മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി പുതിയ ചിത്രം വരുന്നു. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ചിരഞ്ജീവിയുടെ 156-ാമത്തെ സിനിമയാണ്. 'മെഗാ 156' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്‌ത സംവിധായകൻ വസിഷ്‌ഠയാണ്.
'മെഗാ 156'ന്‍റെ ലോഞ്ചിംഗും റെക്കോർഡിംഗ് സെഷനും നടന്നു. സംവിധായകൻ മാരുതിയാണ് സിനിമയുടെ ക്ലാപ്പ് ബോർഡ് ഡിസൈൻ ചെയ്‌തത്. ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂളിൽ തന്നെ ചിരഞ്ജീവി പങ്കെടുക്കുന്നുണ്ട്.
ചിരഞ്ജീവി നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾക്കൊന്നും തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിലൂടെ താരം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് സിനിമാസ്വാദകരുടെ പ്രതീക്ഷ. 'ബിംബിസാര' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആർജിച്ച വസിഷ്‌ഠ ഒരുക്കുന്ന 'മെഗാ 156' നിരാശപ്പെടുത്തില്ലെന്ന പ്രത്യാശയിലാണ് ആരാധകരും.
-
The shoot of mammoth #Mega156 begins in all glory ❤🔥
— UV Creations (@UV_Creations) November 22, 2023 " class="align-text-top noRightClick twitterSection" data="
The MEGA MASS BEYOND UNIVERSE is underway with a key schedule being shot 🔥
MEGASTAR @KChiruTweets @DirVassishta @mmkeeravaani @boselyricist @NaiduChota @saimadhav_burra @UV_Creations pic.twitter.com/sPnUmkOygP
">The shoot of mammoth #Mega156 begins in all glory ❤🔥
— UV Creations (@UV_Creations) November 22, 2023
The MEGA MASS BEYOND UNIVERSE is underway with a key schedule being shot 🔥
MEGASTAR @KChiruTweets @DirVassishta @mmkeeravaani @boselyricist @NaiduChota @saimadhav_burra @UV_Creations pic.twitter.com/sPnUmkOygPThe shoot of mammoth #Mega156 begins in all glory ❤🔥
— UV Creations (@UV_Creations) November 22, 2023
The MEGA MASS BEYOND UNIVERSE is underway with a key schedule being shot 🔥
MEGASTAR @KChiruTweets @DirVassishta @mmkeeravaani @boselyricist @NaiduChota @saimadhav_burra @UV_Creations pic.twitter.com/sPnUmkOygP
സംവിധായകൻ വസിഷ്‌ഠ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫാന്‍റസി അഡ്വഞ്ചർ ജോണറിലാണ് 'മെഗാ156'ന്‍റെ നിർമാണം. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത്. 'ജഗദേക വീരുഡു അതിലോക സുന്ദരി' (Jagadeka Veerudu Athiloka Sundari) പോലെ മറ്റൊരു ഫാന്‍റസി എന്‍റർടെയ്‌നർ തന്നെയാകും ചിരഞ്ജീവിയുടെ പുതിയ ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ചെലവേറിയ ചിത്രമായിരിക്കും 'മെഗാ156' എന്നാണ് വിവരം.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് പോസ്റ്ററും വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ചിരഞ്ജീവിയുടെ പിറന്നാളിനോട് (Chiranjeevi birthday) അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്നി, വായു എന്നിവ സന്നിവേശിപ്പിക്കുന്ന അനൗൺസ്‌മെന്‍റ് പോസ്റ്റർ ഏറെ നിഗൂഢതകളും ഒളിപ്പിച്ചുവച്ചിരുന്നു (Mega 156 Announcement poster).
പ്രേക്ഷകർ ചിന്തിക്കുന്നതിലും അപ്പുറം പല കാര്യങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന സൂചനയും നൽകുന്നതായിരുന്നു അനൗൺസ്‌മെന്‍റ് പോസ്റ്റർ. പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു ശേഷം പുറത്തുവിട്ട മറ്റ് രണ്ട് പോസ്റ്ററുകളും. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കി ഷൂട്ടിംഗ് ആരംഭിച്ചുവെന്ന വാർത്തയും എത്തിയിരിക്കുകയാണ്.
ഛോട്ടാ കെ നായിഡു ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം കോത്തഗിരി വെങ്കിടേശ്വര റാവുവും സന്തോഷ് കാമി റെഡിയുമാണ് കൈകാര്യം ചെയ്യുന്നത്. ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് എം എം കീരവാണിയാണ്.
READ ALSO: Chiranjeevi fantasy film Mega 157 : ഫാന്‍റസി ചിത്രവുമായി മെഗാസ്റ്റാർ ചിരഞ്ജീവി ; പ്രഖ്യാപനമായി
സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ് - ശ്രീനിവാസ് ഗവി റെഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ - സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ - എ എസ് പ്രകാശ്, വസ്‌ത്രാലങ്കാരം - സുസ്‌മിത കൊനിഡേല, ലൈൻ പ്രൊഡ്യൂസർ - റാമി റെഡി ശ്രീധർ റെഡ്ഡി, പിആർഒ - ശബരി.