ETV Bharat / entertainment

രാഷ്ട്രീയം പ്രമേയമായി 'തിമിംഗലവേട്ട' ; രാകേഷ് ഗോപന്‍ - അനൂപ് മേനോന്‍ ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്ത്

അനൂപ് മേനോന്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, ആത്‌മിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'തിമിംഗലവേട്ട' രാഷ്‌ട്രീയരംഗത്തെ പ്രമേയവല്‍ക്കരിക്കുന്ന ചിത്രമാണ്

SITARA  അനൂപ് മേനോന്‍  രാകേഷ് ഗോപന്‍  തിമിംഗലവേട്ട  Anoop Menon  actor Anoop Menon  ആദ്യ പോസ്റ്റര്‍ പുറത്ത്  സിനിമാ പോസ്റ്റര്‍  ആത്‌മിയ  100 ഡിഗ്രി സെല്‍ഷ്യസ്  രാകേഷ് ഗോപന്‍  Rakesh Gopan  Director Rakesh Gopan  malayalam new movie  upcoming movie
അനൂപ് മേനോന്‍- രാകേഷ് ഗോപന്‍ ചിത്രം 'തിമിംഗലവേട്ട'; ആദ്യ പോസ്റ്റര്‍ പുറത്ത്
author img

By

Published : May 25, 2023, 8:15 PM IST

അനൂപ് മേനോന്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, ആത്‌മിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'തിമിംഗലവേട്ട'യുടെ ആദ്യ പോസ്റ്റര്‍ പുറത്ത്. അനൂപ് മേനോനടക്കമുള്ള അണിയറ പ്രവർത്തകർ പോസ്‌റ്റർ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ബ്രാക്കറ്റില്‍ 'അക്വാട്ടിക് യൂണിവേഴ്‌സ്' എന്ന് കുറിച്ചാണ് അനൂപ് മേനോന്‍ പോസ്‌റ്റർ പങ്കിട്ടത്. അടുത്തിടെ താരം നായകനായ മിക്ക സിനിമകള്‍ക്കും വിവിധ മത്സ്യങ്ങളുടെ പേരുകള്‍ ഉപയോഗിക്കുന്നുവെന്ന് ട്രോളുകള്‍ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു അനൂപിന്‍റെ 'സെല്‍ഫ് ട്രോൾ'.

2014ല്‍ പുറത്തിറങ്ങിയ '100 ഡിഗ്രി സെല്‍ഷ്യസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ഭൂപടത്തില്‍ തന്‍റേതായ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകന്‍ രാകേഷ് ഗോപന്‍റെ ഏറ്റവും പുതിയ ചിത്രമായ 'തിമിംഗലവേട്ട' രാഷ്‌ട്രീയ രംഗത്തെ പ്രമേയവല്‍ക്കരിക്കുന്ന സിനിമയാണ്. പാര്‍ട്ടികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആത്മാര്‍ഥതയുള്ള രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. അവര്‍ നേരിടുന്ന പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന രസകരമായ അനുഭവങ്ങളിലൂടെയുമാണ് കഥാതന്തു വികസിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷമാണ് രാഷ്‌ട്രീയരംഗത്തെ പ്രമേയവല്‍ക്കരിക്കുന്ന ചിത്രം മലയാളത്തില്‍ സംഭവിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

വിഎംആർ ഫിലിംസിന്‍റെ ബാനറില്‍ സജിമോനാണ് തിമിംഗലവേട്ടയുടെ നിർമാണം. സംവിധാനത്തിന് പുറമെ തിമിംഗലവേട്ടയുടെ കഥയും തിരക്കഥയും ഒരുക്കിയതും രാകേഷ് ഗോപനാണ്. മണിയന്‍പിള്ള രാജു, വിജയരാഘവന്‍, കോട്ടയം രമേഷ്, 'ന്നാ താന്‍ കേസ് കൊട്' സിനിമയിലൂടെ ശ്രദ്ധേയനായ കുഞ്ഞിക്കൃഷ്‌ണന്‍ മാഷ്, അശ്വിന്‍ മാത്യു, ദീപു കരുണാകരന്‍ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ജാപ്പനീസ് അഭിനേതാക്കളായ അഞ്ചുപേരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വിഎംആർ ഫിലിംസ് തന്നെയാണ് ചിത്രം വിതരണത്തിനായി എത്തിക്കുന്നത്. ഇതിനകം തന്നെ സിനിമയുടെ ഹിന്ദി റീമേക്കിനായി കഥയുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് ബോളിവുഡ് നിര്‍മാണക്കമ്പനി അണിയറ പ്രവര്‍ത്തകരെ സമീപിച്ചിട്ടുണ്ട് എന്നതും സിനിമയ്ക്കാ‌യുള്ള കാത്തിരിപ്പിന്‍റെ ആക്കം കൂട്ടും. നിലവില്‍ കേരളത്തിന് അകത്തും പുറത്തുമായി അന്‍പതോളം ഇടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് രാജസ്ഥാനില്‍ നാലുദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ടെങ്കിലും തിരുവനന്തപുരവും പരിസര പ്രദേശങ്ങളും തന്നെയാണ് പ്രധാന ലൊക്കേഷനുകള്‍.

ALSO READ: രാകേഷ് ഗോപനൊരുക്കുന്ന അനൂപ് മേനോന്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് നാളെയെത്തും ; ത്രസിപ്പിക്കാന്‍ 'തിമിംഗലവേട്ട'

ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് പ്രദീപ് നായരാണ്. നൗഫല്‍ അബ്‌ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. റോണക്‌സ് സേവ്യർ മേക്കപ്പും അരുണ്‍ മനോഹർ വസ്‌ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളർ എസ് മുരുകനാണ്. ചിത്രത്തിലെ നായകന്മാരായ അനൂപ്‌ മേനോന്‍, ബൈജു സന്തോഷ്‌, കലാഭവന്‍ ഷാജോണ്‍, രമേശ്‌ പിഷാരടി എന്നിവര്‍ ഒത്തുചേരുന്ന പാട്ടുകളും ചിത്രത്തിലുണ്ട്. ബിജിബാലാണ് തിമിംഗലവേട്ടയ്‌ക്ക് ഈണം പകരുന്നത്.

അതേസമയം അഞ്ച് സ്‌ത്രീകളുടെ ജീവിതത്തെ ചുറ്റിപ്പറ്റി ഉള്ളതായിരുന്നു രാകേഷ് ഗോപന്‍റെ അരങ്ങേറ്റ ചിത്രമായ '100 ഡിഗ്രി സെല്‍ഷ്യസ്'. ശ്വേത മേനോന്‍, അനന്യ, ഭാമ, മേഘ്‌ന രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു വീട്ടമ്മ, ബാങ്കർ, ഐടി പ്രൊഫഷണൽ, ടിവി റിപ്പോർട്ടർ, ഒരു കോളജ് വിദ്യാർഥിനി എന്നിവരുടെ കഥയാണ് പറയുന്നത്. ആര്‍ ആര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ റോയ്‌സണ്‍ വെള്ളറയായിരുന്നു ചിത്രം നിര്‍മിച്ചത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. സിനിമയ്‌ക്ക് പുറമെ പരസ്യചിത്ര നിര്‍മാണ രംഗത്തും ശ്രദ്ധേയനാണ് രാകേഷ് ഗോപന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.