Anjali Menon about pregnancy test: അടുത്തിടെ പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, സയനോര ഉള്‍പ്പെടെയുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പ്രഗ്നന്‍സി ടെസ്‌റ്റ് പോസ്‌റ്റ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പോസ്‌റ്റിന് പിന്നാലെ താരങ്ങള്‍ ഗര്‍ഭിണികളാണെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ആ പ്രഗ്നന്‍സി ടെസ്‌റ്റിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍.
Wonder Women promotions: 'വണ്ടര്‍ വുമണ്‍' എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായാണ് താരങ്ങള്‍ ആ പ്രഗ്നന്‍സി പോസ്‌റ്റ് പങ്കുവച്ചതെന്ന് സംവിധായിക വ്യക്തമാക്കി. ഇന്‍സ്‌റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു അഞ്ജലി മേനോന്‍റെ പ്രതികരണം. ചിത്രം ഇംഗ്ലീഷിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും പ്രേക്ഷകരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. സിനിമ ഡയറക്‌ട് ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നതെന്നും സംവിധായിക അറിയിച്ചു.
Anjali Menon about Wonder Women: 'ഞാനിപ്പോള്‍ വന്നിരിക്കുന്നത് ഒരു സന്തോഷ വാര്‍ത്ത പറയുവാന്‍ വേണ്ടിയാണ്. എന്തായാലും അത് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വാര്‍ത്തയല്ല. അതിനെ കുറിച്ച് ഈ സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങളുടെ താരങ്ങളില്‍ നിന്നും കേട്ടുകാണും. അതെ ഞങ്ങളുടെ പുതിയ സിനിമയെ കുറിച്ച് പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. ഗര്‍ഭധാരണത്തെ കുറിച്ച് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല.
- " class="align-text-top noRightClick twitterSection" data="
">
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരങ്ങളില്‍ നിന്ന് അത്തരത്തിലുള്ള പോസ്‌റ്റുകള്‍ നിരവധി വന്നല്ലോ. ഇത്തരം വാര്‍ത്തകളോട് പ്രിയ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു അത്. പ്രമോകള്‍ പുറത്തു വന്നപ്പോള്‍ ഉയര്‍ന്നുവന്ന പ്രതികരണങ്ങളും സ്‌നേഹവും ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. ഞങ്ങളോട് കാണിച്ച ആവേശകരമായ പ്രതികരണങ്ങള്‍ക്കും സ്‌നേഹത്തിനും മനസ് നിറഞ്ഞ നന്ദി. പുതിയ ചിത്രം റിലീസിന് തയ്യാറെടുക്കുന്നു എന്ന് സന്തോഷപൂര്‍വം അറിയിക്കുകയാണ്. 'വണ്ടര്‍ വുമണ്‍' എന്നാണ് ചിത്രത്തിന്‍റെ പേര്.
മികച്ച അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഒത്തുചേര്‍ന്നുള്ള വളരെ രസകരമായ യാത്രയായിരുന്നു ഈ സിനിമ. നിര്‍മാതാക്കളായ ആര്‍എസ്‌വിപി സിനിമാസും ഫ്ലയിങ് യൂണികോണ്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേര്‍ന്നാണ് 'വണ്ടര്‍ വുമണ്‍' നിങ്ങളിലേക്ക് എത്തിക്കുന്നത്. സോണി ലിവിലൂടെ ഒടിടി റിലീസായാണ് ചിത്രമെത്തുന്നത്. നദിയ മൊയ്‌തു, പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങി വണ്ടര്‍ വുമണ്‍സ് ആണ് ചിത്രത്തിലെ താരങ്ങള്‍. വളരെ കഴിവുള്ള ഒരുനിര സപ്പോര്‍ട്ടിങ് താരങ്ങളുണ്ട്.
ഈ സിനിമ ഇംഗ്ലീഷിലാണ് നിര്‍മിച്ചിരിക്കുന്നത്. നിരവധി ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്കെല്ലാം ഒരുപോലെ കാണാന്‍ വേണ്ടിയാണ് ചിത്രം ഇംഗ്ലീഷില്‍ എത്തിക്കുന്നത്. ചിത്രത്തെ കുറിച്ചും ഉള്ളടക്കത്തെ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായം അറിയാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്‌ക്രീനില്‍ ഇതുവരെ കാണാത്തതും എന്നാല്‍ ഉറപ്പായും അഡ്രസ് ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് 'വണ്ടര്‍ വുമണി'ല്‍ ഞങ്ങള്‍ പറയുന്നത്. നിങ്ങളുടെ പ്രതികരണത്തിനായി ഞങ്ങള്‍ ഓരോരുത്തരും കാത്തിരിക്കുകയാണ്.' -അഞ്ജലി മേനോന്‍ പറഞ്ഞു.
Anjali Menon movies: നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പുതിയ ഫീച്ചര്‍ ഫിലിമുമായി അഞ്ജലി മേനോന്‍ എത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ 'കൂടെ' എന്ന സിനിമയ്‌ക്ക് ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രം കൂടിയാണിത്. 'ബാംഗ്ലൂര്‍ ഡേയ്‌സ്', 'മഞ്ചാടിക്കുരു' എന്നിവയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്‌ത മറ്റു ചിത്രങ്ങള്‍.
Also Read: പ്രഗ്‌നന്‍സി ടെസ്‌റ്റ് പോസ്‌റ്റുമായി പാര്‍വതി; ചിത്രം വൈറല്‍