ETV Bharat / entertainment

'വാനിൽ നിന്നും താഴെ ഭൂമിയെന്നൊരു തുണ്ട്'; ബിജു മേനോൻ ചിത്രത്തിലെ ആദ്യ ഗാനമെത്തി - തുണ്ട് റിലീസ്

Thundu movie Release : ഫെബ്രുവരി 16 ന് 'തുണ്ട്' തിയേറ്ററുകളിൽ എത്തും

Thundu movie Vaanil Ninnum song  ബിജു മേനോൻ തുണ്ട് സിനിമ  തുണ്ട് റിലീസ്  Biju Menon starrer Thundu
Thundu movie song
author img

By ETV Bharat Kerala Team

Published : Jan 13, 2024, 3:59 PM IST

ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'തുണ്ട്' (Biju Menon Starrer Thundu). നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നു. ഗോപി സുന്ദർ സംഗീതം നൽകിയ 'വാനിൽ നിന്നും' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Thundu movie's Vaanil Ninnum Video Song out).

  • " class="align-text-top noRightClick twitterSection" data="">

വിനായക് ശശികുമാറാണ് ഗാനരചന. പ്രണവം ശശിയുടെ ആലപനം ഗാനത്തിന്‍റെ മാറ്റ് കൂട്ടുന്നു. പ്രേക്ഷകർക്കിടയിൽ ഗാനം ഇതിനോടകം തരംഗമായി കഴിഞ്ഞു. ബിജു മേനോൻ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്നതും 'തുണ്ട്' സിനിമയുടെ പ്രത്യേകതയാണ്.

ചിത്രം ഫെബ്രുവരി 16 ന് തിയേറ്ററുകളിൽ എത്തും. ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ - ജിംഷി ഖാലിദ് എന്നിവർ ചേർന്നാണ് 'തുണ്ട്' നിർമിക്കുന്നത്. തല്ലുമാല, അയൽവാശി എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്‌മാൻ ഒരുക്കുന്ന സിനിമ കൂടിയാണിത്.

ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ റിയാസ് ഷെരീഫ് ആണ്. നിർമാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ് 'തുണ്ടിൽ' ഛായാഗ്രഹണം നിർവഹിക്കുന്നത്. സംവിധായകൻ റിയാസ് ഷെരീഫിനൊപ്പം കണ്ണപ്പനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം ഒരുക്കിയത്.

നബു ഉസ്‌മാനാണ് ചിത്രത്തിന്‍റെ എഡിറ്റർ. ആർട്ട് ആഷിഖ് എസും സൗണ്ട് ഡിസൈൻ വിക്കി കിഷനും നിർവഹിക്കുന്നു. അന്തരിച്ച പ്രശസ്‌ത ആക്ഷൻ കൊറിയോഗ്രഫർ ജോളി ബാസ്റ്റ്യനും കലൈ കിംഗ്‌സണും ചേർന്നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കിയത്.

സൗണ്ട് ഡിസൈൻ: റെസൊണൻസ് ഓഡിയോസ്, ഫൈനൽ മിക്‌സ് : എം ആർ രാജകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ : സുധർമ്മൻ വള്ളിക്കുന്ന്, കോസ്റ്റ്യൂംസ് : മഷർ ഹംസ, മേക്കപ്പ് : റോണക്‌സ് സേവ്യർ, നൃത്തസംവിധാനം : പ്രമേഷ്ദേവ്, വിഎഫ്എക്‌സ് : ഡിജിബ്രിക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ഓസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്‌ടർ : ഹരീഷ് ചന്ദ്ര, സ്റ്റിൽ : രോഹിത് കെ സുരേഷ്, ഡിസൈൻ : ഓൾഡ്‌മങ്‌ക്‌സ്, വിതരണം - സെൻട്രൽ പിക്ചേഴ്‌സ്, മാർക്കറ്റിങ് പ്ലാൻ & സ്‌ട്രാറ്റജി - ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെന്‍റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: വീണ്ടും പൊലീസ് വേഷത്തിൽ ബിജു മേനോൻ; 'തുണ്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.