ETV Bharat / entertainment

'മിത്രനെ നീയല്ലാതെ വേറെയാരും കണ്ടിട്ടില്ല'; ഉദ്വേഗമുണർത്തി 'താൾ' ട്രെയിലർ - Thaal

Thaal Movie Trailer Out : ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'താൾ' ഡിസംബർ 8ന് തിയേറ്ററുകളിലേക്ക്

Thaal Movie Trailer  Anson Paul Rahul Madhav Thaal Movie Trailer  Anson Paul Rahul Madhav starring Thaal  Anson Paul starring Thaal  ഉദ്വേഗമുണർത്തി താൾ ട്രെയിലർ  താൾ ട്രെയിലർ  Thaal Movie Trailer Out  താൾ  താൾ റിലീസ്  ആൻസൺ പോൾ നായകനായി താൾ  രാഹുൽ മാധവ്  ആരാധ്യ ആൻ  ആരാധ്യ ആൻ നായികയായി താൾ  Thaal  താൾ ഡിസംബർ 8ന് തിയേറ്ററുകളിലേക്ക്
Thaal Movie Trailer
author img

By ETV Bharat Kerala Team

Published : Dec 5, 2023, 4:06 PM IST

ൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'താൾ' സിനിമയുടെ ട്രെയിലർ പുറത്ത് (Thaal Movie Trailer). നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന സിനിമയുടെ ഏറെ കൗതുകമുണർത്തുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. സൗഹൃദവും പ്രണയവും ഒപ്പം നിർണായകമായ രംഗങ്ങളും സംഭാഷണങ്ങളും കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയത്.

  • " class="align-text-top noRightClick twitterSection" data="">

തിയേറ്ററിൽ പ്രേക്ഷകർക്ക് 'താൾ' ഒരു വ്യത്യസ്‌ത അനുഭവം സമ്മാനിക്കുമെന്ന ഉറപ്പ് നൽകുന്നതാണ് ട്രെയിലർ. മലയാളത്തിൽ പുതുമയുള്ള ഒരു ക്യാമ്പസ് ചിത്രം കൂടിയാണ് വരാൻ പോകുന്നതെന്ന സൂചനയും ട്രെയിലർ നൽകുന്നു. വിശ്വ, മിത്രൻ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ഇവരുടെ പ്രണയവും സൗഹൃദവും തുടർന്നുണ്ടാകുന്ന സങ്കീർണതകൾ നിറഞ്ഞ യാത്രയുമാണ് ചിത്രം പ്രമേയമാക്കുന്നത്.

'പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കുന്നവർ മാത്രമാണ് ചരിത്രത്തിലെ ഹീറോസ്. പക്ഷെ പെണ്ണിന്‍റെ നന്മയ്‌ക്ക് വേണ്ടി വഴിമാറി നടന്ന ആണുങ്ങളെ ആരും എവിടെയും രേഖപ്പെടുത്താറില്ല'- എന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലർ അവസാനിക്കുന്നത്. ഏറെ നിഗൂഢതകളും ട്രെയിലർ ബാക്കിയാക്കുന്നു.

ഡോ. ജി കിഷോറാണ് ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം. മാധ്യമ പ്രവർത്തകൻ കൂടിയായ ഇദ്ദേഹത്തിന്‍റെ കലാലയ ജീവിതത്തിലെ ചില യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് 'താൾ' ഒരുക്കിയിരിക്കുന്നത് എന്ന് നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും വ്യക്തമായിരുന്നു.

ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്‍റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് 'താൾ' നിർമിക്കുന്നത്. ഡിസംബർ 8ന് ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകരിൽ എത്തും (Thaal movie hits theaters on december 8). രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ, വൽസ കൃഷ്‌ണ, അലീന സിദ്ധാർഥ് എന്നിവരാണ് താളിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രാഹകൻ സിനു സിദ്ധാർത്ഥിന്‍റെ മികവാർന്ന ഫ്രെയിമുകളും ബിജിബാലിന്‍റെ സംഗീതവും പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം വാഗ്‌ദാനം ചെയ്യുന്നു. ബി കെ ഹരിനാരായണൻ, രാധാകൃഷ്‌ണൻ കുന്നുംപുറം എന്നിവരാണ് ഗാന രചന നിർവഹിക്കുന്നത്.

സൗണ്ട് ഡിസൈന്‍ - കരുണ്‍ പ്രസാദ്, വിസ്‌താ ഗ്രാഫിക്‌സ്, വസ്‌ത്രാലങ്കാരം - അരുണ്‍ മനോഹര്‍, കല - രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിച്ചു ഹൃദയ് മല്ല്യ, പ്രൊജക്റ്റ് അഡ്വൈസർ - റെജിൻ രവീന്ദ്രൻ, ഡിസൈന്‍ - മാമി ജോ, ഡിജിറ്റൽ ക്രൂ - ഗോകുൽ, വിഷ്‌ണു, പി ആർ ഒ - പ്രതീഷ് ശേഖർ എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ (Thaal movie cast).

READ MORE: 'താൾ' ഡിസംബർ 8ന് പ്രേക്ഷകരിലേക്ക്; മലയാളത്തിൽ വീണ്ടുമൊരു ക്യാമ്പസ് ചിത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.