ETV Bharat / entertainment

VM2 movie | പുതിയ ചിത്രവുമായി 'മേപ്പടിയാന്‍' സംവിധായകന്‍; നായകന്‍ ബിജു മേനോൻ - മേപ്പടിയാൻ

ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി വിഷ്‌ണു മോഹന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു. ജൂലൈ 18ന് ചിത്രീകരണം ആരംഭിക്കും.

Biju Menon Vishnu Menon new movie starts  Biju Menon Vishnu Menon new movie  Biju Menon Vishnu Menon  Biju Menon  Vishnu Menon  പുതിയ ചിത്രവുമായി മേപ്പടിയാന്‍ സംവിധായകന്‍  മേപ്പടിയാന്‍ സംവിധായകന്‍  മേപ്പടിയാന്‍  നായകന്‍ ബിജു മേനോൻ  ബിജു മേനോൻ  വിഷ്‌ണു മോഹന്‍  Meppadiyan  മേപ്പടിയാൻ  നടന്ന സംഭവം
പുതിയ ചിത്രവുമായി മേപ്പടിയാന്‍ സംവിധായകന്‍; നായകന്‍ ബിജു മേനോൻ
author img

By

Published : Jul 15, 2023, 4:02 PM IST

  • " class="align-text-top noRightClick twitterSection" data="">

ബിജു മേനോൻ Biju Menon വിഷ്‌ണു മോഹൻ Vishnu Mohan ചിത്രത്തിന് തുടക്കമായി. 'മേപ്പടിയാൻ' Meppadiyan എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്‌ണു മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ പൂജയും സ്വിച്ച് ഓണ്‍ കർമ്മവും നടന്നു. ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകള്‍.

ജൂലൈ 18ന് ആലപ്പുഴയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തിരുവനന്തപുരം, ആലപ്പുഴ, കുമളി, പാലക്കാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.

ബിജു മേനോൻ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ അനു മോഹൻ, നിഖില വിമൽ, സിദ്ധിഖ്, ഹക്കിം ഷാജഹാൻ, രഞ്ജി പണിക്കർ തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

പ്ലാൻ ജെ സ്‌റ്റുഡിയോസ്‌, വിഷ്‌ണു മോഹൻ സ്‌റ്റോറീസ് എന്നീ ബാനറുകളിൽ ജോമോൻ ടി ജോൺ, വിഷ്‌ണു മോഹൻ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക. ജോമോൻ ടി ജോൺ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഷമീർ മുഹമ്മദ് എഡിറ്റിങും അശ്വിൻ ആര്യൻ സംഗീതവും നിര്‍വഹിക്കും.

Also Read: ആ കണ്ണുകളിലെ തീക്ഷ്‌ണതയുടെ അര്‍ഥമെന്ത് ? ; ഗരുഡന്‍റെ ടൈറ്റില്‍ മോഷന്‍ പോസ്‌റ്റര്‍ പുറത്ത് ,12 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ കോമ്പോ

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകരൻ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂസ് - ഇർഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈൻ - ടോണി ബാബു, പ്രോജക്‌ട് ഡിസൈനർ - വിപിൻ കുമാർ, സ്‌റ്റിൽസ് - അമൽ, പ്രൊമോഷൻസ് - ടെൻജി മീഡിയ, പോസ്‌റ്റർ ഡിസൈൻ - യെല്ലോ ടൂത്ത്. പിആർഒ- എഎസ്‌ ദിനേശ്.

അതേസമയം 'നടന്ന സംഭവം' ആണ് ബിജു മേനോന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നുണ്ട്. അടുത്തിടെയാണ് സിനിമയുടെ ടൈറ്റിലും മോഷന്‍ പോസ്‌റ്ററും റിലീസ് ചെയ്‌തത്.

ടൊവിനോ തോമസ് Tovino Thomas നായകനായ 'മറഡോണ'യുടെ Maradona സംവിധായകന്‍ വിഷ്‌ണുനാരായണ്‍ ആണ് 'നടന്ന സംഭവ'ത്തിന്‍റെ സംവിധാനം നിര്‍വഹിക്കുക. രാജേഷ് ഗോപിനാഥിന്‍റേതാണ് തിരക്കഥ. അനൂപ് കണ്ണന്‍ സ്‌റ്റോറീസിന്‍റെ ബാനറില്‍ അനൂപ് കണ്ണന്‍, രേണു എ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അനൂപ് കണ്ണന്‍ സ്‌റ്റോറീസിന്‍റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ടൊവിനോ തോമസിന്‍റെ 'ഒരു മെക്‌സിക്കന്‍ അപാരത' Oru Mexican Aparatha ആണ് അനൂപ് കണ്ണന്‍ സ്‌റ്റോറീസ് നിര്‍മിച്ച ആദ്യ ചിത്രം.

ശ്രുതി രാമചന്ദ്രന്‍, ലിജോ മോള്‍ ജോസ്, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. മനേഷ് മാധവന്‍ ആണ് ഛായാഗ്രഹണം. സൈജു ശ്രീധരന്‍, ടോബി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിക്കുക. അങ്കിത് മേനോന്‍ സംഗീതവും നിര്‍വഹിക്കും. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

Also Read: ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് ചിത്രം 'നടന്ന സംഭവം', ടൈറ്റിലും മോഷന്‍ പോസ്‌റ്ററും പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.