വിക്‌ടറി വെങ്കിടേഷ് നായകനാകുന്ന 'സൈന്ധവ്' ചിത്രത്തിന്‍റെ വമ്പൻ അപ്‌ഡേറ്റ് പുറത്ത്. നിഹാരിക എന്‍റർടെയ്‌ൻമെൻസിന്‍റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുന്ന ചിത്രത്തില്‍ തമിഴ് സൂപ്പർ താരം ആര്യ പ്രധാന വേഷത്തിലെത്തും (Arya in Saindhav Movie). സൈലേഷ് കോലാനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വമ്പൻ താരനിരയുമായാണ് 'സൈന്ധവ്' ഒരുങ്ങുന്നത്. എട്ട് പ്രധാന താരങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ ഗതി വികസിക്കുന്നത്. ആര്യ 'മനസ്' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കയ്യിൽ ഒരു മെഷീൻ ഗണുമായി ഫോർമൽ ഔട്ട്ഫിറ്റിൽ മനോഹരമായാണ് പോസ്റ്ററിൽ ആര്യ പ്രത്യക്ഷപ്പെടുന്നത് (Arya Saindhav Movie first look poster).
നേരത്തെ സ്വാതന്ത്ര്യ ദിനത്തിൽ ചിത്രത്തിലെ മറ്റ് താരങ്ങളെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. വെങ്കിടേഷിന് പുറമെ നവാസുദീൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ താരങ്ങൾ ആയിരുന്നു വീഡിയോയിൽ (Saindhav Movie cast). ഇപ്പോഴിതാ ആര്യയുടെ പോസ്റ്ററും കയ്യടി നേടുകയാണ് (Arya with Daggubati Venkatesh).
വെങ്കടേഷിന്‍റെ 75-ാം ചിത്രമായാണ് 'സൈന്ധവ്' ഒരുങ്ങുന്നത്. ക്രിസ്‌മസ് റിലീസായി ഡിസംബർ 22ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അടുത്തിടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായത്. 16 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിലെ ഏറ്റവും ഇമോഷണൽ ആയുള്ള ക്ലൈമാക്‌സ് രംഗത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ഈ ഷെഡ്യൂളിൽ എട്ട് പ്രധാനപ്പെട്ട താരങ്ങളാണ് അണിനിരന്നത്.
ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത് രാം- ലക്ഷ്‌മൺ മാസ്റ്ററുടെ നേതൃത്വത്തിലാണ്. വെങ്കടേഷിന്‍റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്‌സ് രംഗമാണ് ചിത്രീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പാൻ ഇന്ത്യൻ റിലീസായാണ് ഈ ചിത്രം ഒരുങ്ങുന്നത്. തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
'അലങ്' വരുന്നു: എസ് പി ശക്തിവേൽ രചനയും സംവിധാനവും നിർവഹിച്ച തമിഴ് ചിത്രം 'അലങ്ങി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി (Alangu first look poster). ചെമ്പൻ വിനോദ്, ഗുണനിധി, അപ്പാനി ശരത്, ശ്രീരേഖ, കാളി വെങ്കട്ട് എന്നിവരാണ് ഈ ആക്ഷൻ എന്‍റർടെയ്‌നർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത് (Alangu cast). കൂടാതെ ഇവർക്കൊപ്പം ഒരു നായയും ചിത്രത്തിൽ നിർണായക സാന്നിധ്യമാണ്.
തമിഴ്‌നാട് - കേരള അതിർത്തിക്ക് സമീപം നടന്ന ചില യഥാർഥ സംഭവങ്ങളാണ് ഈ സിനിമയ്‌ക്ക് ആധാരം. കേരളത്തിലെ രാഷ്‌ട്രീയ ഗ്രൂപ്പും തമിഴ്‌നാട്ടിലെ ആദിവാസി യുവജന സംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ചിത്രം പ്രമേയമാക്കുന്നത്. ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് (Alangu coming soon).