‘വെന്ത് തനിന്തത് കാട്’ എന്ന ബ്ലോക്ക് ബസ്റ്റർ സിനിമക്ക് ശേഷം ചിമ്പു നായകനായെത്തുന്ന സിനിമയാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്‍ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം തമിഴകം കാത്തിരിക്കുന്ന വൻ റിലീസുകളിൽ ഒന്നാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിലീസായ സിനിമയുടെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
- " class="align-text-top noRightClick twitterSection" data="">
റഹ്‌മാൻ്റെ സംഗീതത്തില്‍ വീണ്ടും പാടി മകന്‍: സംഗീത മാന്ത്രികന്‍ എആര്‍ റഹ്‌മാന്‍ തന്നെയാണ് ഇത്തവണയും ചിമ്പു ചിത്രത്തിന് സംഗീതമൊരുക്കിയത്. എആര്‍ റഹ്‌മാന്‍റെ സംഗീതത്തില്‍ മകന്‍ എആര്‍ അമീന്‍ പാടിയ പത്തു തലയിലെ പുതിയ പാട്ട് യൂട്യൂബില്‍ പുറത്തിറങ്ങി. ഇത്തവണയും ചിമ്പു സിനിമയുടെ വിജയത്തിന് തൻ്റെതായ രീതിയിൽ പ്രൊമോഷനുമായി എത്തിയിരിക്കുകയാണ് എആർ റഹ്‌മാൻ.
സിനിമയുടെ ഭാഗമായി എആർ റഹ്‌മാൻ സംഗീതം നൽകി എആര്‍ അമീനും, ശക്തിശ്രീ ഗോപാലനും പാടിയ പാട്ടാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. കബിലനാണ് വരികള്‍ എഴുതിയത്. ഗൗതം കാർത്തിക്കും പ്രിയ ഭവാനി ശങ്കറുമാണ് പാട്ടിൻ്റെ വീഡിയോയിൽ എത്തുന്നത്. യൂട്യൂബിൽ റിലീസായ വീഡിയോയില്‍ പിയാനോ വായിക്കുന്ന എആർ റഹ്‌മാനെയും അതിനൊത്ത് ഗാനമാലപിക്കുന്ന എആര്‍ അമീനെയും കാണാം.
യൂട്യൂബിൽ റിലീസായ പത്തുതല വീഡിയോ ഇതിനോടകം തന്നെ 12 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. വീഡിയോയിലെ ഗൗതം കാർത്തിക്കിൻ്റെയും, പ്രിയ ഭവാനി ശങ്കറിൻ്റെയും പ്രണയ രംഗങ്ങൾക്കും ആരാധകർ ഏറെയാണ്. ‘വെന്തു തനിന്തതു കാട്’ൻ്റെ ഗംഭീര വിജയത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗം കാത്തിരിക്കുന്ന ചിമ്പു ആരാധകർക്ക് ‘പത്തു തല’യുടെ ട്രെയിലർ കണ്ടതിനു ശേഷം സിനിമയിൽ ഏറെ പ്രതീക്ഷയാണുള്ളത്.
റൈറ്റ്‌സ്: സോണി മ്യൂസിക് പത്തു തലയുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയപ്പോൾ, ഒടിടി റൈറ്റ്സ് വൻ തുകക്ക് ആമസോൺ പ്രൈം വിഡിയോ നേടിയെടുത്തു. സിനിമയിലെ സഹപ്രവർത്തകരോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ വിവരം ഒബേലി എൻ കൃഷ്‍ണ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഫറൂഖ് ജെ ബാഷയാണ് സിനിമയുടെ ഛായാഗ്രഹണം. പ്രവീൺ കെ എൽ എഡിറ്റിങ്ങ് നിർവഹിക്കുന്നു.
also read: Oscars 2023: ഓസ്‌കർ നേടിയ സിനിമകൾ ഏത് ഒടിടിയിലാണ് സ്ട്രീം ചെയ്യുന്നത്?
ചിമ്പുവിനെ കൂടാതെ ഗൗതം കാർത്തിക്, അനു സിതാര, പ്രിയ ഭവാനി ശങ്കർ, ഗൗതം വാസുദേവ് മേനോൻ എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്നുണ്ട്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത ‘വെന്ത് തനിന്തത് കാട്’ തമിഴകത്തിൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട നായകൻ്റെ തിരിച്ചു വരവായാണ് കണക്കാകിയിരുന്നത്. സിനിമയിലെ എ -ആർ റഹ്മാൻ്റെ സംഗീതമാണ് മറ്റൊരു പ്രധാന ആകർഷമായി മാറിയത്.
എ ആർ റഹ്‌മാൻ്റെ സംഗീത സംവിധാനത്തിലിറങ്ങിയ ചിത്രത്തിലെ 'മറക്കുമാ നെഞ്ചം' എന്ന ഗാനം പ്രേക്ഷകരുടെ മനസിൽ എന്നും തങ്ങി നിൽക്കാൻ പാകത്തിനുള്ളതായിരുന്നു. സിനിമയുടെ വിജയത്തിന് എ ആർ റഹ്‌മാൻ്റെ സംഗീതം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
also read: പരിഹാസങ്ങളും, വിഷാദ രോഗവും ഭേദിച്ചെത്തിയ ഓസ്‌കറിലെ ടാർസൻ: ‘മികച്ച നടൻ’ ബ്രെൻഡൻ ഫ്രേസർ