ നേരത്ത് മയക്കം' സ്‌ക്രീനിങ്ങിനിടെ സംഘര്‍ഷം - nanpakal nerathu mayakkam iffk

റിസർവേഷൻ ലഭിച്ചവർക്കും 'നൻപകൽ നേരത്ത് മയക്കം' സിനിമ കാണാന്‍ കഴിയാതെ വന്നതോടെയാണ് സ്‌ക്രീനിങ്ങിനിടെ സംഘര്‍ഷമുണ്ടായത്

നൻപകൽ നേരത്ത് മയക്കം  nanpakal nerathu mayakkam iffk  clash during screening nanpakal nerathu mayakkam  തിരുവനന്തപുരം  Thiruvananthapuram  നൻപകൽ നേരത്ത് മയക്കം സ്‌ക്രീനിങ്ങിനിടെ സംഘര്‍ഷം  iffk Thiruvananthapuram
'നൻപകൽ നേരത്ത് മയക്കം' സ്‌ക്രീനിങ്ങിനിടെ സംഘര്‍ഷം
author img

By

Published : Dec 12, 2022, 9:24 PM IST

ഐഎഫ്‌എഫ്‌കെയില്‍ 'നൻപകൽ നേരത്ത് മയക്കം' സ്‌ക്രീനിങ്ങിനിടെ സംഘര്‍ഷം

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ലിജോ ജോസ്‌ - മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ 'നൻപകൽ നേരത്ത് മയക്കം' സിനിമയുടെ പ്രദര്‍ശനത്തിനിടെ സംഘര്‍ഷം. റിസർവേഷൻ സംവിധാനം ഫലപ്രദമല്ലെന്ന് കാണികളുടെ ആരോപണമാണ് വാക്കേറ്റത്തിനും പിന്നീട് സംഘര്‍ഷത്തിലും കലാശിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്.

റിസർവേഷൻ ലഭിച്ചവർക്കും പ്രദർശനം കാണാൻ കഴിയാതായതോടെ പ്രതിഷേധക്കാർ തിയേറ്ററിന് മുൻപിൽ മുദ്രാവാക്യം വിളികളുമായി ഒത്തുകൂടി. പൊലീസെത്തി പ്രതിഷേധക്കാരെ തിയേറ്ററിന് മുന്‍പില്‍ നിന്നും തള്ളി പുറത്താക്കുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. തുടർന്ന്, മേളയുടെ ഫെസ്റ്റിവൽ ഓഫിസിന് മുന്‍പില്‍ ഡെലിഗേറ്റുകൾ സമരം നടത്തി.

വാക്കുനല്‍കി ചെയര്‍മാന്‍, പിന്തിരിഞ്ഞ് പ്രതിഷേധക്കാര്‍: പിടിയിലായവരെ വിട്ടയക്കുമെന്നും റിസർവേഷൻ സീറ്റുകൾ ലഭിക്കാത്തവർക്ക് നാളെ (ഡിസംബര്‍ 13) ചിത്രം കാണാനുള്ള അവസരം ഒരുക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ വൈകിട്ട് 3.30ന് ആരംഭിച്ച ഷോയുടെ അൺ റിസർവ്ഡ് സീറ്റുകൾക്കായി രാവിലെ പത്തരയോടെ വലിയ ക്യൂ ഉണ്ടായിരുന്നു.

ALSO READ| IFFK | 'സാത്താൻസ് സ്ലേവ്സ് 2 : കമ്മ്യൂണിയൻ' അടക്കം ഇന്ന് 67 സിനിമകള്‍ ; രാത്രി 12ന് ശേഷം നിശാഗന്ധിയില്‍ റിസര്‍വേഷന്‍ ഇല്ലാതെ കാണാം

റിസർവേഷൻ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ 'നൻപകൽ നേരത്ത് മയക്കം' നൂറ് ശതമാനം റിസർവേഷൻ പൂർത്തിയായി. തുടർന്ന്, മേളയുടെ സംഘാടകരിൽ ചിലർ ക്യൂവിൽ നിൽക്കുന്നവരോട് ഇക്കാര്യം അറിയിച്ചതോടെ ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി അജോയിയോട് ഡെലിഗേറ്റുകൾ നേരിട്ട് പരാതിപ്പെടുകയായിരുന്നു. 'നൻപകൽ നേരത്ത് മയക്കത്തിന്' കൂടുതൽ ഷോ ഉൾപ്പെടുത്തണമെന്നും റിസർവേഷനായി വെബ്സൈറ്റിൽ പ്രവേശിക്കുന്നവർക്ക് പലപ്പോഴും സൈറ്റ് കൃത്യമായി ലഭിക്കുന്നില്ലെന്നും ഡെലിഗേറ്റുകൾ പരാതിപ്പെട്ടു. ഇതോടെ, സൈറ്റിലെ അപാകത സി ഡിറ്റുമായി സംസാരിച്ച് പരിഹരിക്കാമെന്ന് സെക്രട്ടറി കാണികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.