ETV Bharat / entertainment

'ബാന്ദ്ര'ക്കെതിരെ നെഗറ്റീവ് റിവ്യൂ ; ഹർജിക്കാരന്‍റെ മൊഴി നേരിട്ട് കേൾക്കാൻ കോടതി

author img

By ETV Bharat Kerala Team

Published : Nov 21, 2023, 2:53 PM IST

Complaint of negative review against 'Bandra' : യൂട്യൂബിലൂടെ സിനിമയെ കുറിച്ച് മോശം റിവ്യൂ നടത്തി സിനിമയെ തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പ്രൊഡക്ഷൻ ഹൗസായ വിനായക ഫിലിംസ് യൂട്യൂബർമാർക്കെതിരെ ഹർജി ഫയൽ ചെയ്‌തത്.

Negative review against Bandra  Bandra Negative review  Bandra Negative review controversy  Court to hear petitioner Bandra producer statement  ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ  ബാന്ദ്ര നെഗറ്റീവ് റിവ്യൂ  ഹർജിക്കാരന്‍റെ മൊഴി കേൾക്കാൻ കോടതി  യൂട്യൂബർമാർക്കെതിരെ ഹർജി വിനായക ഫിലിംസ്  യൂട്യൂബർമാർക്കെതിരെ ഹർജി  യൂട്യൂബർമാർക്കെതിരെ വിനായക ഫിലിംസ്  യൂട്യൂബർമാർക്കെതിരെ കേസ്  case against youtubers  film review  review bombing  Complaint of negative review against Bandra
Negative review against Bandra

തിരുവനന്തപുരം: ദിലീപ് നായകനായ 'ബാന്ദ്ര' സിനിമയെ കുറിച്ച് യൂട്യൂബിലൂടെ മോശമായ റിവ്യൂ നടത്തി, സിനിമയെ തകർക്കാൻ ശ്രമിച്ചതായി ആരോപിച്ച് ഫയൽ ചെയ്‌ത ഹർജിയിൽ കോടതി പരാതിക്കാരന്‍റെ മൊഴി നേരിട്ട് കേൾക്കും. യൂട്യൂബർമാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് പ്രൊഡക്ഷൻ ഹൗസായ വിനായക ഫിലിംസാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ഇത്തരം റിവ്യൂയിലൂടെ സിനിമയെ തകർക്കാനുള്ള ഗുഢാലോചന നടത്തിയെന്നും ഇതിന് വേണ്ടി പലരുടെയും പക്കൽ നിന്നും പണം വാങ്ങിച്ചതായും ഹർജിയിൽ പറയുന്നു. യൂട്യൂബ് വ്ളോഗർമാരായ അശ്വന്ത് കോക്, ഷിഹാബ് (Shihab), ഉണ്ണി വ്ളോഗ്‌സ് (Unni Vlogs), ഷാസ് മുഹമ്മദ് (Shaz Mohammed), അർജുൻ (Arjun), ഹിജാസ് ടോക്‌സ് (Hijaz Talk), സായി കൃഷ്‌ണ (Sai Krishna) എന്നിവർക്കെതിരെ കേസ് എടുക്കണം എന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.

READ MORE: 'ബാന്ദ്ര'ക്കെതിരെ നെഗറ്റീവ് റിവ്യൂ ; '7 യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണം'; ഹര്‍ജിയുമായി നിര്‍മാതാക്കള്‍

നവംബർ 10 ന് റിലീസ് ചെയ്‌ത സിനിമയുടെ റിവ്യൂ അന്ന് രാവിലെ 11:30 ന് ഇവർ തങ്ങളുടെ യൂട്യൂബ് ചാനൽ വഴി നടത്തിയെന്നും ഇത് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരാണെന്നും ഹർജിയിൽ പറയുന്നു. ഈ റിവ്യൂകൾ മൂന്ന് ദിവസം കൊണ്ട് 27 ലക്ഷം ജനങ്ങൾ കണ്ടെന്നും ഇത് സിനിമയെ തകർക്കാനുള്ള ഗുഢാലോചനയാണ് എന്നുമാണ് ഹർജിയിലെ ആരോപണം.

അതേസമയം ദിലീപും തെന്നിന്ത്യന്‍ - ബോളിവുഡ് നടി തമന്നയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ബാന്ദ്ര' തിയേറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് നിർമിച്ച ഈ ചിത്രം അരുണ്‍ ഗോപിയാണ് സംവിധാനം ചെയ്‌തത്. 'രാമലീല' എന്ന ബോക്‌സോഫിസ് ഹിറ്റ് സിനിമയ്‌ക്ക് ശേഷം അരുണ്‍ ഗോപി - ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം കൂടിയാണ് ബാന്ദ്ര. തമന്നയുടെ ആദ്യ മലയാളം സിനിമ കൂടിയാണിത്.

ഉദയകൃഷ്‌ണയാണ് 'ബാന്ദ്ര'യ്‌ക്കായി തിരക്കഥ ഒരുക്കിയത്. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സിനിമയില്‍ പ്രധാന വേഷത്തിലുണ്ട്. ഇവര്‍ക്ക് പുറമെ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ പോസ്റ്ററുകളും ടീസറുകളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കുടുംബ പശ്ചാത്തലത്തിനൊപ്പം ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വലിയ ഹൈപ്പോടെയാണ് തിയേറ്ററുകളിലെത്തിയത്. ഗ്യാങ്‌സ്റ്റര്‍ ഗെറ്റപ്പിലുള്ള അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചത്. ബോളിവുഡ് നടിയായ താര ജാനകിയുടെ വേഷമാണ് തമന്ന പകർന്നാടിയത്.

READ ALSO: 'ബാന്ദ്ര'യിലെ പുതിയ വീഡിയോ ഗാനം എത്തി; 'മുജെ പാലെ'യുടെ വരവ് ആഘോഷമാക്കി ആരാധകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.