ETV Bharat / entertainment

കെഎല്‍ രാഹുലിനൊപ്പം പുതിയ വീട്ടിലേക്ക്? വിവാഹ വാര്‍ത്തകള്‍ക്ക് ആതിയ ഷെട്ടിയുടെ മറുപടി - ആതിയ ഷെട്ടി

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ആതിയ ഷെട്ടിയെ രാഹുല്‍ ഒപ്പം കൂട്ടിയിരുന്നു. ഇരുവരും ഒരുമിച്ചുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

kl rahul  athiya shetty  kl rahul athiya shetty  kl rahul athiya shetty marriage  കെഎല്‍ രാഹുല്‍  ആതിയ ഷെട്ടി  കെഎല്‍ രാഹുല്‍ ആതിയ ഷെട്ടി വിവാഹം
കെഎല്‍ രാഹുലിനൊപ്പം പുതിയ വീട്ടിലേക്ക്? വിവാഹ വാര്‍ത്തകള്‍ക്ക് ആതിയ ഷെട്ടിയുടെ മറുപടി
author img

By

Published : May 7, 2022, 5:56 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും നടി ആതിയ ഷെട്ടിയും തമ്മിലുളള പ്രണയം വാര്‍ത്തകളില്‍ നിറയാറുണ്ട്. രാഹുലിന്‍റെ ടീമിന്‍റെ കളി നടക്കുന്ന മിക്ക സ്റ്റേഡിയങ്ങളിലും നടിയുടെ സാന്നിധ്യം കാണാം. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. 2019 മുതല്‍ രാഹുലും ആതിയയും ഡേറ്റിംഗ് ആരംഭിച്ചതായി മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒരുമിച്ചുളള ചിത്രങ്ങള്‍ ഇരുവരും വളരെ കുറച്ച് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുളളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വിദേശ പര്യടനങ്ങളില്‍ ഉള്‍പ്പെടെ കാമുകിയെ രാഹുല്‍ ഒപ്പം കൂട്ടിയിരുന്നു. ഇപ്പോള്‍ ഐപിഎല്‍ സമയത്തും രാഹുലിന്‍റെ ടീമായ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ സ്ഥിരം ചിയര്‍ ലീഡറാണ് ആതിയ.

രാഹുലിന്‍റെയും ആതിയയുടെയും വിവാഹം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പുറത്തുവരാറുണ്ട്. ഈ വര്‍ഷം തന്നെ താരജോഡിയുടെ വിവാഹം നടക്കുമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണേന്ത്യന്‍ ആചാര പ്രകാരമുളള വിവാഹമായിരിക്കുമെന്നും കുടുംബം ഇതിനായുളള ഒരുക്കങ്ങളിലാണെന്നും വാര്‍ത്തകള്‍ വന്നു.

കൂടാതെ വിവാഹ ശേഷം താമസിക്കാനുളള വീട് ഇരുവരും നേരത്തെ തെരഞ്ഞെടുത്തു എന്ന റിപ്പോര്‍ട്ടും വന്നു. ഇപ്പോഴിതാ വിവാഹ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ട് എത്തിയിരിക്കുകയാണ് ആതിയ. ഞങ്ങള്‍ തീര്‍ച്ചയായും ഒരു പുതിയ വീട്ടിലേക്ക് മാറുമെന്നും എന്നാല്‍ അത് കെഎല്‍ രാഹുലിന് ഒപ്പമല്ല എന്നും നടി പറയുന്നു.

ഞാന്‍ ആര്‍ക്കൊപ്പവും മാറാനായി പോവുന്നില്ല. പക്ഷേ എന്റെ മാതാപിതാക്കള്‍, ഞാനും എന്‍റെ കുടുംബവും ഞങ്ങളുടെ പുതിയ വീട്ടില്‍ താമസിക്കും, ആതിയ പറഞ്ഞു. നിലവില്‍ സൗത്ത് മുംബൈയിലെ ആള്‍ട്ടമൗണ്ട് റോഡിന് സമീപമുളള വീട്ടിലാണ് അച്ഛന്‍ സുനില്‍ ഷെട്ടി, അമ്മ മനാ ഷെട്ടി, സഹോദരന്‍ അഹാന്‍ ഷെട്ടി തുടങ്ങിയവര്‍ക്കൊപ്പം ആതിയ താമസിക്കുന്നത്.

ആതിയയും രാഹുലും മുംബൈയിൽ കടലിനഭിമുഖമായ 4 ബിഎച്ച്കെ അപ്പാർട്ട്‌മെന്റ് വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും തൽക്കാലം അവിടെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. 10 ലക്ഷം മാസ വാടകയുളള ഫ്ളാറ്റ് ഇവര്‍ വാങ്ങിയെന്നാണ് വാര്‍ത്ത വന്നത്.

അതേസമയം വിവാഹ അഭ്യൂഹങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ഞാൻ ഇതിനൊന്നും ഉത്തരം നൽകുന്നില്ല, ഇതെല്ലാം കണ്ടു മടുത്തു, ഈ ചോദ്യങ്ങളെല്ലാം നേരിട്ട് ഞാന്‍ ഇപ്പോള്‍ ക്ഷീണിതയാണ്. എനിക്ക് ഇപ്പോള്‍ ഇതിനോട് ചിരിക്കാന്‍ മാത്രമേ കഴിയൂ. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുളളത് പോലെ ചിന്തിച്ചോട്ടെ എന്നാണ് നടിയുടെ മറുപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.