The Marvels trailer out now: ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ദി മാര്‍വല്‍സ്' ടീസര്‍ ട്രെയിലര്‍ പുറത്തിറങ്ങി. മാര്‍വല്‍ സ്‌റ്റുഡിയോസ് ആണ് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമായ 'ദി മാര്‍വല്‍സി'ന്‍റെ വളരെ രസകരമായ ടീസര്‍ ട്രെയിലര്‍ പുറത്തുവിട്ടത്.
Marvel Studios shared The Marvels trailer: 'കൂട്ടുകെട്ട് എല്ലാവരെയും മാറ്റിമറിക്കുന്നു. മാർവൽ സ്‌റ്റുഡിയോസിന്‍റെ 'ദി മാര്‍വല്‍സ്', നവംബർ 10ന് തിയേറ്ററുകളിൽ മാത്രം.' - ഇങ്ങനെയായിരുന്നു മാര്‍വല്‍ സ്‌റ്റുഡിയോസിന്‍റെ ട്വീറ്റ്. ക്യാപ്റ്റൻ മാർവലിലെ കരോൾ ഡാൻവേഴ്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബ്രീ ലാർസണ്‍, 'വാണ്ട വിഷനി'ല്‍ മോണിക്ക റാംബ്യൂ ആയി വേഷമിട്ട ടെയോന പാരിസ്, മിസ് മാര്‍വലില്‍ കമല ഖാന്‍ ആയി വേഷമിട്ട ഇമാന്‍ വെള്ളാനി എന്നിവരും ദി മാര്‍വല്‍സില്‍ ഉണ്ട്.
Also Read: സൂപ്പര്‍ ഹീറോ സീരീസില്‍ ഫര്‍ഹാന്‍റെ വേഷമെന്ത് ? ; മാര്‍വല്‍ സീരീസില്‍ ഫര്‍ഹാന്‍ അക്‌തറും
Trailer sets scene for the trio coming together: മിസ് മാര്‍വല്‍ നിക്ക് ഫ്യൂറിയെ കാണുന്നതും, ക്യാപ്‌റ്റന്‍ മാര്‍വല്‍ കമല ഖാന്‍റെ വീട്ടില്‍ കുടുങ്ങി പോയതും മോണിക്ക റാംബോ മറ്റൊരു ഗ്രഹത്തില്‍ എത്തുന്നതുമാണ് ടീസറില്‍. ഓരോ യൂണിവേഴ്‌സിലെയും മാര്‍വല്‍ കഥാപാത്രങ്ങള്‍ പരസ്‌പരം മാറിപ്പോകുന്നതിനെ കുറിച്ചാണ് ടീസര്‍ ട്രെയിലറിന്‍റെ ഉള്ളടക്കം.
-
Teaming up changes e̶v̶e̶r̶y̶t̶h̶i̶n̶g̶ everyone.
— Marvel Studios (@MarvelStudios) April 11, 2023 " class="align-text-top noRightClick twitterSection" data="
Marvel Studios’ #TheMarvels, only in theaters November 10. pic.twitter.com/M9oyQYt39B
">Teaming up changes e̶v̶e̶r̶y̶t̶h̶i̶n̶g̶ everyone.
— Marvel Studios (@MarvelStudios) April 11, 2023
Marvel Studios’ #TheMarvels, only in theaters November 10. pic.twitter.com/M9oyQYt39BTeaming up changes e̶v̶e̶r̶y̶t̶h̶i̶n̶g̶ everyone.
— Marvel Studios (@MarvelStudios) April 11, 2023
Marvel Studios’ #TheMarvels, only in theaters November 10. pic.twitter.com/M9oyQYt39B
ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ കമന്‍റ് ബോക്‌സില്‍ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി ആരാധകര്‍ ഒഴുകിയെത്തി. 'ഞങ്ങൾ തയ്യാറാണ്!' -ഒരു ആരാധകന്‍ കുറിച്ചു. 'ടൺ കണക്കിന് ഫണ്‍ ആയി തോന്നുന്നു!' - മറ്റൊരു ആരാധകന്‍ കുറിച്ചു. 'ഇത് വളരെ രസകരമായി തോന്നുന്നു!' -മറ്റൊരാള്‍ കുറിച്ചു.
Also Read: സ്‌പൈഡര്‍മാന്‍ മാര്‍വല്‍ സ്റ്റുഡിയോസിന്‍റെ പടിയിറങ്ങുന്നു; തരംഗമായി 'സേവ് സ്പൈഡര്‍മാര്‍' ഹാഷ് ടാഗ്
സാമുവൽ എൽ. ക്യാപ്‌റ്റന്‍ മാര്‍വല്‍, മോണിക്ക റാംബ്യൂ, മിസ് മാര്‍വല്‍ - ഇവര്‍ മൂവരും ട്രെയിലറില്‍ ഒന്നിക്കുന്നത് കാണാം. നിയ ഡകോസ്‌റ്റ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2019ൽ പുറത്തിറങ്ങിയ ക്യാപ്‌റ്റണ്‍ മാര്‍വലിന്‍റെ തുടർ ഭാഗമാണ്.
അതേസമയം ഡിസ്നി പ്ലസ്സില്‍ വരാനിരിക്കുന്ന തന്‍റെ രണ്ട് പാഷൻ പ്രൊജക്‌ടുകളെ കുറിച്ച് ലാര്‍സണ്‍ സംസാരിച്ചിരുന്നു. 'റിമെമ്പറിംഗ്', ഡോക്യു സീരീസായ 'ഗ്രോയിംഗ് അപ്' എന്നിവയാണ് ലാര്‍സന്‍റെ വരാനിരിക്കുന്ന പ്രൊജക്‌ടുകള്‍.
Also Read: ദി മാര്‍വല്‍ റിലീസില്‍ മാറ്റം; ആദ്യ പോസ്‌റ്റര്‍ പുറത്ത്
More about Ms Marvel: അതേസമയം മാര്‍വലിന്‍റെ ആദ്യ മുസ്ലിം സൂപ്പര്‍ ഹീറോ സീരീസാണ് മിസ് മാര്‍വല്‍. ആറ് എപ്പിസോഡുകളിലായി ഒരുങ്ങിയ സീരീസ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയത്. മാര്‍വല്‍ കോമിക്‌സിലെ കമല ഖാന്‍ എന്ന സൂപ്പര്‍ ഹീറോയുടെ കഥയെ ആസ്‌പദമാക്കി ഒരുക്കിയ ഒറിജിനല്‍ സീരീസായിരുന്നു മിസ് മാര്‍വല്‍.
മുസ്ലിം അമേരിക്കന്‍ പെണ്‍കുട്ടിയായ കമല ഖാന്‍ ഒരു സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. ക്യാപ്‌റ്റന്‍ മാര്‍വലിന് സമാനമായ വേഷമായിരുന്നു മിസ് മാര്‍വലിനും. പാകിസ്ഥാനി കനേഡിയന്‍ നടിയായ ഇമാന്‍ വെല്ലാനിയാണ് സീരീസില്‍ മിസ് മാര്‍വലിനെ അവതരിപ്പിച്ചത്.