ETV Bharat / entertainment

Asthra Violettin Pookkal Lyrical Video : 'വയലെറ്റിൻ പൂക്കൾ പൂക്കും' ; ശ്രദ്ധനേടി 'അസ്‌ത്രാ' ലിറിക്കൽ വീഡിയോ ഗാനം - സസ്‌പെൻസ് ക്രൈം ത്രില്ലർ

Asthra hits theaters from September 29: അമിത് ചക്കാലക്കലിന്‍റെ 'അസ്‌ത്രാ' സെപ്റ്റംബർ 29 മുതൽ തിയേറ്ററുകളിൽ

Asthra Violettin Pookkal Lyrical Video  Asthra Violettin Pookkal Lyrical Video song out  Asthra Violettin Pookkal Lyrical Video song  iolettin Pookkal Lyrical Video  Violettin Pookkal Lyrical Video song out  Asthra Lyrical Video song out  Asthra Lyrical Video song  Asthra song  അമിത് ചക്കാലക്കലിന്‍റെ അസ്‌ത്രാ  അസ്‌ത്രാ  അസ്‌ത്രാ സെപ്റ്റംബർ 29 മുതൽ തിയേറ്ററുകളിൽ  അസ്‌ത്രാ സെപ്റ്റംബർ 29 മുതൽ  ശ്രദ്ധനേടി അസ്‌ത്രാ ലിറിക്കൽ വീഡിയോ ഗാനം  അസ്‌ത്രാ ലിറിക്കൽ വീഡിയോ ഗാനം  വയലെറ്റിൻ പൂക്കൾ പൂക്കും  അമിത് ചക്കാലക്കൽ  Amit Chakkalackal  ആസാദ് അലവിന്‍  Azad Alavin  അസ്‌ത്രാ സിനിമയിലെ പുതിയ ഗാനം പുറത്ത്  അസ്‌ത്രാ സിനിമയിലെ പുതിയ ഗാനം  അസ്‌ത്രായിലെ പുതിയ ഗാനം പുറത്ത്  Asthra new song  new song from Asthra  മോഹൻ സിത്താര  Mohan Sithara  BK Harinarayanan  Asthra release date  Asthra release  സസ്‌പെൻസ് ക്രൈം ത്രില്ലർ  Crime thriller movie Asthra
Asthra Violettin Pookkal Lyrical Video
author img

By ETV Bharat Kerala Team

Published : Aug 23, 2023, 1:33 PM IST

യുവനടൻ അമിത് ചക്കാലക്കലിനെ (Amit Chakkalackal) നായകനാക്കി ആസാദ് അലവിന്‍ (Azad Alavin) സംവിധാനം ചെയ്യുന്ന 'അസ്‌ത്രാ' സിനിമയിലെ പുതിയ ഗാനം പുറത്ത്. 'വയലെറ്റിൻ പൂക്കൾ പൂക്കും' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചടുലമായ താളത്തിന്‍റെ അകമ്പടിയോടെ എത്തിയിരിക്കുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത് (Asthra Violettin Pookkal Lyrical Video).

മോഹൻ സിത്താരയാണ് (Mohan Sithara) ഈ മനോഹര ഗാനത്തിന്‍റെ ഈണത്തിന് പിന്നിൽ. ബി കെ ഹരിനാരായണന്‍റേതാണ് (B.K. Harinarayanan) വരികൾ. അലൻ ഷെർബിൻ (Alan Sherbhin), ഇന്ദുലേഖ വാര്യർ (Indulekha Warrier) എന്നിവരുടെ ആലാപനവും കൈയ്യടി നേടുന്നു.

സെപ്റ്റംബർ 29 ന് ആണ് സസ്‌പെൻസ് ക്രൈം ത്രില്ലർ ചിത്രമായ 'അസ്‌ത്രാ' തിയേറ്റർ റിലീസായി പ്രേക്ഷകർക്കരികിൽ എത്തുക (Asthra release date). ഓഗസ്റ്റ് 19 (ശനിയാഴ്‌ച) ന് ഗുരുവായൂർ പങ്കജ്‌ റെസിഡെന്‍സി ഹോട്ട് കിച്ചൻ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു സിനിമയിലെ ആദ്യത്തെ ലിറിക്കൽ വീഡിയോയുടെ ലോഞ്ചും റിലീസ് തീയതി പ്രഖ്യാപനവും നടന്നത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പൊലീസ് ഓഫിസറുടെ വേഷത്തിലാണ് അമിത് ചക്കാലക്കൽ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കലാഭവൻ ഷാജോൺ (Kalabhavan Shajohn), പുതുമുഖം സുഹാസിനി കുമരൻ (Suhasini Kumaran) എന്നിവരും അസ്‌ത്രായിൽ പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സുധീർ കരമന, സെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, ബാലാജി ശർമ്മ, കുട്ടിയ്ക്കൽ ജയചന്ദ്രൻ, ജയരാജ് നീലേശ്വരം, നീന കുറുപ്പ്, സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, റുഷ്യന്ത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

  • " class="align-text-top noRightClick twitterSection" data="">

പോറസ് സിനിമാസിന്‍റെ ബാനറിൽ പ്രേം കല്ലാട്ടും പ്രീനന്ദ്‌ കല്ലാട്ടും ചേർന്നാണ് വയനാടിന്‍റെ പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഈ ക്രൈം ത്രില്ലർ ചിത്രത്തിന്‍റെ നിർമാണം (Crime thriller movie Asthra). വിനു കെ മോഹൻ, ജിജുരാജ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം മണി പെരുമാളും എഡിറ്റിങ് അഖിലേഷ് മോഹനനും നിർവഹിക്കുന്നു.

അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ (Asthra trailer) അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മാവോയിസ്റ്റ് ആക്രമണവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്ന സൂചനയുമായാണ് ട്രെയിലർ എത്തിയത്. ഏതായാലും മികച്ച ഒരു ത്രില്ലർ അനുഭവമാകും സിനിമ സമ്മാനിക്കുക എന്ന് ഉറപ്പുതരുന്നതാണ് ട്രെയിലർ.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററും (Asthra first look poster) പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ബി കെ ഹരിനാരായണന് പുറമെ എങ്ങണ്ടിയൂർ ചന്ദ്രശേഖരനും ചിത്രത്തിന്‍റെ ഗാനരചയിതാവാണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് റോണി റാഫേൽ ആണ്.

പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - മനോഹർ, കലാസംവിധാനം - ശ്യാംജിത്ത് രവി, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം - അരുൺ മനോഹർ, കല - സംജിത്ത് രവി, സംഘട്ടനം - മാഫിയ ശശി, പ്രൊജക്‌ട് ഡിസൈൻ - ഉണ്ണി സക്കേവൂസ്, സ്റ്റിൽസ് ശിബി ശിവദാസ്, നൃത്തം - ശാന്തി, ആക്ഷൻ മാഫിയ ശശി, ലൊക്കേഷൻ മാനേജർ - സുജിത് ബത്തേരി, ലൈൻ പ്രൊഡ്യൂസർ, വിതരണം - സാഗാ ഇന്‍റർനാഷണൽ, പരസ്യകല - ആന്‍റണി സ്റ്റീഫൻ, പി ആർ ഒ - എം കെ ഷെജിൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.