Chiyaan Vikram as Aditya Karikalan: ഇതിഹാസ സംവിധായകന്‍ മണിരത്‌നത്തിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. ബിഗ് ബജറ്റ് സിനിമയിലെ ചിയാന്‍ വിക്രമിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുക.
Ponniyin Selvan first look poster: നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്. 'ചോള കിരീടാവകാശിയെ സ്വാഗതം ചെയ്യുക! ധീരനായ യോദ്ധാവ്. ദി വൈല്‍ഡ് ടൈഗര്‍. ആദിത്യ കരികാലന്‍', ഇപ്രകാരം കുറിച്ച് കൊണ്ടാണ് ലൈക്ക പ്രൊഡക്ഷന്‍സ് പോസ്‌റ്റര്‍ പുറത്തുവിട്ടത്. അടുത്തിടെ സിനിമയുടെ മോഷന്‍ പോസ്‌റ്ററും ഇറങ്ങിയിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
Ponniyin Selvan release: 2022 സെപ്‌റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം റിലീസ് ചെയ്യും. കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ബ്രഹ്മാണ്ഡ സിനിമ ഒരുങ്ങുന്നത്. ചെക്ക ചിവന്ത വാനം സിനിമയ്‌ക്ക് ശേഷം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണിരത്നത്തിന്‍റെ സംവിധാനത്തില്‍ പുതിയ ചിത്രം വരുന്നത്.
Ponniyin Selvan big budget movie: 500 കോടി ബജറ്റില്‍ എടുക്കുന്ന സിനിമയില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, സത്യരാജ്, ജയറാം, ഐശ്വര്യ റായ്, കീര്‍ത്തി സുരേഷ്, അമല പോള്‍, റഹ്മാന്‍, പ്രകാശ് രാജ്, ശരത്‌കുമാര്‍, പാര്‍ഥിപന്‍, വിക്രം പ്രഭു, ജയചിത്ര, റിയാസ് ഖാന്‍ എന്നീ താരങ്ങളെല്ലാം ചിത്രത്തിലുണ്ട്.
മണിരത്‌നവും ഇളങ്കോ കുമാരവേലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. എ.ആര്‍ റഹ്മാന്‍റെതാണ് സംഗീതം. മണി രത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.
Ponniyin Selvan novel based movie: തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവലാണ് 'പൊന്നിയിന്‍ സെല്‍വന്‍'. അഞ്ച് ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇത്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍.
Also Read: പൊന്നിയിന്‍ സെല്‍വന്‍ ഒടിടി അവകാശം വിറ്റത് റെക്കോഡ് തുകയ്‌ക്ക്