ETV Bharat / entertainment

വമ്പന്‍ താരനിരയില്‍ വരാല്‍; ത്രില്ലര്‍ ചിത്രത്തിന്‍റെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം

Varaal release: അനൂപ് മേനോന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ 'വരാല്‍' ഒക്‌ടോബര്‍ 14ന് തിയേറ്ററുകളിലെത്തും. സിനിമയില്‍ അനൂപ് മേനോനും പ്രധാന കഥാപാത്രമായി എത്തുന്നു.

author img

By

Published : Oct 12, 2022, 1:32 PM IST

Varaal release  Anoop Menon movie  ട്വന്‍റി ട്വന്‍റിക്ക് ശേഷം വരാല്‍  ട്വന്‍റി ട്വന്‍റി  വരാല്‍  Varaal cast and crew  പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം
വമ്പന്‍ താരനിരയില്‍ വരാല്‍; ത്രില്ലര്‍ ചിത്രത്തിന്‍റെ റിലീസിന് ഇനി ദിവസങ്ങള്‍

Varaal release: വന്‍ താരനിരയുമായി വീണ്ടുമൊരു മലയാള ചിത്രം. അനൂപ് മേനോന്‍ തിരക്കഥ എഴുതി കണ്ണന്‍ സംവിധാനം ചെയ്‌ത പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍ ഒക്‌ടോബര്‍ 14ന് തിയേറ്ററുകളിലെത്തും. സിനിമയില്‍ അനൂപ് മേനോന്‍, സണ്ണി വെയ്‌ന്‍, പ്രകാശ് രാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

റേസ്‌ റിലീജിയന്‍, റീട്രിബ്യൂഷന്‍ എന്ന ഹാഷ്‌ടാഗോടു കൂടിയാണ് ചിത്രം പുറത്തിറങ്ങുക. രാഷ്‌ട്രീയവും ത്രില്ലും ചേര്‍ന്നതാണ് 'വരാല്‍' എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്‌ണ, ശങ്കര്‍ രാമകൃഷ്‌ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Varaal cast and crew: ടൈം ആഡ്‌സ്‌ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ ആണ് സിനിമയുടെ നിര്‍മാണം. 'ട്രിവാന്‍ഡ്രം ലോഡ്‌ജി'ന് ശേഷം അനൂപ് മേനോന്‍ ടൈം ആഡ്‌സ്‌ എന്‍റര്‍ടെയ്‌ന്‍മെന്‍റ് പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടി തിരക്കഥ ഒരുക്കിയ ചിത്രം എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. രവി ചന്ദ്രനാണ് ഛായാഗ്രഹണം. അയൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഗോപി സുന്ദര്‍ ആണ്‌ സംഗീത സംവിധാനം.

ബാദുഷയാണ് പ്രോജക്‌ട് ഡിസൈനര്‍. മാഫിയ ശശി, റണ്‍ രവി എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍. വിഎഫ്‌എക്‌സ്‌ ജോര്‍ജ് ജോ അജിത്ത്, മേക്കപ്പ് സജി കൊരട്ടി, സൗണ്ട് ഡിസൈന്‍ അജിത് എ ജോര്‍ജ്, വസ്‌ത്രാലങ്കാരം അരുണ്‍ മനോഹര്‍ എന്നിവരും ചെയ്‌തിരിക്കുന്നു.

Also Read: സ്വര്‍ണക്കടത്തിന്‍റെ രാഷ്‌ട്രീയം പറയാന്‍ വരാല്‍; അനൂപ് മേനോന്‍റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഉടന്‍, ട്രെയിലര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.