ETV Bharat / entertainment

ആടിത്തിമിര്‍ത്ത് രണ്‍ബീര്‍, ഡാന്‍സ്‌ കാ ഭൂത് ടീസര്‍ ശ്രദ്ധേയം - Shah Rukh Khan viral video in Brahmastra

Dance Ka Bhoot teaser: ബ്രഹ്മാസ്‌ത്രയിലെ മൂന്നാം ഗാനം ഉടന്‍ പുറത്തിറങ്ങും. മൂന്നാം ഗാനമായ ഡാന്‍ഡ്‌ താ ഭൂതിന്‍റെ ടീസര്‍ പുറത്തിറങ്ങി.

Bhrahmastra third song  Dance Ka Bhoot teaser  ഡാന്‍സ്‌ കാ ഭൂത് ടീസര്‍  ആടിതിമിര്‍ത്ത് രണ്‍ബീര്‍  ബ്രഹ്മാസ്‌ത്രയിലെ മൂന്നാം ഗാനം  Dance Ka Bhoot song coming soon  Ayan Mukerji about Dance Ka Bhoot  Ayan Mukerji about Brahmastra thread  Shah Rukh Khan viral video in Brahmastra  Dance Ka Bhoot song coming soon  Ayan Mukerji about Dance Ka Bhoot  Ayan Mukerji about Brahmastra thread  Brhahmastra songs  Shah Rukh Khan viral video in Brahmastra  Brahmastra series
ആടിതിമിര്‍ത്ത് രണ്‍ബീര്‍, ഡാന്‍സ്‌ കാ ഭൂത് ടീസര്‍ ശ്രദ്ധേയം
author img

By

Published : Aug 18, 2022, 7:39 PM IST

Dance Ka Bhoot teaser: ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്‌ത്ര'യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ബോളിവുഡ്‌ ലോകം. ചിത്രത്തിലെ മൂന്നാമത്തെ ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. 'ഡാന്‍സ്‌ കാ ഭൂത്‌' എന്ന ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Dance Ka Bhoot song coming soon: വലിയ ജനക്കൂട്ടത്തിനിടയില്‍ നൃത്തം ചെയ്യുന്ന രണ്‍ബീര്‍ കപൂറിനെയാണ് ടീസറില്‍ കാണാനാവുക. സംവിധായകന്‍ അയാന്‍ മുഖര്‍ജി തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ 'ഡാന്‍സ്‌ കാ ഭൂതി'ന്‍റെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്. ഗാനം ഉടന്‍ പുറത്തിറങ്ങുമെന്ന അടിക്കുറിപ്പോടു കൂടിയാണ് സംവിധായകന്‍ ടീസര്‍ പങ്കുവച്ചിരിക്കുന്നത്.

Ayan Mukerji about Dance Ka Bhoot: മൂന്നാമത്തെ ഗാനത്തെ കുറിച്ചുള്ള മറ്റൊരു പോസ്‌റ്റില്‍ ഒരു ലഘു കുറിപ്പും അയാന്‍ മുഖര്‍ജി പങ്കുവച്ചിരുന്നു. 'ഞങ്ങളുടെ മൂന്നാമത്തെ ഗാനം. അഭിലാഷത്തിന്‍റെയും സ്‌കെയിലിന്‍റെയും കാര്യത്തില്‍ ഏറ്റവും വലുത്. പാന്‍ഡെമിക് കാരണം രണ്ടു തവണ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. പക്ഷേ ക്ഷമയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ ഞങ്ങള്‍ ആഗ്രഹിച്ച പോലൊരു ദൃശ്യം നമുക്ക് നേടാനാകും. 'ബ്രഹ്മാസ്‌ത്ര'യിലെ 'ഡാന്‍സ്‌ കാ ഭൂത്‌' എന്ന ഗാനത്തിലൂടെ നമ്മുടെ ശിവന്‍ ദസറ ആഘോഷിക്കുകയാണ്.'-അയാന്‍ മുഖര്‍ജി കുറിച്ചു.

Ayan Mukerji about Brahmastra thread: 'എന്‍റെ മനസ്സില്‍ വളരെ ആഴത്തില്‍ പതിഞ്ഞതാണ് 'ബ്രഹ്മാസ്‌ത്ര'യുടെ ത്രെഡ്‌. കുട്ടിക്കാലത്ത് ഇന്ത്യന്‍ ചരിത്ര കഥകള്‍ ഞാന്‍ ഇഷ്‌ടപ്പെട്ടിരുന്നു. ശക്തരായ ദൈവങ്ങളെയും ദേവതകളെയും കുറിച്ച്‌ അച്ഛന്‍ എന്നോട് ധാരാളം പറഞ്ഞിട്ടുണ്ട്. അവ എന്നെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ശിവ ഭഗവാനും വിഷ്‌ണു ഭഗവാനും ഗണപതിയും ഹനുമാനും ദുര്‍ഗ മായും കാളി മായുമൊക്കെ... ഇന്ത്യന്‍ തത്വചിന്തയില്‍ ഒരു നിശ്ചിത ആഴത്തില്‍ ആത്മീയവും ശാസ്‌ത്രവും പോലും.

കൗമാര പ്രായത്തിൽ ഞാൻ വായിക്കുമായിരുന്നു. എന്‍റെ തലമുറയിലെ മറ്റു പലരെയും പോലെ. പാശ്ചാത്യ ലോകത്ത് നിന്നുള്ള ചില ഫാന്‍റസി പരമ്പരകൾ എന്നെ ആവേശഭരിതനാക്കി. 'ലോർഡ് ഓഫ് റിംഗ്‌സും' 'ഹാരി പോട്ടറും' എന്‍റെ കുട്ടിക്കാലത്തെ ഫേവറൈറ്റുകളായിരുന്നു. പിന്നീട് ഒരു യുവ ചലച്ചിത്ര നിര്‍മാതാവെന്ന നിലയില്‍ ഞാന്‍ വളരെ ആസ്വദിച്ചു. 'ബ്രഹ്മാസ്‌ത്ര' മികച്ച ഒരു ചിത്രമാണ്.'- മറ്റൊരു വീഡിയോയില്‍ സംവിധായകന്‍ പറഞ്ഞു.

Brhahmastra songs: നേരത്തെ 'ബ്രഹ്മാസ്‌ത്ര'യിലെ 'ദേവ ദേവ', 'കേസരിയ' എന്നീ ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. റൊമാന്‍റിക് ഗാനമായാണ് 'കേസരിയ' പുറത്തിറങ്ങിയതെങ്കില്‍ ഭക്തി സാന്ദ്രമായാണ് 'ദേവ ദേവ' ഗാനം റിലീസ് ചെയ്‌തത്. ആഗ്നേയ ശാസ്‌ത്രത്തിന്‍റെ നിയന്ത്രണം ലഭിച്ച ശിവയുടെ ആവേശവും സന്തോഷവും ഒക്കെയായിരുന്നു 'ദേവദേവ' ഗാനത്തില്‍. ഇരു ഗാനങ്ങളും യൂട്യൂബ്‌ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തിലെ മൂന്നാമത്തെ ഗാനവും ട്രെന്‍ഡാകുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ.

Shah Rukh Khan viral video in Brahmastra: രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ അമിതാഭ്‌ ബച്ചനും സുപ്രധാന വേഷത്തിലെത്തും. സിനിമയില്‍ ഷാരൂഖ്‌ ഖാനും അതിഥി വേഷത്തിലെത്തുമെന്നാണ് സൂചന. അടുത്തിടെ സിനിമയിലെ ഷാരൂഖിന്‍റെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. രക്തത്തില്‍ കുതിര്‍ന്ന താരം അന്തരീക്ഷത്തിലേയ്‌ക്ക് ഉയര്‍ന്ന് ഭഗവാന്‍ ഹനുമാന്‍റെ നിഴലിലേയ്‌ക്ക് ലയിക്കുന്നതാണ് വീഡിയോ. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അതേസമയം ഷാരൂഖിന്‍റെ ഈ വീഡിയോ ക്ലിപ്പ് 'ബ്രഹ്മാസ്‌ത്ര'യില്‍ നിന്നുള്ളതാണോ അതോ ആരാധകര്‍ നിര്‍മിച്ചതാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

Brahmastra series: രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് 'ബ്രഹ്മാസ്‌ത്ര പാര്‍ട്ട് വണ്‍: ശിവ'. ചിത്രത്തില്‍ ശിവ എന്ന കഥാപാത്രത്തെ രണ്‍ബീര്‍ കപൂറും ഇഷ എന്ന കഥാപാത്രത്തെ ആലിയയും അവതരിപ്പിക്കുന്നു. നാഗാര്‍ജുന, മൗനി റോയി എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അയാന്‍ മുഖര്‍ജി, ഹുസൈന്‍ ദലാല്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പങ്കജ്‌ കുമാറാണ് ഛായാഗ്രഹണം. പ്രധാനമായും ഹിന്ദിയിലൊരുങ്ങുന്ന ചിത്രം മലയാളം, തമിഴ്‌, കന്നഡ, തെലുഗു ഭാഷകളില്‍ റിലീസിനെത്തും. എസ്‌.എസ്‌ രാജമൗലിയാണ് മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ചിത്രം അവതരിപ്പിക്കുക. 2022 സെപ്‌റ്റംബര്‍ ഒന്‍പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: ഗര്‍ഭിണിയായ ശേഷം ആദ്യമായി രണ്‍ബീറിനൊപ്പം ആലിയ; മിനി ഡ്രെസ്സില്‍ തിളങ്ങി താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.