Telugu Superhit movie Karthikeya 2: നിഖില്‍ സിദ്ധാര്‍ഥ്, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ തെലുഗു ചിത്രമാണ് 'കാര്‍ത്തികേയ 2'. ഓഗസ്‌റ്റ് 13ന് തിയേറ്റര്‍ റിലീസായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുഗു സിനിമ മേഖലയിലെ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് 'കാര്‍ത്തികേയ 2'.
Karthikeya 2 box office collection: ആറാം ദിനമാകുമ്പോള്‍ 33.50 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. 'കാര്‍ത്തികേയ 2'ന്‍റെ ഹിന്ദി പതിപ്പിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിഗ് ബഡ്‌ജറ്റിലൊരുങ്ങിയ ബോളിവുഡ് ചിത്രങ്ങളായ 'ലാല്‍ സിംഗ് ഛദ്ദ'യെയും 'രക്ഷാബന്ധ'നെയും കടത്തിവെട്ടിയാണ് 'കാര്‍ത്തികേയ 2'ന്‍റെ തേരോട്ടം.
- " class="align-text-top noRightClick twitterSection" data="
">
Karthikeya 2 Hindi remake collection: ട്രെയ്‌ഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് കഴിഞ്ഞ ഒരാഴ്‌ചത്തെ ബോക്‌സ് ഓഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്‌ച - 7 ലക്ഷം, ഞായറാഴ്‌ച - 28 ലക്ഷം, തിങ്കളാഴ്‌ച- 1.10 കോടി, ചൊവ്വാഴ്‌ച - 1.28 കോടി, ബുധനാഴ്‌ച- 1.38 കോടി, വ്യാഴാഴ്‌ച -1.64 കോടി. ആകെ 5.75 കോടി. 5.75 കോടി രൂപയാണ് കാര്‍ത്തികേയ 2 ഹിന്ദി പതിപ്പിന്‍റെ അവസാന ഒരാഴ്‌ചത്തെ ബോക്‌സ് ഓഫിസ് കലക്ഷന്‍.
Karthikeya 2 Hindi screaming : തുടക്കത്തില്‍ 53 ഹിന്ദി ഷോകള്‍ മാത്രമായിരുന്ന ചിത്രത്തിന് ഇപ്പോള്‍ 1575 ഷോകളാണുള്ളത്. 15 കോടി മുതല്‍മുടക്കിലായാണ് ചിത്രം ഒരുങ്ങിയത്. ഇതിനോടകം തന്നെ സിനിമയുടെ ഗംഭീര വിജയത്തില്‍ നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
Vivek Agnihotri praises Karthikeya 2: കശ്‌മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയും 'കാര്‍ത്തികേയ 2'വിനെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. സിനിമയുടെ വിജയത്തില്‍, പ്രത്യേകിച്ച് ഹിന്ദി പതിപ്പിന്‍റെ വിജയത്തില്‍ 'കാര്‍ത്തികേയ 2' ടീം അംഗങ്ങള്‍ക്ക് അദ്ദേഹം ട്വിറ്ററിലൂടെ ആശംസ അറിയിച്ചു. സിനിമയുടെ ഹിന്ദി ട്രെയ്‌ലര്‍ പുറത്തുവിട്ടതും വിവേക് അഗ്‌നിഹോത്രി ആയിരുന്നു.
Karthikeya 2 song: ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനവും പുറത്തിറങ്ങി. കൃഷ്‌ണ ട്രാന്‍സ് എന്ന ഗാനം ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ചാണ് പുറത്തിറങ്ങിയത്. ചൈതന്യ പ്രസാദിന്‍റെ വരികള്‍ക്ക് കാല ഭൈരവയുടെ സംഗീതത്തില്‍ കാല ഭൈരവ, ഹൈമത്ത് മുഹമ്മദ്, സായ് ചരണ്‍, ലോകേശ്വര്‍, ആദിത്യ അയെങ്കര്‍, രോഹിത്, പ്രുദ്‌വി ചന്ദ്ര, അഖില്‍ ചന്ദ്ര, സഹിതി ചഗന്‍തി, ശ്രീ ശൗമ്യ, സ്‌നിഗ്‌ധ ശര്‍മ, ഗോമതി അയ്യര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഗാനാലാപനം.
Karthikeya sequel / Karthikeya 2 OTT release: 2014ല്‍ റിലീസായ 'കാര്‍ത്തികേയ' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 'കാര്‍ത്തികേയ 2'. ആദ്യ ഭാഗത്തിന്‍റെ സംവിധായകന്‍ ചന്തു മൊണ്ടേടിയാണ് 'കാര്‍ത്തികേയ 2'ന്‍റെയും സംവിധാനം നിര്‍വഹിച്ചത്. സീ 5 സിനിമയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇനിയും സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
Anupama Parameswaran in Karthikeya 2: മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരനാണ് സിനിമയില്‍ നായികയായെത്തിയത് എന്നതും ശ്രദ്ധേയമാണ്. ദേവസേന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനുപമ അവതരിപ്പിച്ചത്. ബോളിവുഡ് താരം അനുപം ഖേര്‍, ശ്രീനിവാസ റെഡ്ഡി, ഹര്‍ഷ ചെമുഡു എന്നിവരും വേഷമിട്ടിരുന്നു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ്, പീപ്പിള്‍ മീഡിയ ഫാക്‌ടറി എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മാണം.
Anupama Parameswaran latest movies: നിവിന്‍ പോളിക്കൊപ്പം പ്രേമത്തിലൂടെ മലയാളത്തിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെലുഗുവില്‍ സജീവമാവുകയായിരുന്നു. ബട്ടര്‍ഫ്ലൈ ആണ് റിലീസിനൊരുങ്ങുന്ന അനുപമ പരമേശ്വരന്‍റെ മറ്റൊരു പുതിയ തെലുഗു ചിത്രം. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്‌ത ചിത്രം ഡയറക്‌ട് ഒടിടി റിലീസായാകും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഡിസ്‌നി പ്ലസ് ഹോട്ട് സ്‌റ്റാറിലൂടെയാകും ചിത്രം സ്‌ട്രീമിംഗ് നടത്തുക.