ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കിയ 'അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ' സിനിമയുടെ ടീസർ പുറത്ത് (Artharaathri Panthrandu Muthal Aaru Vare Teaser). ആന്‍റോ ടൈറ്റസ്, കൃഷ്‌ണ പ്രസാദ് എന്നിവർ ചേർന്ന് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ഉദ്വേഗമുണർത്തുന്ന, ത്രില്ലിങ് ടീസറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. അറങ്കം സ്റ്റുഡിയോസിന്‍റെ ബാനറിൽ സംവിധായകൻ ആന്‍റോ ടൈറ്റസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.
'അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ'യുടെ കഥ എഴുതിയിരിക്കുന്നതും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും ആന്‍റോ ടൈറ്റസ് തന്നെയാണ്. ചിത്രം നവംബർ പത്തിന് പ്രദർശനത്തിനെത്തും (Artharaathri Panthrandu Muthal Aaru Vare Release). സൻഹ ആർട്ട്‌സ് റിലീസാണ് ചിത്രം പ്രദർശനത്തിനായി എത്തിക്കുന്നത്.
റോബിന്‍ സ്റ്റീഫന്‍, ബോബി നായര്‍, രേഷ്‌മ മനീഷ്, രഞ്ജിത്ത് ചെങ്ങമനാട്, ഗൗരി കൃഷ്‌ണ, ജാസ്‌മിന്‍ എസ്. എം, ധക്ഷ ജോതിഷ്, ജലത ഭാസ്‌കരന്‍, ശാലിനി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്ന സുദേവൻ എന്ന കഥാപാത്രം ഒരു അപരിചിതനെ ഇടിച്ചു വീഴ്‌ത്തുകയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ ആ അപരിചിതനുമായി ഇയാൾ തന്‍റെ വീട്ടിലേക്കെത്തുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് 'അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ' എന്ന ഈ സിനിമ പറയുന്നത്.
- " class="align-text-top noRightClick twitterSection" data="">
കൃഷ്‌ണ പ്രസാദ് ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. പ്രേക്ഷകനെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന ഒരു ഫാമിലി ത്രില്ലർ സിനിമയാകും 'അർദ്ധരാത്രി 12 മുതൽ 6 വരെ' എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഗോപിനാഥ് ശങ്കർ ആണ് ചിത്രത്തിന്‍റെ എഡിറ്റർ. സജേഷ് കുമാറിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് രാഗേഷ് സ്വാമിനാഥന്‍ ആണ്. പശ്‌ചാത്തല സംഗീതം ഒരുക്കുന്നതും രാഗേഷ് സ്വാമിനാഥന്‍ ആണ്. മധു ബാലകൃഷ്‌ണൻ ആണ് ഈ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.
കലാസംവിധായകന്‍ - സുബാഹു മുതുകാട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഇന്തിര കതിരവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ക്ലെമന്റ് കുട്ടൻ, മേക്കപ്പ് - എഡ്വിന്‍ പാറശ്ശാല, കോസ്റ്റ്യൂംസ് - ബേബി ജോണ്‍, സ്റ്റില്‍സ് - അഖില്‍, അസോസിയേറ്റ് ഡയറക്‌ടർ - കോകില കാന്തന്‍, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ - അഭയ് കൃഷ്‌ണ, ശാലിനി എസ് ജോര്‍ജ്, ജിനീഷ് ചന്ദ്രന്‍, ഡിസൈൻ - ഷാനിൽ, പ്രൊഡക്ഷന്‍ മാനേജര്‍ - ജയചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ബാബു കലാഭവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO: Nadikar Thilakam :ടൊവിനോയുടെ 'നടികർ തിലകം' സിനിമയുടെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്‍റെ ആരാധക സംഘടന