ETV Bharat / entertainment

അതിജീവനം! തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ ഭാവന; പഞ്ച്‌ ചെയ്‌ത്‌ താരം

The Survival teaser: യഥാര്‍ഥ ജീവിതത്തിലെ ഭാവനയുടെ അതിജീവന കഥ സര്‍വൈവലിന് കൂടുതല്‍ മൂല്യം നല്‍കും. സ്‌തനാര്‍ബുദത്തിനെതിരെ പോരാടുന്നവരില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് 'ദ സര്‍വൈവല്‍' ഒരുങ്ങുന്നത്‌.

The Survival teaser  തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ ഭാവന  Bhavana starrer short film  Bhavana back to career  Bhavana as a boxer  The Survival release  Bhavana upcoming movies  Director about The Survival
അതിജീവനം! തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ ഭാവന; പഞ്ച്‌ ചെയ്‌ത്‌ താരം
author img

By

Published : May 27, 2022, 12:09 PM IST

Bhavana back to career: തിരിച്ചുവരവിനുള്ള പോരാട്ടത്തില്‍ നടി ഭാവന. ഹ്രസ്വ ചിത്രത്തിലൂടെ മലയാളത്തിലേയ്‌ക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്‌ പ്രേക്ഷകരുടെ പ്രിയതാരം ഭാവന. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് മലയാളത്തിലേയ്ക്കുള്ള ഭാവനയുടെ തിരിച്ചുവരവ്‌.

The Survival teaser: 'ദ സര്‍വൈവല്‍' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിലാണ് ഭാവന അഭിനയിക്കാനൊരുങ്ങുന്നത്‌. 'ദ സര്‍വൈവലി'ന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അസമത്വത്തിനെതിരായ പോരാട്ടം, തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ എനിക്കൊപ്പം പങ്കുചേരൂ എന്ന ആഹ്വാനമാണ് ടീസറില്‍.

  • " class="align-text-top noRightClick twitterSection" data="">

Bhavana as a boxer: പഞ്ച്‌ ചെയ്യുന്ന ഭാവനയെയാണ് ടീസറില്‍ ദൃശ്യമാവുക. പഞ്ചിങ്‌ പാഡില്‍ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്ന ഭാവനയുടെ ദൃശ്യങ്ങള്‍ പെണ്‍കരുത്തിന്‍റെ പോരാട്ട വീര്യത്തെ അടയാളപ്പെടുത്തുന്നു. ബോക്‌സറുടെ വേഷത്തിലാണ് 'സര്‍വൈവലി'ല്‍ താരം പ്രത്യക്ഷപ്പെടുക.

The Survival release: അതിജീവനത്തിന്‍റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്‌ത്രീപക്ഷ ഹ്രസ്വചിത്രമാണ് 'ദ്‌ സര്‍വൈവല്‍'. മാധ്യമ പ്രവര്‍ത്തകന്‍ എസ്‌.എന്‍ രജീഷ്‌ ആണ് 'ദ സര്‍വൈവലിന്‍റെ' സംവിധാനം. മൈക്രോ ചെക്ക് ആണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. 'ദ്‌ സര്‍വൈവല്‍' ഉടന്‍ തന്നെ റിലീസിനെത്തും.

Director about The Survival: സ്‌തനാര്‍ബുദത്തിനെതിരെ പോരാടുന്നവരില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഹ്രസ്വചിത്രത്തിന്‍റെ തീം ലഭിച്ചതെന്ന് സംവിധായകന്‍ എസ്എന്‍ രജീഷ് നേരത്തെ പറഞ്ഞിരുന്നു. യഥാര്‍ഥ ജീവിതത്തിലെ ഭാവനയുടെ അതിജീവന കഥ ഈ പ്രൊജക്‌ടിന് കൂടുതല്‍ മൂല്യം നല്‍കുമെന്ന് തങ്ങള്‍ കരുതിയെന്നും വെല്ലുവിളികളെ അതിജീവിക്കുന്ന ബോക്‌സറായുളള ഭാവനയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നും സംവിധായകന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

Bhavana upcoming movies: 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന സിനിമയിലൂടെ മലയാളത്തിലേയ്‌ക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെയാണ് ഭാവനയുടെ ഈ ഹ്രസ്വ ചിത്രം റിലീസിനൊരുങ്ങുന്നത്‌. അഞ്ച്‌ വര്‍ഷത്തിന് ശേഷമാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലെത്തുന്നത്‌. 2017ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ്‌ ചിത്രം 'ആദം ജോണ്‍' ആണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള സിനിമ.

Also Read: അതിജീവനത്തിനായി ബോക്‌സറായി നടി ഭാവന ; പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.