Vikram movie success : ഉലകനായകന്‍ കമല്‍ ഹാസന്‍റെ ഏറ്റവും പുതിയ ചിത്രം 'വിക്രം' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ജൂണ്‍ 3ന് ഒന്നിലധികം ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ലോകമെമ്പാടുമുള്ള ബോക്‌സ്‌ഓഫിസില്‍ 300 കോടിയിലേക്ക് കുതിക്കുകയാണ് സിനിമ.
Vikram box office collection: ഒരാഴ്‌ചയ്ക്കുള്ളില്‍ 'വിക്രം' 100 കോടിയാണ് തമിഴ്‌നാട്ടില്‍ പിന്നിട്ടത്. വെറും ഏഴ് ദിവസം കൊണ്ട് ഒരു സിനിമയ്‌ക്ക് ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല, റിലീസിംഗ് കേന്ദ്രങ്ങളിലെല്ലാം സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ തന്നെ ആഗോള ബോക്‌സ്‌ഓഫിസില്‍ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.
Chiranjeevi arranged a dinner party to Kamal Haasan: ബോക്‌സ്‌ഓഫിസില്‍ മികച്ച പ്രകടനം തുടരുമ്പോള്‍ ഈ വിജയം ആഘോഷിക്കുകയാണ് 'വിക്രം' ടീം അംഗങ്ങള്‍. സിനിമയുടെ ഈ വിജയത്തില്‍ പങ്കാളികളായിരിക്കുകയാണ് സൂപ്പര്‍താരങ്ങളും സഹതാരങ്ങളും. 'വിക്ര'ത്തിന്‍റെ വിജയത്തില്‍ തന്‍റെ ഉറ്റ സുഹൃത്തിനെ നേരിട്ട് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. കമല്‍ ഹാസന് വേണ്ടി സ്വന്തം വീട്ടില്‍ ഒരു അത്താഴ വിരുന്നും ചിരഞ്ജീവി ഒരുക്കിയിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
Also Read: ബോക്‌സ്‌ഓഫീസില്‍ കുതിച്ച് വിക്രം; കേരളത്തിലും റെക്കോഡ് നേട്ടം
Salman Khan in Chiranjeevi s dinner party: അത്താഴ വിരുന്നില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനുമുണ്ടായിരുന്നു. കമല്‍ ഹാസനൊപ്പം ലോകേഷ് കനകരാജും ചിരഞ്ജീവിയുടെ ക്ഷണപ്രകാരം എത്തി. പൂച്ചെണ്ട് നല്‍കി, പൊന്നാട അണിയിച്ചാണ് 'വിക്രത്തിന്‍റെ' വിജയത്തില്‍ ചിരഞ്ജീവി കമല്‍ ഹാസനെ അഭിനന്ദിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ ചിരഞ്ജീവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
രാജ്‌കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു നിര്‍മാണം. ലോകേഷ് കനകരാജും രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍ രചിച്ചത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിച്ചു. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം.