ETV Bharat / entertainment

കടല്‍ കടന്ന് 'അപ്‌സര' ; പുതുമുഖങ്ങളെ അണിനിരത്തി ശ്യാം കൃഷ്‌ണന്‍ ഒരുക്കിയ ചിത്രം ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലില്‍ - ഏറ്റവും പുതിയ വാര്‍ത്ത

യു കെ ആസ്ഥാനമായി നടക്കുന്ന പതിമൂന്നാം ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലിലേക്കാണ് അപ്‌സര എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്

apsara film  lift off global network  international film festival  shyam krishnan  Pinewood Studios  sina play  അപ്‌സര  ശ്യാം കൃഷ്‌ണന്‍  ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലില്‍  പതിമൂന്നാം ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കടല്‍ കടന്ന് 'അപ്‌സര'; പുതുമുഖങ്ങളെ അണിനിരത്തി ശ്യാം കൃഷ്‌ണന്‍ ഒരുക്കിയ ചിത്രം ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലില്‍
author img

By

Published : May 9, 2023, 4:20 PM IST

ഇടുക്കി : യു കെ ആസ്ഥാനമായി നടക്കുന്ന പതിമൂന്നാം ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലിലേക്ക് കോതമംഗലം സ്വദേശി ശ്യാം കൃഷ്‌ണന്‍റെ സിനിമയായ അപ്‌സരയും. ലിഫ്‌റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് പൈന്‍വുഡ് സ്‌റ്റുഡിയോസ്, ഇംഗ്ലണ്ട്( Lift-Off Global Network Limited Pinewood Studios, England) സംഘടിപ്പിക്കുന്ന ഫിലിം ഫെസ്‌റ്റിവലിൽ വിദേശ ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. നവാഗത സംവിധായകർക്ക് വേണ്ടിയുള്ള ഫസ്‌റ്റ് ടൈം ഫിലിം മേക്കേഴ്‌സ് സെഷനിലും ചിത്രം ഇടംപിടിച്ചിട്ടുണ്ട്.

also read: പുതുമുഖങ്ങൾ ഒരുമിക്കുന്ന ചിത്രം അപ്‌സരയുടെ ഫസ്‌റ്റ്‌ലുക്ക് പുറത്ത്

തികച്ചും പുതുമുഖങ്ങളെ അണിനിരത്തി തയ്യാറാക്കിയ ചിത്രം ഒടിടിയായ സൈന പ്ലേയിലാണ് റിലീസ് ചെയ്‌തിരിക്കുന്നത്. ഹണ്ട്രഡ് സ്‌റ്റോറീസ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ഡോ. ബിജീഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അലൻ ചിറമേൽ, അഖില രാജൻ, ശരത് വിഷ്‌ണു, ഷിജേഷ് ചന്ദ്രൻ, കിൻഡർ ഓലിക്കൻ, ബോബി തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

also read: മികച്ച പ്രതികരണവുമായി അപ്‌സര; ശ്യാം കൃഷ്‌ണൻ ഒരുക്കുന്ന ചിത്രം സൈന പ്ലേയിൽ

പശ്ചാത്തല സംഗീതം - സാമുവൽ എബി, ഗാനരചന - ജയകുമാർ ചെങ്ങമനാട്, ബാൽ ആന്‍റണി പാപ്പു, പ്രൊഡക്ഷൻ കൺട്രോളർ - പ്രമോദ് ചന്ദ്രൻ, ആർട്ട് - മുരളി ബി, അമലേഷ്, സഹ സംവിധാനം - സുമേഷ് എസ്എസ്, വൈശാഖ് എംഎസ്, മേക്കപ്പ് - സുരേഷ് ചെമ്മനാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.