ETV Bharat / entertainment

Cinematographer Manoj Paramahamsa About Leo : വിജയ്‌യുടെ പ്രകടനം അതിഗംഭീരം, ലോകേഷ് പ്രതിഭയെന്നും ഛായാഗ്രാഹകൻ മനോജ് പരമഹംസ ; ലിയോ 19ന് - Lokesh Kanagaraj

Leo to hit Theaters on October 19th : ലിയോ 19ന് തിയേറ്ററുകളിലേക്ക്. ആവേശത്തിൽ ആരാധകരും സിനിമാലോകവും

ലിയോ 19ന് തിയേറ്ററുകളിലേക്ക്  ലിയോ 19ന്  Leo to hit Theaters on October 19th  Leo  വിജയ്‌യുടെ പ്രകടനം അതി ഗംഭീരം  ലോകേഷ് പ്രതിഭ  ഛായാഗ്രഹകൻ മനോജ് പരമഹംസ  ലിയോ ഛായാഗ്രഹകൻ മനോജ് പരമഹംസ  Manoj Paramahamsa  Cinematographer Manoj Paramahamsa On Leo  Cinematographer Manoj Paramahamsa  Cinematographer Manoj Paramahamsa About Leo  Leo release  vijay movie leo  Lokesh Kanagaraj  Lokesh Kanagaraj leo
Cinematographer Manoj Paramahamsa About Leo
author img

By ETV Bharat Kerala Team

Published : Oct 17, 2023, 1:08 PM IST

തെന്നിന്ത്യൻ സിനിമാലോകത്തിന്‍റെ ചർച്ചകളാകെ ഇപ്പോൾ ഒരു തമിഴ് ചലച്ചിത്രത്തെ ചുറ്റിപ്പറ്റിയാണ്. പ്രേക്ഷകരാകട്ടെ അതേ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലുമാണ്. അതെ, ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം 'ലിയോ' തന്നെ. റിലീസിന് മുന്‍പ് ഇത്രയേറെ ഹൈപ്പ് കിട്ടിയ മറ്റൊരു സൗത്ത് ഇന്ത്യൻ ചിത്രം ഉണ്ടോ എന്നത് സംശയമാണ്. പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷക - മാധ്യമ ശ്രദ്ധയാകർഷിക്കാൻ 'ലിയോ'യ്‌ക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഛായാഗ്രാഹകൻ മനോജ് പരമഹംസയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിലടക്കം വൈറലാകുന്നത് (Cinematographer Manoj Paramahamsa About Leo). 'ലിയോ'യിലെ വിജയ്‌യുടെ പ്രകടനം ശ്രദ്ധേയമാണെന്ന് എക്‌സിൽ കുറിച്ച അദ്ദേഹം ഒരിക്കൽ കൂടി തന്നെ വിശ്വസിച്ചതിന് നന്ദിയും അറിയിക്കുന്നുണ്ട്. 'പ്രതിഭ' എന്നാണ് സംവിധായകൻ ലോകേഷ് കനകരാജിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒപ്പം ചിത്രത്തിന്‍റെ സംഗീത സംവിധായകൻ അനിരുദ്ധിനെയും ആക്ഷൻ നിർവഹിച്ച അൻപറിവ് മാസ്റ്റേഴ്‌സിനെയും കലാസംവിധായകൻ സതീഷിനെയും നിർമാതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.

  • @actorvijay sir thanks for trusting me one more time ! Sir the way you performed in #leo is remarkable !@Dir_Lokesh you are a genius and gem of person any DOP will love to work with !@anirudhofficial your music is trailblazer
    Anbuariv masters you are the best sathish art…

    — manoj paramahamsa (@manojdft) October 15, 2023 " class="align-text-top noRightClick twitterSection" data=" ">

'ലിയോ'യെ കുറിച്ചുള്ള ക്യാമറാമാൻ മനോജ് പരമഹംസയുടെ വാക്കുകൾ ഇങ്ങനെ: 'വിജയ് സാർ ഒരിക്കൽ കൂടി എന്നെ വിശ്വസിച്ചതിന് നന്ദി! ലിയോയിൽ താങ്കൾ നടത്തിയ പ്രകടനം ശ്രദ്ധേയമാണ്. സംവിധായകൻ ലോകേഷ് നിങ്ങൾ ഒരു പ്രതിഭ തന്നെയാണ്. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഏതൊരു ഛായാഗ്രാഹകനും ആഗ്രഹിക്കും. അനിരുദ്ധ് നിങ്ങളുടെ സംഗീതം 'ട്രെയിൽ ബ്ലേസർ' ( trail-blazer) തന്നെയാണ്.

അൻപറിവ് മാസ്റ്റേഴ്‌സ്, നിങ്ങൾക്ക് പകരം വയ്‌ക്കാൻ മറ്റാരും തന്നെയില്ല. കലാസംവിധായകൻ സതീഷ്, ഏറ്റവും അർപ്പണബോധമുള്ള ടെക്‌നീഷ്യനാണ് നിങ്ങൾ. നിർമാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിനും ജഗദീഷ് പളനിസ്വാമിക്കും നന്ദി. എന്‍റെ കരിയറിലെ നാഴികക്കല്ലാണ് ലിയോ'.

ആധുനിക ആക്ഷൻ സിനിമകളാണ് ലോകേഷ് നിർമിക്കുന്നതെങ്കിലും അദ്ദേഹത്തിന്‍റെ ചിന്തകൾ ക്ലാസിക് വിന്‍റേജ് തലത്തിലാണെന്ന് മനോജ് പരമഹംസ പറയുന്നു. വിന്‍റേജ് സിനിമാസ്‌കോപ്പ് ഫ്രെയിമിംഗിൽ ചിത്രീകരിക്കാൻ ഇഷ്‌ടപ്പെടുന്നത് പോലെ വിന്‍റേജ് ഗാനങ്ങൾ അദ്ദേഹം തന്‍റെ സിനിമകളിൽ ഉപയോഗിക്കുന്നു. കൂടാതെ അടുത്ത സിനിമ സെല്ലുലോയ്‌ഡ് ഫിലിം ഐമാക്‌സ് ക്യാമറകളിൽ ചിത്രീകരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഈ ചെറിയ കാലയളവിൽ ഇത് സാധ്യമാക്കാൻ അദ്ദേഹത്തിനൊപ്പം താനും സഹായികളും മുഴുവൻ ക്ര്യൂവും ഉണ്ടാകുമെന്നും മനോജ് പരമഹംസ പറയുന്നു.

ഈ മാസം 19നാണ് 'ലിയോ' തിയേറ്ററുകളില്‍ എത്തുക. ലോകേഷ് കനകരാജ് എന്ന സൂപ്പർ ഹിറ്റ് സംവിധായകനും തമിഴകത്തിന്‍റെ മിന്നും താരം വിജയ്‌യും മാസ്റ്ററിന് ശേഷം വീണ്ടും ഒന്നിക്കുന്നതിന്‍റെ ത്രില്ലിലാണ് ആരാധകർ. ഒപ്പം തൊട്ടതൊക്കെ പൊന്നാക്കുന്ന സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ചേരുമ്പോൾ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാകുന്നു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇതുവരെയുള്ള ടിക്കറ്റ് പ്രീ ബുക്കിങ് റെക്കോർഡുകൾ എല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ് 'ലിയോ'. കേരളത്തിലെ പ്രീ സെയിൽ മാത്രം 9 കോടി രൂപയിലേക്ക് കുതിച്ചെന്നാണ് റിപ്പോർട്ടുകൾ. വിദേശ രാജ്യങ്ങളിലും ബുക്കിംഗിൽ 'ലിയോ' റെക്കോർഡുകൾ മാറ്റി എഴുതിക്കഴിഞ്ഞു.

ശ്രീ ഗോകുലം മുവീസ് ആണ് കേരളത്തിലെ 'ലിയോ'യുടെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കുന്നത്. പ്രതീഷ് ശേഖർ ആണ് പി ആർ ഒ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.