ബിജു മേനോനും Biju Menon, സുരാജ് വെഞ്ഞാറമൂടും Suraj Venjaramoodu നേര്‍ക്കുനേര്‍ എത്തുന്ന പുതിയ സിനിമയുടെ ടൈറ്റിലും മോഷന്‍ പോസ്‌റ്ററും റിലീസ് ചെയ്‌തു. 'നടന്ന സംഭവം' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. ടൊവിനോ തോമസ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് 'നടന്ന സംഭവം' മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
ടൊവിനോ തോമസ് നായകനായ 'മറഡോണ' Maradona ഒരുക്കിയ വിഷ്‌ണുനാരായണ്‍ ആണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. അനൂപ് കണ്ണന്‍ Anup Kannan സ്‌റ്റോറീസാണ് സിനിമയുടെ നിര്‍മാണം. അനൂപ് കണ്ണന്‍ സ്‌റ്റോറീസിന്‍റെ രണ്ടാമത്തെ ചിത്രമാണ് 'നടന്ന സംഭവം'. ടൊവിനോയുടെ 'ഒരു മെക്‌സിക്കന്‍ അപാരത' Oru Mexican Aparatha ആണ് അനൂപ് കണ്ണന്‍ സ്‌റ്റോറീസ് നിര്‍മിച്ച ആദ്യ ചിത്രം.
- " class="align-text-top noRightClick twitterSection" data="">
എറണാകുളം കാക്കനാട് വച്ച് സിനിമയുടെ പൂജയും സ്വിച്ച് ഓണും നടന്നിരുന്നു. സുരാജ് വെഞ്ഞാറമൂടും, ബിജു മേനോനും ചേര്‍ന്നാണ് ഫസ്‌റ്റ് ക്ലാപ്പ് അടിച്ചത്. സംവിധായകന്‍ ദിലീഷ് പോത്തന്‍ Dileesh Pothan സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിച്ചു. സുരാജ് വെഞ്ഞാറമ്മൂട്, ബിജു മേനോന്‍, ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സംവിധായകന്‍ വിഷ്‌ണു നാരായണ്‍, നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍, നിര്‍മാതാവ് രേണു, തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചത്.
ലിജോ മോള്‍ ജോസ്, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ തുടങ്ങിയവരും സിനിമയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രാജേഷ് ഗോപിനാഥിന്‍റേതാണ് തിരക്കഥ. അങ്കിത് മേനോന്‍ സംഗീതവും നിര്‍വഹിക്കും. മനേഷ് മാധവന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുക. സൈജു ശ്രീധരന്‍, ടോബി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ്. അനൂപ് കണ്ണന്‍, രേണു എ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.
ആര്‍ട്ട് ഡയറക്‌ടര്‍ - ഇന്ദുലാല്‍ കാവീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെബീര്‍ മലവട്ടത്ത്, കോസ്‌റ്റ്യൂം ഡിസൈനര്‍ - സുനില്‍ ജോര്‍ജ്, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍, സൗണ്ട് ഡിസൈന്‍ - ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സ് - വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സുനിത് സോമശേഖരന്‍, ആക്ഷന്‍ - പിസി സ്‌റ്റണ്ട്‌സ്, സുദേഷ് കുമാര്‍; ഡിസൈന്‍ - ഓള്‍ഡ് മങ്ക്‌സ്, ടൈറ്റില്‍ ഡിസൈന്‍ - സെറോ ഉണ്ണി, സ്‌റ്റില്‍സ് - രാഹുല്‍ എം.സത്യന്‍, വിഎഫ്‌എക്‌സ് - ടീം മീഡിയ, പിആര്‍ഒ - മഞ്ജു ഗോപിനാഥ്.
അതേസമയം 'തങ്കം' ആണ് ബിജു മേനോന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'മദനോത്സവം', 'ഹിഗ്വിറ്റ', 'എന്നാലും എന്‍റെ അളിയാ', 'എങ്കിലും ചന്ദ്രികേ', എന്നിവയാണ് ഈ വര്‍ഷം സുരാജ് വെഞ്ഞാറമൂടിന്‍റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് 'മദനോത്സവ'ത്തിന് ലഭിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ കുടുകുടാ പൊട്ടിച്ചിരിപ്പിക്കുന്നതാണ് ചിത്രം.