Bermuda lyrical video song: ഷെയ്‌ന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബര്‍മുഡ'. ചിത്രത്തിനായി മോഹന്‍ലാല്‍ പാടിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'ചോദ്യ ചിഹ്നം പോലെ..' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഗാനം പുറത്തുവിട്ടത്.
Bermuda song sung by Mohanlal: ഇതാദ്യമായല്ല ടി.കെ രാജീവ് കുമാറിന്‍റെ സിനിമയ്‌ക്ക് മോഹന്‍ലാല്‍ ഗാനം ആലപിക്കുന്നത്. സംവിധായകന്‍ തന്നെ കണ്ണെഴുതി പൊട്ടുംതൊട്ട് ചിത്രത്തിലെ 'കൈതപ്പൂവിന്‍ കന്നികുറുമ്പിന്‍' എന്ന ഗാനവും മോഹന്‍ലാല്‍ പാടിയിരുന്നു. ഇന്നും മലയാളികളുടെ ഇഷ്‌ട ഗാനങ്ങളിലൊന്നാണ് ഒന്നാണ് ഇത്.
- " class="align-text-top noRightClick twitterSection" data="">
സംഗീതത്തിന് പ്രാധാന്യമുളള ചിത്രം കൂടിയാണ് 'ബര്‍മുഡ'. ആകെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കോമഡി ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയ്‌ന്‍ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്‌പെക്‌ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് സിനിമയുടെ കഥാവികാസം. വിനയ് ഫോര്‍ട്ട് ആണ് ജോഷ്വ ആയി വേഷമിട്ടത്.
Bermuda release: 24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഓഗസ്‌റ്റ് 19നാകും 'ബര്‍മുഡ' തിയേറ്ററുകളിലെത്തുക. നേരത്തെ ജൂലൈ 29ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കശ്‌മീരി നടി ഷെയ്‌ലീ കൃഷ്‌ണ ആണ് സിനിമയില്‍ ഷെയ്‌നിന്‍റെ നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, മണിയന്‍പിള്ള രാജു, നൂറിന്‍ ഷെരീഫ്, ദിനേഷ് പണിക്കര്‍, സാജന്‍ സുദര്‍ശന്‍, കോട്ടയം നസീര്‍, നന്ദു, ശ്രീകാന്ത് മുരളി, ഗൗരി നന്ദ, നിരഞ്‌ജന അനൂപ്, ഷൈനി സാറ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
നവാഗതനായ കൃഷ്‌ണദാസ് പങ്കിയാണ് സിനിമയുടെ രചന. ഷെല്ലി കാലിസ്‌റ്റ് ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വഹിക്കും. മണിരത്‌നത്തിന്‍റെ അസോസിയേറ്റായി ഷെല്ലി കാലിസ്‌റ്റ് പ്രവര്‍ത്തിച്ചിരുന്നു. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേശ് നാരായണ്‍ ആണ് സംഗീതം. സമീറ സനീഷ് ആണ് വസ്‌ത്രാലങ്കാരം. ചമയം-അമല്‍ ചന്ദ്രന്‍. പ്രസന്ന സുജിത്ത് ആണ് നൃത്ത സംവിധാനം.
Also Read: 'ഇനി കാത്തിരിപ്പ്' ; ബറോസിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം മോഹന്‍ലാല്‍