ETV Bharat / entertainment

Azadi Character Teaser: വാണി വിശ്വനാഥിന്‍റെ മടങ്ങിവരവ് പൊലീസ് കുപ്പായത്തില്‍; ആസാദിയുടെ ക്യാരക്‌ടര്‍ ടീസര്‍ പുറത്ത് - ശ്രീനാഥ് ഭാസി

Vani Vishwanath and Sreenath Bhasi Movie Azadi: സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസറാണ് 'ആസാദി'യുടേത്. ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Azadi Character Teaser  Azadi  Azadi movie  വാണിയുടെ മടങ്ങിവരവ് പൊലീസ് കുപ്പായത്തില്‍  ആസാദിയുടെ ക്യാരക്‌ടര്‍ ടീസര്‍  ആസാദി  ആസാദി സിനിമ  Vani Vishwanath and Sreenath Bhasi  Sreenath Bhasi  Vani Vishwanath  ശ്രീനാഥ് ഭാസി  വാണി വിശ്വനാഥ്
Azadi Character Teaser
author img

By ETV Bharat Kerala Team

Published : Oct 30, 2023, 11:07 AM IST

വാണി വിശ്വനാഥും ശ്രീനാഥ് ഭാസിയും കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന 'ആസാദി'യുടെ ക്യാരക്‌ടര്‍ ടീസര്‍ പുറത്ത് (Azadi Character Teaser). സിനിമയിലെ ഏഴ് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കൊണ്ടുള്ളതാണ് 'ആസാദി'യുടെ ക്യാരക്‌ടര്‍ ടീസര്‍.

നേരത്തെ 'ആസാദി'യുടെ ഫസ്‌റ്റ്‌ ലുക്ക്, സെക്കന്‍ഡ്‌ ലുക്ക് പോസ്‌റ്ററുകള്‍ പുറത്തിറങ്ങിയിരുന്നു. ശ്രീനാഥ് ഭാസിയുടേതായിരുന്നു ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ (Azadi first look poster). 'ആസാദി'യുടെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ വാണി വിശ്വനാഥിന്‍റേതായിരുന്നു (Azadi second look poster). ഇതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

നവാഗതനായ ജോ ജോർജ് ആണ് സംവിധാനം (Azadi directed by Jo George). ത്രില്ലര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ആസാദി'യിലൂടെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് വാണി വിശ്വനാഥ് മലയാള സിനിമയിലേയ്‌ക്ക് തിരികെ എത്തുന്നത്. (Vani Vishwanath Returns). പൊലീസ് കുപ്പായം അണിഞ്ഞാണ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 'ആസാദി'യിലൂടെ വാണി വിശ്വനാഥിന്‍റെ മടങ്ങിവരവ് (Vani Vishwanath as cop in Azadi).

  • " class="align-text-top noRightClick twitterSection" data="">

അതേസമയം ശ്രീനാഥ് ഭാസിയുടെ കരിയറിലെ 50-ാം ചിത്രമാണ് 'ആസാദി' (Sreenath Bhasi's 50th movie). ഫഹദ് ഫാസില്‍, ഉദയനിധി സ്‌റ്റാലിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ 'മാമന്നനി'ലെ നായിക രവീണ രവിയാണ് ചിത്രത്തില്‍ ശ്രീനാഥ് ഭാസിക്കൊപ്പം എത്തുന്നത് (Maamannan actress Raveena Ravi). പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് ശ്രീജ രവിയുടെ മകളാണ് രവീണ.

Also Read: Sreenath Bhasi Movie Azadi : വാണി വിശ്വനാഥിന്‍റെ തിരിച്ചുവരവ് ശ്രീനാഥ് ഭാസിക്കൊപ്പം ; 'ആസാദി' ഫസ്‌റ്റ് ലുക്ക് പുറത്ത്

'സത്യം മാത്രമേ ബോധിപ്പിക്കൂ', 'കുമ്പാരീസ്', 'കനകരാജ്യം' എന്നീ സിനിമകളുടെ സംവിധായകൻ സാ​ഗറാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റിൽ ക്ര്യൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രത്തിന്‍റെ നിര്‍മാണം.

ലാൽ, സൈജു കുറുപ്പ്, ടിജി രവി, സാബു ആമി, രാജേഷ് ശർമ, ബോബൻ സാമുവൽ, അഭിരാം, അബിൻ ബിനോ, ജിലു ജോസഫ്, ആൻ്റണി ഏലൂർ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സനീഷ് സ്‌റ്റാൻലി ഛായാഗ്രഹണവും നൗഫൽ അബ്‌ദുള്ള എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ബികെ ഹരി നാരായണന്‍റെ ഗാനരചനയില്‍ വരുണ്‍ ഉണ്ണിയാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

കലാസംവിധാനം - സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ - വിപിൻദാസ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‌ണൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് - അഖിൽ കഴക്കൂട്ടം, വിഷ്‌ണു, വിവേക് വിനോദ്, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി ഏലൂർ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്സ് - സുജിത് അയണിക്കൽ, പിസി വർഗീസ്, പ്രൊജക്‌ട് ഡിസൈൻ - സ്‌റ്റീഫൻ വല്യാറ, ഡിജിറ്റൽ മാർക്കറ്റിങ് - ബിസി ക്രിയേറ്റീവ്സ്, സ്‌റ്റില്‍സ് - ഷിജിൻ രാജ്, പിആർഒ - പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: Azadi Movie Second Look Poster : ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും ഒന്നിക്കുന്ന 'ആസാദി'; സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.