ETV Bharat / entertainment

'അന്ന് കളി കണ്ടിരുന്നപ്പോൾ ടെൻഷൻ അടിച്ച്‌ അറ്റാക്ക് വരുമെന്ന് കരുതി'; കോലിയെ കുറിച്ച് ആന്‍റണി വര്‍ഗീസ് - കിംഗ്‌ കോലിക്ക് പിറന്നാള്‍ ആശംസകള്‍

Antony Varghese about Virat Kohli: പിറന്നാള്‍ ദിനത്തില്‍ കോലിയെ കുറിച്ച് മനസുതുറന്ന് നടന്‍ ആന്‍റണി വര്‍ഗീസ്. ദീര്‍ഘമായ ഒരു ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് കോലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആന്‍റണി വര്‍ഗീസ് രംഗത്തെത്തിയത്.

Antony Varghese birthday wishes to Virat Kohli  Antony Varghese  Virat Kohli  കോലിയെ കുറിച്ചെഴുതി ആന്‍റണി വര്‍ഗീസ്  കോലി  ആന്‍റണി വര്‍ഗീസ്  Antony Varghese about Virat Kohli  കോലിയെ അനുസ്‌മരിച്ച് നടന്‍ ആന്‍റണി വര്‍ഗീസ്  Antony Varghese Facebook post  കിംഗ്‌ കോലി  കിംഗ്‌ കോലിക്ക് പിറന്നാള്‍ ആശംസകള്‍  Virat Kohli birthday
'അന്ന് കളി കണ്ടിരുന്നപ്പോൾ ടെൻഷൻ അടിച്ച്‌ അറ്റാക്ക് വരുമെന്ന് കരുതി'; കോലിയെ കുറിച്ചെഴുതി ആന്‍റണി വര്‍ഗീസ്
author img

By

Published : Nov 5, 2022, 4:46 PM IST

Virat Kohli birthday: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ 34-ാം ജന്മദിനമാണ് ഇന്ന്. താരത്തിന്‍റെ പിറന്നാളിന് ആശംസകളും കുറിപ്പുകളും സമ്മാനങ്ങളും സര്‍പ്രൈസുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലും കോലി ട്രെന്‍ഡായിരിക്കുകയാണ്. ഇപ്പോഴിതാ വിരാട് കോലിയെ കുറിച്ചുള്ള ആന്‍റണി വര്‍ഗീസിന്‍റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

Antony Varghese birthday wishes to Virat Kohli: ആന്‍റണി വര്‍ഗീസ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് കോലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. താന്‍ 2008ലാണ് കോലിയെ ആദ്യമായി കാണുന്നതെന്നും 183 റണ്‍സ് എടുത്ത ശേഷമാണ് കോലിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും ആന്‍റണി വര്‍ഗീസ് പറയുന്നു. കോലിയുടെ ഫോമിനെ കുറിച്ചും പാകിസ്ഥാന് എതിരെയുള്ള താരത്തിന്‍റെ ബാറ്റിംഗിനെ കുറിച്ചും ആന്‍റണി വര്‍ഗീസ് ഫേസ്‌ബുക്കില്‍ കുറിച്ചു.

Antony Varghese Facebook post: കിങ് കോലിക്ക് പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞു കൊണ്ടാണ് താരം കുറിപ്പ് ആരംഭിക്കുന്നത്. 'വർഷം 2008 ആണെന്ന് തോന്നുന്നു. ഇന്ത്യ ഓസ്‌ട്രേലിയയിൽ എന്തോ കളി ജയിച്ചു വന്നപ്പോൾ എന്തോ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു സ്വീകരണം കൊടുത്തു. കൂടെ ആ വർഷം അണ്ടര്‍ 19 വേൾഡ് കപ്പ് ജേതാക്കളും ഉണ്ടായിരുന്നു. അന്നാണെന്ന് തോന്നുന്നു കോലി എന്ന ക്രിക്കറ്ററെ ആദ്യമായി കാണുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പിന്നീട് പതുക്കെ പതുക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിര സാന്നിധ്യം ആയപ്പോഴും ശ്രദ്ധിച്ചു തുടങ്ങിയത് ഒരു കളിയിൽ കോലി 183 റൺസ് അടിച്ചപ്പോൾ ആണ്. പണ്ട് ഗാംഗുലിയും ധോണിയും 183 റൺസ് എടുത്ത് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്നു. അതുപോലെ കോലിയും ഇന്ത്യൻ നായകൻ ആകണമെന്ന് അന്നെ ആഗ്രഹിച്ചു. അതും സംഭവിച്ചു.

പണ്ട് സച്ചിനും ധോണിയും ഒക്കെ ബാറ്റ് ചെയ്യാൻ ഉള്ളപ്പോൾ എനിക്ക് തോന്നാറുണ്ട് ഇന്ത്യയെ ഇവർ ജയിപ്പിക്കുമെന്ന്. അതുപോലെ തന്നെയായിരുന്നു കോലിയും. ഈ വേൾഡ് കപ്പ് തുടങ്ങുന്നതിന്‌ മുമ്പ് ഏറ്റവും കൂടുതൽ കേട്ടത് കോലി തിരികെ ഫോമിൽ എത്തുമോ എന്നുള്ള ചോദ്യങ്ങൾ ആയിരിക്കും. അതിനെല്ലാം ഉള്ള ഉത്തരം ആയിരുന്നു പാകിസ്ഥാന് എതിരെയുള്ള കോലിയുടെ ബാറ്റിങും ഇന്ത്യൻ വിജയവും.

അന്ന് കളി കണ്ടു കൊണ്ടിരുന്നപ്പോൾ ടെൻഷൻ അടിച്ചു അറ്റാക്ക് വരുമെന്നാണ് ഞാൻ കരുതിയത്. അപ്പോള്‍ പറഞ്ഞു വരുന്നത് ഇന്ത്യ വേൾഡ് കപ്പുമായി ഇത്തവണയും വരും, കൂടെ കോലിയും. അപ്പോള്‍ കിംഗ് കോലിക്ക് ജന്മദിനാശംസകള്‍.

സിനിമ തുടങ്ങുന്നതിന് മുമ്പ് പറയുന്ന പോലെ ഈ എഴുതിയത് തികച്ചും എൻ്റെ ഉള്ളിൽ നിന്നുള്ളത് മാത്രമാണ്. അതിൽ വർഷവും കണക്കും ഒക്കെ ചിലപ്പോൾ തെറ്റിയേക്കം', ആന്‍റണി വര്‍ഗീസ് കുറിച്ചു.

Also Read: വിരാട് കോലിക്ക് 34-ാം പിറന്നാള്‍; ഹൃദയം തൊടുന്ന ആശംസയുമായി അനുഷ്‌ക ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.