Nna Thaan Case Kodu poster controversy: കുഞ്ചാക്കോ ബോബന്‍റെ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ പോസ്‌റ്ററിനെതിരെ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ ബെന്യാമിനും നിര്‍മാതാവ് ബാദുഷയും രംഗത്ത്. സിനിമ തിയേറ്ററില്‍ തന്നെ കാണാനാണ് തീരുമാനമെന്നും ഒരു സിനിമ പരസ്യത്തെ പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍ സാരമായി എന്തോ ബാധിച്ചിട്ടുണ്ടെന്നും ബെന്യാമിന്‍ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു ബെന്യാമിന്‍റെ പ്രതികരണം.
- " class="align-text-top noRightClick twitterSection" data="">
Benyamin reacts on Nna Thaan Case Kodu controversy: 'ഒരു സിനിമ പരസ്യത്തെ പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററില്‍ തന്നെ കാണാന്‍ ആണ് തീരുമാനം.'-ബെന്യാമിന്‍ കുറിച്ചു. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയ്‌ക്കെതിരെ നില്‍ക്കുന്ന പല നേതാക്കന്‍മാരും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോയിരുന്നവരാണെന്ന് നിര്‍മാതാവ് ബാദുഷ പ്രതികരിച്ചു.
- " class="align-text-top noRightClick twitterSection" data="">
Badusha reacts on Nna Thaan Case Kodu controversy: സിനിമ താന്‍ കണ്ടുവെന്നും നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് സിനിമയിലേതെന്നും ബാദുഷ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി എന്നും മുന്നില്‍ നില്‍ക്കുന്ന ജനതയാണ് മലയാളികളെന്നും ബാദുഷ പറഞ്ഞു.
Badusha facebook post: 'ന്നാ താൻ കേസ് കൊട് കണ്ടു.. പ്രിയ സുഹൃത്ത് കുഞ്ചാക്കോ ബോബൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.. ഈ സിനിമയിലെ പോസ്‌റ്റര്‍ വച്ച് സൈബർ അറ്റാക്കുമായി ഇറങ്ങുന്നവരോട് എന്തു പറയാനാ?. ഈ ചിത്രം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ വിമർശിക്കുന്ന ചിത്രമല്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള ഒരു ജനതയാണ് കേരളത്തിലേത്. എന്നാൽ സിനിമ പോസ്‌റ്ററിലെ കേവലം ഒരു വാചകത്തിൻ്റെ പേരിൽ ആ സിനിമയ്ക്കെതിരെ നീങ്ങുന്ന തരത്തിലേക്ക് നമ്മുടെ ആവിഷ്‌കാര സ്വാതന്ത്ര്യ ബോധ്യം ഇടിഞ്ഞു വീഴുന്നുവെങ്കിൽ ഉത്തമാ, നമ്മുടെ പോക്ക് ശരിയല്ല. സിനിമയെന്ന കലാരൂപത്തിന് കാഴ്‌ചയ്‌ക്കും വിനോദത്തിനുമപ്പുറം സാമൂഹിക ഉത്തരവാദിത്വം കൂടി നിറവേറ്റാനുണ്ടെന്ന ബോധ്യമല്ലേ നമ്മെ നയിക്കേണ്ടത്? ഇപ്പോൾ സിനിമക്കെതിരെ തിരിഞ്ഞിരിക്കുന്നവരുടെ നേതാക്കന്മാരും മുൻ തലമുറയിലെ സമാദരണീയരായവരുമൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഏതറ്റം വരെയും പോയിരുന്നവരാണ്.
ഈ സിനിമ തിയേറ്ററിൽ തന്നെ പോയി കാണൂ.. ഞാൻ ജോലി ചെയ്യാത്ത ഒരു സിനിമയാണിത്. മലയാളത്തിലിറങ്ങുന്ന എല്ലാ നല്ല സിനിമകളും ഞാൻ കാണുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യാറുണ്ട്. അതിനിയും തുടരും. കാരണം സിനിമ ഉപജീവനമായി കരുതുന്ന ആയിരക്കണക്കിന് ആൾക്കാർ ഈ ഇൻഡസ്ട്രിയിലുണ്ട്. അതിൻ്റ പേരിൽ എൻ്റെ നേർക്ക് വാളോങ്ങേണ്ട. പിന്നെ സിനിമയിലും 'കുഴി' ഒരു പ്രശ്‌നം തന്നെയാണ്. എന്നാൽ, കുഴി പ്രശ്‌നത്തിന് പരിഹാരവുമാണ്.'-ബാദുഷ കുറിച്ചു.