ലോകമൊട്ടാകെയുള്ള സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രം 'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' ഇന്നാണ് തിയേറ്ററുകളിലെത്തിയത്. പ്രദര്‍ശന ദിനത്തില്‍ തന്നെ ഗംഭീര സ്വീകാര്യതയാണ് മിക്ക തിയേറ്ററുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സിനിമയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 1080p, 720p, എച്ച് ഡി എന്നിങ്ങനെ വിവിധ ഫോർമാറ്റുകളിൽ 'അവതാര്‍ 2' ഓണ്‍ലൈനില്‍ വന്നിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ വ്യാജ പതിപ്പ് സിനിമയുടെ ബോക്‌സോഫിസ് കലക്ഷനെ സാരമായി ബാധിക്കില്ലെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ വിലയിരുത്തല്‍.
ബിഗ് സ്‌ക്രീനില്‍ ദൃശ്യ വിസ്‌മയം തീര്‍ക്കുന്ന 'അവതാര്‍ 2' പോലുള്ള സിനിമയുടെ തിയേറ്റര്‍ എക്‌സ്‌പീരിയന്‍സ് ആണ് ആളുകള്‍ക്ക് വേണ്ടതെന്നും അതിനാല്‍ മൊബൈലിലോ ലാപ്‌ടോപ്പിലോ കാണാന്‍ ആളുകള്‍ ഇഷ്‌ടപ്പെടില്ലെന്നുമാണ് വിലയിരുത്തല്‍.
ഇംഗ്ലീഷ് പതിപ്പിന് പുറമെ ഇന്ത്യയില്‍ മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ആറ് ഭാഷകളിലായാണ് ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മാത്രം 3800ലേറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ആദ്യ ഭാഗം പുറത്തിറങ്ങി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
Also Read: അവതാര്‍ 2 തിയേറ്ററുകളില്‍ ; ആദ്യ ദിന പ്രീ ബുക്കിംഗില്‍ റെക്കോഡ് കലക്ഷന്‍