തല്ലുമാല, അയൽവാശി എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്‌മാൻ ഒരുക്കുന്ന 'തുണ്ട്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്‍റെ കൗതുകമുണർത്തുന്ന പോസ്റ്റർ ശ്രദ്ധ നേടുകയാണ്. ബിജു മേനോൻ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
നവാഗതനായ റിയാസ് ഷെരീഫ് ആണ് ചിത്രത്തിന്‍റെ കഥ - സംവിധാനം നിർവഹിക്കുന്നത്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്‌മാനും പ്രശസ്‌ത ഛായാഗ്രാഹകൻ ജിംഷി ഖാലിദും ചേർന്നാണ് നിർമാണം. ആഷിഖ് ഉസ്‌മാൻ നിർമിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ് 'തുണ്ട്'. ഫെബ്രുവരി 16 ന് 'തുണ്ട്' തിയേറ്ററുകളിൽ എത്തും.
സംവിധായകൻ റിയാസ് ഷെരീഫും കണ്ണപ്പനുമാണ് 'തുണ്ടി'ന്‍റെ തിരക്കഥ - സംഭാഷണം ഒരുക്കുന്നത്. നിർമാതാവായ ജിംഷി ഖാലിദ് തന്നെയാണ് 'തുണ്ടി'നായി കാമറ ചലിപ്പിക്കുന്നതും. എഡിറ്റിംഗ് നമ്പു ഉസ്‌മാനും നിർവഹിക്കുന്നു.
READ MORE: 'തുണ്ട്' വരുന്നു: ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന് കൈ കൊടുത്ത് ബിജു മേനോൻ
പ്രശസ്‌ത സംഗീത സംവിധായകൻ വിഷ്‌ണു വിജയ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. മു.രി (Mu.Ri)യാണ് ഗാനരചന. ആഷിഖ് എസ് ആർട്ട് നിർവഹിക്കുന്ന ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത് ജോളി ബാസ്റ്റിനാണ്.
സൗണ്ട് ഡിസൈൻ - വിക്കി കിഷൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ഫൈനൽ മിക്‌സ് - എം ആർ രാജാകൃഷ്‌ണൻ, കോസ്റ്റ്യൂം - മാഷർ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്‌ടർ - ഹാരിഷ് ചന്ദ്ര, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, വിതരണം - സെൻട്രൽ പിക്‌ചേഴ്‌സ്, മാർക്കറ്റിങ് പ്ലാൻ & സ്‌ട്രാറ്റജി - ഒബ്‌സ്‌ക്യൂറ എന്‍റർടെയ്‌ൻമെൻസ്, ഡിസൈൻ - ഓൾഡ് മോങ്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
'തലവന്‍' ആണ് ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം. ആസിഫ് അലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജിസ് ജോയ് ആണ് സംവിധാനം ചെയ്യുന്നത്. അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവന്നത് (Thalavan First Look Poster). പൊലീസ് വേഷത്തിലാണ് ബിജു മേനോനും ആസിഫ് അലിയുമാണ് ഫസ്‌റ്റ് ലുക്കില്‍.
'അഹംഭാവത്തിന്‍റെ ആത്യന്തിക യുദ്ധം'എന്ന് കുറിച്ചു കൊണ്ടാണ് നിര്‍മാതാക്കള്‍ 'തലവന്‍' ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്. ഡിവൈഎസ്‌പി ജയശങ്കർ എന്ന കഥാപാത്രത്തെ ബിജു മേനോൻ അവതരിപ്പിക്കുമ്പോൾ ആസിഫ് അലി എസ്‌ഐ കാർത്തിക് ആയാണ് എത്തുന്നത്.
READ MORE: കാക്കി അണിഞ്ഞ് ബിജു മേനോനും ആസിഫ് അലിയും; തലവന്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്