ETV Bharat / entertainment

'പേടിക്കേണ്ട മൃഗങ്ങളല്ലേ, മനുഷ്യരല്ലല്ലോ', പാല്‍തു ജാന്‍വര്‍ ട്രെയിലര്‍

ബേസില്‍ ജോസഫ് നായകനായ പുതിയ ചിത്രം പാല്‍തു ജാന്‍വറിന്‍റെ ട്രെയിലര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഓണക്കാലത്താണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

palthu janwar movie official trailer  palthu janwar movie  palthu janwar movie release  palthu janwar movie release date  palthu janwar movie trailer  palthu janwar movie trailer released  basil joseph palthu janwar  basil joseph palthu janwar movie  basil joseph palthu janwar trailer  shammi thilakan  പാല്‍തു ജാന്‍വറിന്‍റെ രസകരമായ ട്രെയിലര്‍  പാല്‍തു ജാന്‍വര്‍ ട്രെയിലര്‍  പാല്‍തു ജാന്‍വര്‍ സിനിമ  ബേസില്‍ ജോസഫ് പാല്‍തു ജാന്‍വര്‍  പാല്‍തു ജാന്‍വര്‍ റിലീസ്  പാല്‍തു ജാന്‍വര്‍ റിലീസ് ഡേറ്റ്  പാല്‍തു ജാന്‍വര്‍ റിലീസ് തിയതി  പാല്‍തു ജാന്‍വര്‍ പാട്ട്  പാല്‍തു ജാന്‍വര്‍ താരങ്ങള്‍  ബേസില്‍ ജോസഫ് സിനിമ  ഷമ്മി തിലകന്‍  ദിലീഷ് പോത്തന്‍  ഭാവന സ്റ്റുഡിയോസ്  ഫഹദ് ഫാസില്‍  ശ്യാം പുഷ്‌കരന്‍
'പേടിക്കേണ്ട മൃഗങ്ങളല്ലേ, മനുഷ്യരല്ലല്ലോ', പാല്‍തു ജാന്‍വറിന്‍റെ രസകരമായ ട്രെയിലര്‍
author img

By

Published : Aug 27, 2022, 8:20 PM IST

ബേസില്‍ ജോസഫ് നായകവേഷത്തില്‍ എത്തുന്ന പാല്‍തു ജാന്‍വറിന്‍റെ രസകരമായ ട്രെയിലര്‍ പുറത്ത്. ഒരു ഗ്രാമത്തിലേക്ക് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്‌ടറായി ബേസില്‍ എത്തുന്നതും അവിടെ നടക്കുന്ന രസകരവും സംഭവബഹുലവുമായ മൂഹൂര്‍ത്തങ്ങളുമാണ് സിനിമയില്‍. 2.22 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറില്‍ ബേസിലിനൊപ്പം ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍ ഉള്‍പ്പടെയുളള താരങ്ങളും തിളങ്ങിനില്‍ക്കുന്നു.

സെപ്‌റ്റംബര്‍ രണ്ടിന് ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇത്തവണ ഓണക്കാലത്ത് സിനിമാപ്രേമികള്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പാല്‍തു ജാന്‍വര്‍. യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

നവാഗതനായ സംഗീത് പി രാജനാണ് സംവിധാനം. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുളളയാളാണ് സംഗീത്. വിനോയ് തോമസ്, അനീഷ് അഞ്‌ജലി എന്നിവരാണ് രചന. ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി കെ തോമസ്, ജോജി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രണ്‍ദിവെ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഗോകുല്‍ദാസാണ് കലാസംവിധാനം, കിരണ്‍ ദാസ് എഡിറ്റിങ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്-രോഹിത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ്-ഷിജിന്‍ പി രാജ്, സൗണ്ട് ഡിസൈന്‍-നിഥിന്‍ ലൂക്കോസ്, വസ്‌ത്രാലങ്കാരം-മഷര്‍ ഹംസ, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മണമ്പൂര്‍, വിഷ്വല്‍ ഇഫക്‌റ്റ്‌സ്- എഗ്ഗ്‌വൈറ്റ് വിഎഫ്‌എക്‌സ്, ടൈറ്റില്‍ ഡിസൈന്‍-എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.