ETV Bharat / entertainment

'നടക്കരുതെന്ന് ഡോക്‌ടര്‍ പറഞ്ഞു'; ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ബ്ലോഗിലൂടെ വിവരിച്ച് ബിഗ്‌ ബി - മുംബൈ

അടുത്തിടെ ഇടതു കാല്‍വണ്ണയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ആരാധകരുമായി ബ്ലോഗിലൂടെ പങ്കുവച്ച് അമിതാഭ് ബച്ചന്‍

Amitabh Bachchan blog  Amitabh Bachchan latest news  Amitabh Bachchan  Amitabh Bachchan accident recent updates  Bollywood  നടക്കരുതെന്ന് ഡോക്‌ടര്‍ പറഞ്ഞു  ഡോക്‌ടര്‍  കാലിന് മുറിവ് പറ്റി ആശുപത്രിയില്‍  ബോളിവുഡിന്‍റെ ബിഗ്‌ ബി  ബിഗ്‌ ബി  ബ്ലോഗിലൂടെ പങ്കുവെച്ച്  അമിതാഭ് ബച്ചന്‍  ബച്ചന്‍  മുംബൈ  കോന്‍ ബനേഗ ക്രോര്‍പതി
'നടക്കരുതെന്ന് ഡോക്‌ടര്‍ പറഞ്ഞു'; കാലിന് മുറിവ് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ബ്ലോഗിലൂടെ വിവരിച്ച് ബോളിവുഡിന്‍റെ ബിഗ്‌ ബി
author img

By

Published : Oct 23, 2022, 7:23 PM IST

Updated : Oct 23, 2022, 7:29 PM IST

മുംബൈ: ഇടതു കാല്‍വണ്ണയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വെളിപ്പെടുത്തി ബോളിവുഡിന്‍റെ ബിഗ്‌ ബി അമിതാഭ് ബച്ചന്‍. തന്‍റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് പരിക്കേറ്റതും വൈദ്യസഹായം തേടിയതുമായുള്ള വാര്‍ത്ത 80കാരനായ ബച്ചന്‍ പങ്കുവച്ചത്. അതേസമയം ശുശ്രൂഷിച്ച ഡോക്‌ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

"തള്ളി നിന്ന മെറ്റലിന്‍റെ ഭാഗം കൊണ്ട് എന്‍റെ ഇടത് കാല്‍വണ്ണയിലെ ഞരമ്പ് മുറിഞ്ഞു. അനിയന്ത്രിതമായി രക്തം വന്നതോടെ ഡോക്‌ടറെ കാണാനും സ്‌റ്റിച്ച് ചെയ്യാനുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു" എന്ന് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു. നടക്കാനോ ട്രെഡ് മില്‍ ഉപയോഗിക്കാനോ ആയി ശ്രമിക്കരുതെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചതായും കോന്‍ ബനേഗ ക്രോര്‍പതി അവതാരകന്‍ കൂടിയായ അമിതാഭ് ബച്ചന്‍ അറിയിച്ചു.

ചില സമയങ്ങളിൽ അങ്ങേയറ്റത്തെ സംതൃപ്‌തി സന്തോഷമോ സങ്കടമോ ഉണ്ടാക്കിയേക്കാം. അവ ഒരിക്കലും നിലനിൽക്കില്ല. എന്നാല്‍ അവ മുഴുവനായി സുഖപ്പെടുകയോ അല്ലെങ്കില്‍ ശരീരത്തിലോ ശരീരത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലോ മായാത്ത അടയാളം അവശേഷിപ്പിക്കുകയോ ചെയ്യും എന്ന് ബച്ചന്‍ എഴുതി. അതിൽ നിന്ന് പുറത്തുകടക്കാൻ കുറച്ച് സമയമെടുക്കുമെന്നും അതിനാൽ തന്നെ സഹായിക്കൂ ദൈവമേ എന്നു മെഗാസ്‌റ്റാര്‍ ബ്ലോഗില്‍ കുറിച്ചു. എന്നാല്‍ കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ ബാന്‍ഡേജിട്ട കാലുമായി അദ്ദേഹം ഓടുന്ന ചിത്രങ്ങൾ താരം ഇന്നലെ (22.10.2022) പോസ്‌റ്റ് ചെയ്‌തിരുന്നു.

ഝണ്ട്, റൺവേ 34, ബ്രഹ്മാസ്ത്ര: പാര്‍ട് വണ്‍ ശിവ, ഗുഡ്‌ബൈ എന്നീ ചിത്രങ്ങളിലാണ് ബച്ചൻ 2022 ല്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. നവംബർ 11ന് തിയറ്ററുകളിലെത്തുന്ന സൂരജ് ബർജാത്യയുടെ ഉഞ്ചായി എന്ന ചിത്രമാണ് ബച്ചന്‍ അഭിനയിച്ചതായി അടുത്തതായി ഇറങ്ങാനുള്ളത്. അനുപം ഖേർ, നീന ഗുപ്‌ത, പരിനീതി ചോപ്ര, ഡാനി ഡെങ്‌സോങ്‌പ, ബൊമൻ ഇറാനി എന്നിവരും ബച്ചനൊപ്പം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Last Updated : Oct 23, 2022, 7:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.