ETV Bharat / entertainment

ചെന്നൈ പ്രളയത്തിൽ കുടുങ്ങി നടൻ ആമിർ ഖാന്‍; രക്ഷകരായി ഫയര്‍ഫോഴ്‌സ് - മിഷോങ് ചുഴലിക്കാറ്റ്

Aamir Khan rescued after being stranded for over 24 hours : ഫയര്‍ഫോഴ്‌സ് സംഘം ബോട്ടിലെത്തിയാണ് ആമിര്‍ ഖാനെയും നടൻ വിഷ്‌ണു വിശാൽ ഉൾപ്പടെയുള്ളവരെയും രക്ഷപ്പെടുത്തിയത്.

ചെന്നൈ പ്രളയത്തിൽ കുടുങ്ങി നടൻ ആമിർ ഖാന്‍  ചെന്നൈ പ്രളയം  പ്രളയം  നടൻ ആമിർ ഖാന്‍  ആമിർ ഖാന്‍  ആമിർ ഖാന് രക്ഷകരായി ഫയര്‍ഫോഴ്‌സ്  ആമിർ ഖാന്‍ ചെന്നൈയിൽ  Aamir Khan rescued  Chennai floods  Aamir Khan Chennai floods  Chennai floods Aamir Khan rescued  Vishnu Vishal post  വിഷ്‌ണു വിശാൽ  മിഷോങ്  മിഷോങ് ചുഴലിക്കാറ്റ്  Cyclone Michaung
chennai-floods-aamir-
author img

By ETV Bharat Kerala Team

Published : Dec 5, 2023, 8:11 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ പെരുമഴ നാശം വിതച്ച വാർത്തയാണ് എങ്ങും. മിഷോങ് ചുഴലിക്കാറ്റിന്‍റെ (Cyclone Michaung) പശ്ചാത്തലത്തിലാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉൾപ്പടെ വ്യാപക മഴ പെയ്‌തിറങ്ങിയത്. ഇപ്പോഴിതാ ചെന്നൈ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ രക്ഷപ്പെടുത്തിയ വാർത്തയാണ് പുറത്തുവരുന്നത് (Aamir Khan rescued after being stranded for over 24 hours).

  • Thanks to the fire and rescue department in helping people like us who are stranded

    Rescue operations have started in karapakkam..
    Saw 3 boats functioning already

    Great work by TN govt in such testing times

    Thanks to all the administrative people who are working relentlessly https://t.co/QdoW7zaBuI pic.twitter.com/qyzX73kHmc

    — VISHNU VISHAL - VV (@TheVishnuVishal) December 5, 2023 " class="align-text-top noRightClick twitterSection" data=" ">

ഫയര്‍ഫോഴ്സ് സംഘം ബോട്ടിലെത്തിയാണ് ചൊവ്വാഴ്‌ച വൈകീട്ടോടെ ആമിര്‍ ഖാനെ രക്ഷപ്പെടുത്തിയത്. അമ്മയുടെ ചികിത്സയ്‌ക്കായാണ് ചെന്നൈയിൽ ആമിര്‍ ഖാന്‍ എത്തിയത്. ഇതിനിടയില്‍ നഗരത്തില്‍ ശക്തമായ മഴയുണ്ടായതോടെ പുറത്തേക്ക് പോകാനാകാതെ നടന്‍ കുടുങ്ങുകയായിരുന്നു. തമിഴ് നടന്‍ വിഷ്‌ണു വിശാലിന്‍റെ വീട്ടിലായിരുന്നു താരം.

വിഷ്‌ണു വിശാലിനെയും അവിടെ കുടുങ്ങിയ മറ്റുള്ളവരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. അതേസമയം വിഷ്‌ണു വിശാൽ സോഷ്യൽ മീഡിയയിൽ രക്ഷാപ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. വിഷ്‌ണു വിശാലിനും മറ്റ് പ്രളയബാധിതരായ ആളുകൾക്കും ഒപ്പം ആമിർ ഖാൻ രക്ഷാപ്രവർത്തകരുടെ ബോട്ടിൽ ഇരിക്കുന്നത് ചിത്രങ്ങളിൽ കാണാം. എക്‌സിൽ പങ്കുവച്ച കുറിപ്പിൽ ഒറ്റപ്പെട്ടുപോയവരെ സഹായിച്ചതിന് അഗ്നിശമന രക്ഷാ വകുപ്പിന് നന്ദിയും അറിയിച്ചു താരം.

  • Water is entering my house and the level is rising badly in karapakkam
    I have called for help
    No electricity no wifi
    No phone signal
    Nothing
    Only on terrace at a particular point i get some signal
    Lets hope i and so many here get some help❤️
    I can feel for people all over chennai… pic.twitter.com/pSHcK2pFNf

കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മൂന്ന് ബോട്ടുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പരീക്ഷണ ഘട്ടങ്ങളിലെ തമിഴ്നാട് സർക്കാരിന്‍റെ ശ്രദ്ധേയമായ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും, അശ്രാന്തമായി പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുകയും ചെയ്‌തു.

വെള്ളവും വൈദ്യുതിയും ഇല്ലാതെ വീട്ടിൽ 24 മണിക്കൂറാണ് നടന്‍ ആമിര്‍ ഖാന് കഴിയേണ്ടിവന്നത്. വൈദ്യുതിയോ വെള്ളമോ ഇല്ലാതെ ചെന്നൈയിലെ വസതിയിൽ കുടുങ്ങിയ കാര്യം വിഷ്‌ണു നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഫോട്ടോകൾ പുറത്തുവിട്ടുകൊണ്ട് തന്‍റെ വീട്ടിൽ വെള്ളം കയറിയതായി അദ്ദേഹം വെളിപ്പെടുത്തി.

കാരപ്പാക്കത്ത് ജലനിരപ്പ് ഭയാനകമാംവിധം ഉയർന്നതിനാൽ സഹായത്തിനായും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വൈദ്യുതിയോ വൈഫൈയോ ഫോൺ സിഗ്നലോ ഇല്ലാത്തതിനാൽ ടെറസിൽ മാത്രമാണ് പരിമിതമായ സിഗ്നൽ അദ്ദേഹത്തിന് ലഭിച്ചത്. പ്രളയത്തില്‍ വിഷ്‌ണു വിശാലിന്‍റെ വീട് നില്‍ക്കുന്ന സ്ഥലത്ത് പൂര്‍ണമായും വെള്ളം കയറിയിരുന്നു. കൂടാതെ സമീപത്തെ നിരവധി വീടുകളിലും സമാനമാവസ്ഥയായിരുന്നു. ഇവിടങ്ങളിലുള്ളവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

READ ALSO: ആന്ധ്രയെ തൊടാനൊരുങ്ങി മിഷോങ്: ചെന്നൈ വിമാനത്താവളം തുറന്നു... നഗരത്തില്‍ മഴദുരിതം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.