ETV Bharat / entertainment

'യാരിയാൻ 2' ടീസർ നാളെയെത്തും; പുതിയ പോസ്റ്റർ പങ്കുവച്ച് അനശ്വര രാജൻ - യാരിയാന് രണ്ടാം ഭാഗം

'ബാംഗ്ലൂര്‍ ഡെയ്‌സി'ന്‍റെ ഹിന്ദി റീമേക്ക് കൂടിയായ 'യാരിയാൻ 2' സിനിമയില്‍ അനശ്വര രാജന് പുറമെ പ്രിയ വാര്യരും പ്രധാന വേഷത്തിലുണ്ട്.

anaswara rajan  Yaariyan 2 teaser out tomorrow  Yaariyan 2 teaser will out tomorrow  Yaariyan 2 teaser  Yaariyan 2  Yaariyan  Bangalore Days  ദിവ്യ ഖോസ്‌ല കുമാർ  യാരിയാൻ  യാരിയാൻ 2  പുതിയ പോസ്റ്റർ പങ്കുവച്ച് അനശ്വര രാജൻ  അനശ്വര രാജൻ  പ്രിയ വാര്യർ  യാരിയാന് രണ്ടാം ഭാഗം  അനശ്വര രാജനും പ്രിയ വാര്യരും
Yaariyan 2
author img

By

Published : Aug 9, 2023, 10:08 PM IST

ദിവ്യ ഖോസ്‌ല കുമാറിന്‍റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ചിത്രമായിരുന്നു 'യാരിയാൻ'. ഇപ്പോഴിതാ 'യാരിയാന്‍റെ' രണ്ടാം ഭാഗം വരികയാണ്. മലയാളത്തിലെ ഹിറ്റ് ചിത്രം 'ബാംഗ്ലൂര്‍ ഡെയ്‌സി'ന്‍റെ ഹിന്ദി റീമേക്ക് കൂടിയാണ് ഈ ചിത്രം. 'യാരിയാൻ 2' സിനിമയുടെ ടീസർ നാളെ പുറത്തിറങ്ങും.

മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ അനശ്വര രാജനും പ്രിയ വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തിന്‍റെ സംവിധായിക ദിവ്യ ഖോസ്‌ല കുമാർ ഇത്തവണ അഭിനേതാവിന്‍റെ റോളിലാണ് എത്തുന്നത്. രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ് 'യാരിയാൻ 2' സിനിമ സംവിധാനം ചെയ്യുന്നത്. ഒക്‌ടോബർ 20ന് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

അനശ്വര രാജൻ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിലെ പുതിയ പോസ്‌റ്ററാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. ചിത്രത്തിന്‍റെ ടീസർ നാളെ വരുമെന്ന് അറിയിച്ചുകൊണ്ടാണ് താരം പുതിയ പോസ്റ്റർ പങ്കുവച്ചത്. അനശ്വര രാജന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 'യാരിയാൻ 2'.

ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ദിവ്യ ഖോസ്‌ല കുമാര്‍, ആയുഷ് മഹേശ്വരി എന്നിവർ നിർമിക്കുന്ന ചിത്രത്തില്‍ പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്‍ ഗുപ്‌ത, വരിന ഹുസൈന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഹൃത്തുക്കളായ ഒരു കൂട്ടം കോളജ് വിദ്യാര്‍ഥികളുടെ കഥയാണ് ദിവ്യ ഖോസ്‌ല കുമാറിന്‍റെ 'യാരിയാൻ' പറഞ്ഞത്. എന്നാൽ രണ്ടാം ഭാഗം അഞ്ജലി മേനോന്‍റെ 'ബാംഗ്ലൂര്‍ ഡെയ്‌സ്' പോലെ മൂന്ന് കസിന്‍സിന്‍റെയും മറ്റ് സുഹൃത്തുക്കളുടെയും കഥയാണ് പറയുന്നത്.

അതേസമയം ബാംഗ്ലൂര്‍ ഡെയ്‌സ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതില്‍ മലയാളി പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ഒപ്പം മലയാളത്തിന്‍റെ മറ്റൊരു സാന്നിധ്യമായി അനശ്വര രാജനും പ്രിയ വാര്യരും എത്തുമ്പോൾ ഈ ആവേശം ഇരട്ടിയാകുന്നു.

അനശ്വര രാജനൊപ്പം പേള്‍ വി പുരി, യഷ് ദാസ്‍ ഗുപ്‌ത എന്നിവരുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാവും ഇത്. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കഥാപാത്രത്തെ മീസാനാണ് അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. നിവിന്‍ പോളിയുടെ കഥാപാത്രമായി യാഷ് ദാസ് ഗുപ്‌ത എത്തുമ്പോൾ നസ്രിയയുടെ കഥാപാത്രത്തെ ദിവ്യയാകും അവതരിപ്പിക്കുക.

'ജയിലര്‍' പുതിയ പ്രൊമോ എത്തി: തമിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി എത്തുന്ന ജയിലർ ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍ എത്തുകയാണ്. റിലീസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമ ലോകവും. ഇതിനിടെ പ്രേക്ഷകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടി ചിത്രത്തിലെ പുതിയ പ്രൊമോ വീഡിയോ പുറത്തു വന്നു.

നെല്‍സണ്‍ ദിലീപ്‌കുമാർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് രജനികാന്ത് ചിത്രം സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധിമാരന്‍ ആണ് നിര്‍മിക്കുന്നത്. 'ജയിലറി'നായി അക്ഷമയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വിരുന്നായി എത്തിയിരിക്കുന്ന പുതിയ വീഡിയോ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

READ MORE: രജനിയും വിനായകനും നേർക്കുനേർ ; ആരാധകർക്ക് വിരുന്നായി 'ജയിലര്‍' പുതിയ പ്രൊമോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.