തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമിനെ (Vikram) പ്രധാന കഥാപാത്രമാക്കി സംവിധായകൻ പാ. രഞ്ജിത്ത് (Pa. Ranjith) ഒരുക്കുന്ന ചിത്രമാണ് 'തങ്കലാൻ' (Thangalaan). കോലാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ് സിനിമ ചരിത്രത്തിലെ മറ്റൊരു വമ്പൻ സിനിമയാകും 'തങ്കലാൻ' എന്നാണ് ആരാധകരുടെ പ്രതീക്ഷ.
-
And it’s a wrap!! What a journey!! Worked with some of the most amazing people & had some of the most evocative experiences as an actor.
— Vikram (@chiyaan) July 4, 2023 " class="align-text-top noRightClick twitterSection" data="
Was it just 118 working days between the first pic & the last.
Thank you Ranjit for making us live this dream. Every single day. #thangalaan pic.twitter.com/LijMehsZeF
">And it’s a wrap!! What a journey!! Worked with some of the most amazing people & had some of the most evocative experiences as an actor.
— Vikram (@chiyaan) July 4, 2023
Was it just 118 working days between the first pic & the last.
Thank you Ranjit for making us live this dream. Every single day. #thangalaan pic.twitter.com/LijMehsZeFAnd it’s a wrap!! What a journey!! Worked with some of the most amazing people & had some of the most evocative experiences as an actor.
— Vikram (@chiyaan) July 4, 2023
Was it just 118 working days between the first pic & the last.
Thank you Ranjit for making us live this dream. Every single day. #thangalaan pic.twitter.com/LijMehsZeF
പത്തൊമ്പതാം നൂറ്റാണ്ടിൽ, ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി തിരക്കഥ രചിച്ചതും സംവിധായകൻ തന്നെയാണ്. ഏറെ പ്രേക്ഷക - നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'നച്ചത്തിരം നഗര്‍കിറത്' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കലാന്‍'.
![p chiyaan vikram pa ranjith thangalaan movie pack up chiyaan vikram pa ranjith movie chiyaan vikram pa ranjith thangalaan movie thangalaan movie thangalaan movie pack up pack up Pa Ranjith Thangalaan Thangalaan shooting completed ചിയാൻ വിക്രം വിക്രമിന്‍റെ തങ്കലാന് പാക്കപ്പ് പാ രഞ്ജിത്ത് പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാൻ തങ്കലാൻ കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലം പീരിയോഡിക് ആക്ഷന്‍ ചിത്രം മാളവിക മോഹനൻ പാർവതി തിരുവോത്ത് Malavika Mohanan Parvathy Thiruvothu](https://etvbharatimages.akamaized.net/etvbharat/prod-images/05-07-2023/18917721_hhdnd.jpg)
ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായ വിവരം വിക്രം ആരാധകരെ അറിയിച്ചിട്ടുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ ഏറ്റവും ആവേശകരമായ ചില അനുഭവങ്ങൾ നേടാൻ തനിക്കായെന്ന് താരം കുറിച്ചു. ഈ സ്വപ്‌നം ജീവിക്കാൻ അനുവദിച്ചതിന് സംവിധായകൻ പാ. രഞ്ജിതിന് നന്ദിയും അറിയിക്കുന്നുണ്ട് വിക്രം.
![p chiyaan vikram pa ranjith thangalaan movie pack up chiyaan vikram pa ranjith movie chiyaan vikram pa ranjith thangalaan movie thangalaan movie thangalaan movie pack up pack up Pa Ranjith Thangalaan Thangalaan shooting completed ചിയാൻ വിക്രം വിക്രമിന്‍റെ തങ്കലാന് പാക്കപ്പ് പാ രഞ്ജിത്ത് പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാൻ തങ്കലാൻ കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലം പീരിയോഡിക് ആക്ഷന്‍ ചിത്രം മാളവിക മോഹനൻ പാർവതി തിരുവോത്ത് Malavika Mohanan Parvathy Thiruvothu](https://etvbharatimages.akamaized.net/etvbharat/prod-images/05-07-2023/18917721_sjdk.jpg)
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസുമാണ് ഈ ചിത്രം നിർമിക്കുന്നത്. തങ്കലാൻ പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് കെ.ഇ. ജ്ഞാനവേൽ രാജയാണ്. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും 'തങ്കലാന്‍' എന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ നേരത്തേ വ്യക്തമാക്കിയിരുന്നു.
കഥാപാത്രത്തിന്‍റെ പൂർണതയ്‌ക്കായി ഏതറ്റവും പോകാറുള്ള നടൻ വിക്രം തന്നെയാണ് 'തങ്കലാ'ന്‍റെ പ്രധാന ആകർഷണം. ചിത്രത്തിലെ വിക്രത്തിന്‍റെ രൂപമാറ്റവും ഏറെ ചർച്ചയായിരുന്നു. ഏറെ വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് വിക്രം 'തങ്കലാനി'ല്‍ എത്തുക. വിക്രത്തിന്‍റെ പ്രകടനം തന്നെയാകും ചിത്രത്തിന് കരുത്താകുക എന്നുറപ്പാണ്. ചിയാൻ വിക്രം നായകനാകുന്ന 61-ാമത്തെ ചിത്രം കൂടിയാണ് 'തങ്കലാൻ'.
നേരത്തെ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മെൽ ഗിബ്‌സൻ സംവിധാനം ചെയ്‌ട ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്റ്റോ’ പോലുള്ള സിനിമകളെ ഓർമിപ്പിക്കും വിധമുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിനായി പാ. രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള ഈ പീരിയോഡിക് ആക്ഷന്‍ ചിത്രം തങ്കലാന്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുമെന്നാണ് മേക്കിങ് വീഡിയോ നല്‍കുന്ന സൂചന.
മാളവിക മോഹനനും (Malavika Mohanan) പാർവതി തിരുവോത്തുമാണ് (Parvathy Thiruvoth) ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പശുപതിയും (Pasupathy) ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഇവർക്ക് പുറമെ ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
തമിൾ പ്രഭയാണ് തങ്കലാന്‍റെ സഹ എഴുത്തുകാരൻ. എ കിഷോർ കുമാർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് ജി.വി. പ്രകാശ് കുമാർ ആണ്. താൻ ഇതുവരെ ചെയ്യാത്ത രീതിയാണ് പാ. രഞ്ജിത് ചിത്രത്തിനായി അവലംബിക്കുന്നതെന്ന് ജി.വി. പ്രകാശ് കുമാർ അടുത്തിടെ പറഞ്ഞിരുന്നു.
അൻപ് അറിവ് ആണ് ചിത്രത്തിലെ ആക്ഷൻ കൊറിയോഗ്രഫിക്ക് പിന്നില്‍. കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂർത്തിയാണ്. ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. 2021 ഡിസംബറിലായിരുന്നു ഈ വമ്പൻ ചിത്രത്തിന്‍റെ പ്രഖ്യാപനം. ഇതാദ്യമായാണ് പാ രഞ്ജിത്തും വിക്രമും ഒരു സിനിമക്കായി ഒന്നിക്കുന്നത് എന്നതും ചിത്രത്തിന്‍റെ കാത്തിരിപ്പ് ഇരട്ടിയാക്കുന്നു.